11 May 2013

പ്രണയത്തിന്‍റെ മുറിപ്പാടുകള്‍

ഹേ മൗനത്തിലാണ്ട എന്‍ പ്രിയ പ്രണയമേ...
നിന്നസാന്നിധ്യം ഒരു കനലായ്‌ എന്‍ നെഞ്ചിലെരിയുന്നു..
എനിക്കിപ്പോള്‍ കരുത്തില്ല..മനസ്സാന്നിധ്യവും...
എനിക്കിപ്പോള്‍ പകലുകള്‍ ഇല്ല...ഇരവുകള്‍ മാത്രം...
എന്‍റെ കണ്ണില്‍ നിറങ്ങള്‍ മിന്നി മറയുന്നില്ല...
എങ്ങും ഒരേ നിറം...വിരഹത്തിന്‍റെ കറുപ്പ്...
പോയകാലത്തിന്റെ ചിതറിയ ഓര്‍മ്മകള്‍ 
ചേര്‍ത്ത് വെയ്ക്കുമ്പോള്‍.. എന്നെ കാണാം നിനക്ക്..
കരുത്തനും നിര്‍ഭയനുമായ എന്നിലെ എന്നെ...
അന്ന് നമ്മള്‍ പങ്കു വെച്ച കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍...
ചെവിയിലോതിയ കുസൃതി നിറഞ്ഞ സ്വകാര്യങ്ങള്‍....,...
ദിവസത്തിന്റെ ഒരു നാഴികയിലും നീ ഉണ്ടായിരുന്നു..
ഓരോ ചുവടിലും കൈകോര്‍ത്തു ഒപ്പം നടന്നിരുന്നു...
ഹേ മൗനത്തിലാണ്ട എന്‍ പ്രിയ പ്രണയമേ...
ഈ നിമിഷം നീ എന്‍റെ കൂടെ ഉണ്ടായിരുന്നെങ്കില്‍
ഈ വേദന നിന്നോട് പങ്കിടാന്‍ കഴിഞ്ഞെങ്കില്‍...
ആഗ്രഹം കടിഞ്ഞാണ്‍ പൊട്ടി പറന്നകലുന്നു...
നിന്‍റെ സാമീപ്യത്തിനു വേണ്ടി ഞാന്‍ എന്ത് ചെയ്യണം...
നിന്നെയൊന്നു കാണാന്‍,ആ സ്വരമോന്നു കേള്‍ക്കാന്‍...
എരിയുന്ന കനലിന്റെ ചൂട് കുറയ്ക്കുവാന്‍...
ഒരു ചാറ്റല്‍ മഴയായി നീ പെയ്തിറങ്ങുവാന്‍
ആഗ്രഹിക്കുകയല്ലാതെ ഞാന്‍ എന്ത് ചെയ്യണം...
നീ ഓടിയണയുന്ന, എന്നില്‍ നിറങ്ങള്‍ നിറയ്ക്കുന്ന,
നിന്നധരങ്ങള്‍ എന്നിലേക്ക് ഇടറി അമരുന്ന,ഒരു പുലരി
അതുണ്ടാവുമോ ഇനിയെന്നെങ്കിലും,ഒരിക്കലെങ്കിലും...
ഹേ മൗനത്തിലാണ്ട എന്‍ പ്രിയ പ്രണയമേ..
ഒരു നിമിഷം കൂടി നീ എന്നരികില്‍ ഉണ്ടായിരുന്നെങ്കില്‍....,..

വസ്ത്രപ്രശ്നം

കോവളത്ത്‌ മദാമ്മമാർ തുണിയില്ലാതെ നടക്കുന്നു..
കുമരകത്ത്‌ റിസോർട്ടിലെ സ്യൂട്ട്‌ റൂമിൽ അമുൽ ഗാന്ധി റഷ്യൻ പടക്കം പൊട്ടിച്ചു കളിക്കുന്നു..

ഖജുരാഹോയിലെ അമ്പലങ്ങളുടെ ചുമരിൽ നോക്കി 
ചില താടിക്കാവിക്കാർ സ്വയം ഭോഗം ചെയ്യുന്നു..
വടക്കിന്റെ അത്യുന്നതങ്ങളിൽ സന്യാസിമാർ 
നഗ്നരായി ലിംഗവിജിലമ്പനയോഗ പരിശീലിക്കുന്നു..

സണ്ണി ലിയോണി ഹിന്ദിപ്പടങ്ങളിൽ അണ്ടർവെയർ ഇട്ട്‌ ഭാവങ്ങൾ വരുത്തുന്നു..
ഖദറിട്ടവർ നിയമനിർമ്മാണസഭയിൽ
നീലച്ചിത്രങ്ങളുടെ ക്ലാരിറ്റി പരിശോധിക്കുന്നു..
നിവേദനങ്ങൾ ടിഷ്യൂ പേപ്പറുകളായി രൂപാന്തരം പ്രാപിക്കുന്നു..

അമ്മ മകൾക്ക്‌ കസ്റ്റമറെ പിടിക്കുന്നു..
ശയ്യ വിരിച്ച്‌, ഉറ മറക്കരുതെന്ന് ഉപദേശിക്കുന്നു..
നെഞ്ചത്ത്‌ കിടത്തി ഉറക്കേണ്ട അഛൻ
സ്തനത്തിന്റെ വലിപ്പവും യോനിയുടെ ആഴവും തപ്പി നോക്കുന്നു..
ലോലിപോപ്‌ നുണയേണ്ട പ്രായം
സിഗരറ്റ്‌ മണക്കുന്ന ചുണ്ടുകളാൽ കീഴടക്കപ്പെടുന്നു..ക്‌

അപ്പോഴും ചില കാക്കികൾ കടപ്പുറത്ത്‌ പ്രണയം നുകരുന്ന ഇണക്കിളികളെ ചൊറിയുകയായിരുന്നു..
ചില മതക്കുറുക്കന്മാർ വസ്ത്രം വസ്ത്രം എന്ന് ഓരിയിട്ടുകൊണ്ടിരുന്നു..!!

(സ്പാർക്കുന്ന ഉത്തരാധുനിക രോഷം എന്ന ചവറിൽ നിന്നെടുത്ത ഏതാനും വരികൾ)

ദൈവം മരുഭൂമിയിലേക്ക്

നമ്മുടേത് ദൈവത്തിന്‍റെ സ്വന്തം നാടായിരുന്നു...
അവരുടേത് മരുഭൂമിയുടെ സ്വന്തം നാടും..
നമ്മള്‍ ദൈവത്തെ വിറ്റ് കച്ചവടമാക്കി
അവര്‍ അവരിലെ മനുഷ്യനെ കണ്ടെത്തി..

നമ്മള്‍ മണലൂറ്റി നദികള്‍ വറ്റിച്ചു..
അവര്‍ കൃത്രിമതടാകങ്ങള്‍ പണിതു..
നമ്മുടെ ആചാരങ്ങള്‍ നദിയില്‍ മാലിന്യം കലര്‍ത്തി..
അവര്‍ നദിയെ സംരക്ഷിക്കുന്നത് ആചാരമാക്കി...

നമ്മള്‍ മരം വെട്ടി കെട്ടിടങ്ങള്‍ പണിതു..
അവര്‍ മരങ്ങള്‍ വെച്ച് പിടിപ്പിച്ചു...
നമ്മള്‍ കൃത്രിമപ്പൂക്കളെ സ്നേഹിച്ചു..
അവര്‍ പൂവിന്‍റെ സുഗന്ധം അറിഞ്ഞു...

നമ്മള്‍ മണ്ണിനെ വെറുത്തു, മണ്ണ് പറ്റുന്നതും..
മണ്ണില്‍ കീടാണു എന്ന് സ്വയം വിശ്വസിപ്പിച്ചു..
അവര്‍ മണലിനെ അറിഞ്ഞു, സ്നേഹിച്ചു..
മരുഭൂമിയില്‍ വസന്തം തീര്‍ത്തു...

നമ്മള്‍ മഴയെ വെറുത്തു, ദുശ്ശകുനമെന്നു മുദ്രകുത്തി..
അവര്‍ മഴയെ സ്നേഹിച്ചു, മഴവെള്ളത്തെയും..
നമ്മള്‍ ചൂടില്‍ മുങ്ങി, വിയര്‍ത്തു കുളിച്ചു..
അവര്‍ മഴയെ അറിഞ്ഞു, ആടിതിമിര്‍ത്തു..

മരുഭൂമികള്‍ പൂത്തു,തളിര്‍ത്തു..
ദൈവം കരഞ്ഞു, ദൈവത്തിന്‍റെ സ്വന്തം നാടും..

വസ്ത്രസ്വാതന്ത്ര്യം

ഭഗവാൻ ഡിങ്കൻ പറഞ്ഞു..

"നമ്മുടെ മതത്തിൽ വസ്ത്രസ്വാതന്ത്ര്യമുണ്ട്‌. പക്ഷെ ഷഡ്ഡിസ്വാതന്ത്ര്യമില്ല...!!
നിങ്ങൾ വസ്ത്രം ധരിച്ചില്ലെങ്കിലും ഷഡ്ഡി ധരിക്കാൻ മറക്കരുത്‌.. അതും ചുവന്ന ഷഡ്ഡി.. ഷഡ്ഡി ധരിച്ചില്ലെങ്കിൽ നമ്മുടെ മതത്തിന്റെ മാനമാഭിമാനങ്ങൾ ഊരി താഴെ പോകും..!!"

പരസ്യം :ഷഡ്ഡിയാണു സ്വാതന്ത്ര്യത്തിന്റെ അടയാളമെന്ന് ഉദ്ബോധിപ്പിച്ച, വിശ്വാസികളുടെ വസ്ത്രസ്വാതന്ത്ര്യത്തെ ഹനിക്കാത്ത ഡിങ്കോയിസത്തിലേക്ക്‌ എല്ലാ അന്യമതവിശ്വാസികളെയും ക്ഷണിക്കുന്നു..!!
ആമത്തേൻ..!!

ചിന്ത

പ്രണയം

ഊണിലും ഉറക്കത്തിലും
അവളെപ്പറ്റിയായിരുന്നു
എന്റെ ചിന്ത..!!
പ്രണയം
മനസ്സിനെ കീഴടക്കിയിരുന്നു..!!
ആധിയും സങ്കടങ്ങളും
അലിയിച്ചു കളയുന്ന പ്രണയം..!!

വിവാഹം

ഊണിലും ഉറക്കത്തിലും
അവളെപ്പറ്റിയായിരുന്നു
എന്റെ ചിന്ത..!!
ആധി
മനസ്സിനെ കീഴടക്കിയിരുന്നു..
അവൾ മറ്റാരുടെയെങ്കിലും
കൂടെപ്പോകുമൊ
എന്ന പേടി..!!

12 Feb 2013

സീരിയലുകളിലെ കൂത്താട്ടങ്ങളും മലയാളിയുടെ കപടസദാചാരബോധവും..

സീരിയലുകളിലെ കൂത്താട്ടങ്ങളും മലയാളിയുടെ കപടസദാചാരബോധവും...

ഈ അടുത്തകാലത്ത് ഇറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന് പറയുന്ന സിനിമ വളരെയധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സിനിമയാണ്...ഇപ്പോഴും എവിടെയും അതിനെപ്പറ്റി പറയുകയും ഇടിച്ചു താഴ്ത്തുകയും ചെയ്യുന്നത് പലയിടത്തും കാണുന്നുണ്ട്... അശ്ലീല സംഭാഷണങ്ങളും അവിഹിതബന്ധങ്ങളും ഒക്കെയായി കുടുംബപ്രേക്ഷകര്‍ക്ക്‌ കാണാന്‍ പറ്റില്ല എന്നായിരുന്നു മുറവിളി...അതുപോലെ തന്നെ ഇപ്പോള്‍ പുറത്തുവരുന്ന പുതിയ ആള്‍ക്കാരുടെ ന്യൂ ജെനറേഷന്‍ ചിത്രങ്ങള്‍ക്ക് നേരെയും വാളോങ്ങാന്‍ ചില ഉപയ
 ോഗിക്കുന്ന കുറ്റമാണ് അതിലെ അശ്ലീല ഡയലോഗുകളും അവിഹിതബന്ധങ്ങളും ഒക്കെ...ഇതൊക്കെ കണ്ടാല്‍ കുട്ടികള്‍ പിഴച്ചു പോകും മാനം പോകും എന്നൊക്കെയാണ് ഇത്തരക്കാര്‍ പറയുന്നത്...ഈ ഒരു കാരണം വെച്ച് കൊണ്ട് തന്നെ വളരെ വിപുലമായ രീതിയില്‍ ഉള്ള വിമര്‍ശന ശരങ്ങളും താഴ്ത്തിക്കെട്ടാനും ഉള്ള ശ്രമങ്ങളാണ് എല്ലാ കോണുകളില്‍ നിന്നും ചില പുതിയ സിനിമകള്‍ക്കെതിരെ ഉയര്‍ന്നത്..

പക്ഷെ, അവിഹിത ഗര്‍ഭങ്ങളും ജാരസന്തതികളും അരങ്ങു തകര്‍ക്കുന്ന സ്വന്തം വീട്ടിലെ വിഡ്ഢിപെട്ടിയില്‍ ഇതൊക്കെ കുടുംബസമേതം തന്നെ കാണാന്‍ ഇവര്‍ക്കൊന്നും ഒരു മടിയുമില്ല...ഇവിടെയാണ്‌ ഇവരുടെയൊക്കെ ഇരട്ടത്താപ്പും കപടസദാചാരബോധവും പ്രകടമാകുന്നത്....
മലയാളം ചാനലുകളില്‍ വരുന്നവയില്‍ പത്തില്‍ എട്ടു സീരിയലുകളും അവിഹിതബന്ധങ്ങളെയും ജാരസന്തതികള്‍ക്ക് വേണ്ടിയുള്ള കടിപിടികളെയും അടിസ്ഥാനമാക്കിയതാണ്...ഇതിന്റെയൊക്കെ മൂലകഥ തന്നെ അതാണ്‌...,..

ഇപ്പോഴത്തെ സീരിയലുകളുടെ പരസ്യവാചകങ്ങള്‍ തന്നെ നോക്കിയാല്‍ അറിയാം എത്രമാത്രം അധപതിച്ചു എന്ന്....ഈയിടെ ചാനലില്‍ ഇടയ്ക്കിടെ കാണിച്ച ഒരു പരസ്യമാണ് മാനവരാശിയുടെ ചരിത്രത്തില്‍ ആദ്യമായി മകളിലൂടെ അമ്മ സത്യം അറിയുന്നു...അമ്മ മകളെ തിരിച്ചറിയുന്നു എന്ന്...ഇവിടെ അമ്മയ്ക്ക് തന്റെ മകളെ അറിഞ്ഞു കൂടാ..അമ്മയ്ക്ക് വേറെ ഭര്‍ത്താവും മകനും ഉണ്ട്...അപ്പോള്‍ മകള്‍ അവിഹിതബന്ധത്തില്‍ ഉള്ള കുട്ടി...ആ കുട്ടി ഉണ്ടായതിനെപ്പറ്റിയും മറ്റും നിരത്തുന്ന ന്യായീകരണങ്ങളും മറ്റും വിവരിക്കുന്നത് ഒക്കെ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുമിച്ചു ഇരുന്നു കാണുന്നു...ഇത്തരത്തില്‍ ഏതു സീരിയല്‍ എടുത്തു നോക്കിയാലും ഒന്നില്‍ കുറയാത്ത അവിഹിതബന്ധങ്ങളും ജാരസന്തതികളും അതിനെ അടിസ്ഥാനമാക്കിയുള്ള കഥാവിഗതികളും കാണാം...ആര്‍ക്കു ആരോടോക്കെയാണ് ബന്ധം , ആരൊക്കെയാണ് അച്ഛന്മാര്‍,ആരുടെ കുട്ടികള്‍ ആണ് എന്നൊക്കെ കാണുന്നവര്‍ക്ക് തന്നെ സംശയം തോന്നും ,ദിവസവും ഇത് കാണുന്നവര്‍ക്ക് തന്നെ ഇക്കാര്യത്തില്‍ കണ്ഫ്യൂശന്‍ ആകും..ചിലപ്പോള്‍ എഴുതിയവന് വരെ മനസ്സിലാകില്ല ആരൊക്കെ തമ്മിലാണ് അവിഹിതമെന്ന്... ഇതൊക്കെ ഒരു ഉളുപ്പും ഇല്ലാതെ വീട്ടില്‍ ഇരുന്നു കാണുന്നവര്‍ ആണ് വലിയ സ്ക്രീനില്‍ ഇത്തരത്തില്‍ ഒരെണ്ണം കണ്ടാല്‍ സദാചാരം അറബിക്കടലില്‍ പോയി,സമൂഹം നാശത്തിലേക്ക് എന്നൊക്കെ പറഞ്ഞു വാള്‍ എടുത്തു ഉറഞ്ഞു തുള്ളുന്നത്,.

ഇത്തരം അവിഹിതങ്ങള്‍ ഒക്കെ സീരിയലുകളില്‍ കണ്ടു കഴിഞ്ഞു മടുത്തത് കൊണ്ടാണോ എന്തോ യഥാര്‍ത്ഥ ജീവിതത്തിലെ അവിഹിതക്കാരെ നേരിട്ട് തപ്പിപ്പിടിച്ചു കൊണ്ട് വന്നു ചാനല്‍ സ്റ്റുഡിയോയില്‍ ഇരുത്തി അവര്‍ക്ക് കൌണ്‍സലിംഗ് നടത്താന്‍ എന്നാ വ്യാജേന അവരുടെ ജീവിതത്തിലെ എരിവും പുളിയും നിറഞ്ഞ അനുഭവങ്ങള്‍ കണ്ണീരില്‍ മുക്കി പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കാനും തുടങ്ങിയിരിക്കുന്നു...
ഇവിടെയും ചര്‍ച്ച അവിഹിതങ്ങളെപ്പറ്റി...അതും ഇതില്‍ ഉള്‍പ്പെട്ട ആളുകളുടെ അച്ഛനും അമ്മയും അടക്കമുള്ള കുടുംബക്കാരെ മുഴുവന്‍ വിളിച്ചു വരുത്തി അവരുടെ മുന്നില്‍ ഇട്ടാണ് ഈ ബന്ധങ്ങളുടെ ഭാണ്ഡക്കെട്ട് അഴിക്കുന്നത്...ഭക്ഷണവും തീന്മേശയുടെ മുകളില്‍ വെച്ച് അതില്‍ കൈയും കുത്തി ഇതൊക്കെ കുടുബസമേതം കണ്ടു രസിക്കുന്നതും മലയാളി തന്നെ...ഈ മലയാളിക്കാണ് ചിലരുടെ ലൈംഗികപ്രശ്നങ്ങള്‍ സിനിമയില്‍ ആക്കിയപ്പോള്‍ സദാചാരബോധം മൂര്‍ചിച്ചത്...

ഇവരൊക്കെ പറയുന്ന ന്യായം ഭാര്യയേയും കുട്ടികളെയും കാണിക്കാന്‍ കൊള്ളില്ല എന്നാണു...അല്ലങ്കില്‍ ഭാര്യയോടും മക്കളോടും ഒപ്പം ഇരുന്നു കാണാന്‍ പറ്റില്ല എന്ന്...ആദ്യം മക്കളുടെ കാര്യം നോക്കാം...ഈ മക്കള്‍ ഇന്റര്‍നെറ്റ് വഴി കണ്ണില്‍ കണ്ട പോണ്‍ സൈറ്റുകളില്‍ ഒക്കെ കയറി ഇതിലും വലുത് കാണുന്നവരാണ് എന്നാ യാഥാര്‍ത്ഥ്യം ഇവര്‍ക്ക് അറിയാഞ്ഞിട്ടാണോ അതോ അറിയില്ലെന്ന് നടിക്കുകയാണോ? അവര്‍ക്ക്‌ ഇതൊന്നും ഒരു പുത്തരിയല്ല...പിന്നെ ഭാര്യയുമായി ഇരുട്ടിന്റെ മറവില്‍ ലൈംഗികബന്ധം ആവാം...പക്ഷെ പകല്‍ വെളിച്ചത്തില്‍ ലൈംഗികതയെപ്പറ്റി പറയുവാനോ ഒരുമിച്ചിരുന്നു അത്തരം കാര്യങ്ങള്‍ കാണുവാനോ പാടുള്ളതല്ല എന്നാണു ഇവരുടെ വിചാരം...സത്യത്തില്‍ ഇവര്‍ക്കാണ് ലൈഗികവിദ്യാഭ്യാസം വേണ്ടത്‌...,..ഇന്നത്തെ തലമുറ ലൈംഗികതയെ തുറന്നു കാണുന്നവരാണ്..അവര്‍ക്ക് അതിനെ പറ്റി പറയാനോ ചര്‍ച്ച ചെയ്യാനോ ഒരു സങ്കോചവും ഇല്ല...പക്ഷെ ഒന്നോ രണ്ടോ അശ്ലീലവാക്കുകള്‍ പറയുന്നത് അവര്‍ കേട്ടാല്‍ അവര്‍ ചീത്ത ആയിപ്പോകും എന്നാ മിഥ്യാബോധത്തില്‍ ഇരിക്കുന്ന ചിലരുണ്ട്...അവര്‍ക്കാണ് ലൈംഗികതയെപ്പറ്റി തുറന്നു പരാമര്‍ശിക്കുന്ന ഇത്തരം സിനിമകള്‍ക്കെതിരെ കൂടുതല്‍ വെറുപ്പ്‌...,..

എന്തായാലും ഒരാളെ പ്രേമിച്ചു മറ്റൊരാളെ കല്യാണം കഴിച്ചു വേറൊരുത്തന്റെ കുട്ടിയെ പ്രസവിച്ചു ആദ്യത്തെ ബന്ധത്തില്‍ ഉള്ള കുട്ടിയെ അന്വേഷിച്ചു നടക്കുന്ന 'പതിവ്രത'കളെപ്പറ്റി മൂന്നു കൊല്ലം കഥ പറഞ്ഞു വീട്ടിലെ സ്വീകരണമുറികളെ മലീമസമാക്കുന്ന സീരിയലുകളെക്കാളും പതിന്മടങ്ങ്‌ സദാചാരം ഉണ്ട് ട്രിവാന്‍ഡ്രം ലോഡ്ജ് പോലെയുള്ള സിനിമകള്‍ക്ക്...
അതുകൊണ്ട് ഇത്തരം സിനിമകള്‍ക്കെതിരെ വാള്‍ എടുക്കുന്നതിനു മുന്‍പ് ആ സ്വീകരണമുറിയിലെ ടെലിവിഷന്‍ ഓഫ് ചെയ്യാന്‍ എങ്കിലും ഉള്ള മര്യാദ കാണിക്കുക...അതിനു പറ്റില്ലെങ്കില്‍ കപടസദാചാരവാദവുമായി ഈ വഴി വരാതിരിക്കുക...

7 Feb 2013

വിശ്വരൂപം ചവിട്ടിമെതിച്ചതിന്‍റെ ബാക്കിപത്രം..

വിശ്വരൂപം വിവാദം ഒരുവിധം കെട്ടടങ്ങിയിരിക്കുന്നു. അങ്ങുമിങ്ങും ചില അലയൊലികള്‍ മുഴങ്ങുന്നുണ്ടെങ്കില്‍ പോലും. ഒന്നുമില്ലായ്മയില്‍ നിന്നും ഉയര്‍ന്നുവന്ന ഒരു വിവാദം അതിശക്തമായ വാദപ്രതിവാദങ്ങള്‍ക്കും വിലക്കുകള്‍ക്കും വെല്ലുവിളികള്‍ക്കും കോടതിവിധികള്‍ക്കും ശേഷം  സമൂഹത്തിനോ സിനിമാമേഖലയ്ക്കോ മതങ്ങള്‍ക്കോ മതവിശ്വാസികള്‍ക്കോ യാതൊരുവിധ ഗുണപരമായ മാറ്റങ്ങളും ഉണ്ടാക്കാതെ തന്നെയാണ് അവസാനിച്ചിരിക്കുന്നത്. മറിച്ച് വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന തരത്തില്‍ ഉള്ള പല കാര്യങ്ങളും ഈ വിവാദം കൊണ്ട് ചിലര്‍ നേടിയിട്ടുണ്ട്.ഒരു പ്രത്യേക മതത്തില്‍ പെട്ട തീവ്രവാദികളുടെ കഥ പറയുന്നു എന്നത് കൊണ്ട് ആ പ്രത്യേക മതത്തില്‍ പെട്ട ആളുകളെ എല്ലാം ജനങ്ങള്‍ തെറ്റിദ്ധരിക്കും എന്നതാണല്ലോ വാദം.. അതേ വാദവുമായി റോമന്‍സ് എന്നാ ചിത്രം ഇറങ്ങിയപ്പോള്‍ ചില ക്രിസ്ത്യന്‍ സംഘടനകളും ഇറങ്ങിയിരുന്നു. വിശ്വരൂപത്തില്‍ മുങ്ങിപ്പോയത് കൊണ്ടാണോ എന്തോ അധിക നാള്‍ ആ വിവാദം നീണ്ടതുമില്ല, ആ പടത്തിനു അല്‍പ്പം പബ്ലിസിറ്റി കിട്ടി എന്നല്ലാതെ കൂടുതല്‍ ഒന്നും ആ ചിത്രത്തിനെതിരെ ചെയ്യാന്‍ അവര്‍ക്ക് ആയില്ല.

പക്ഷെ വിശ്വരൂപതിനെതിരെ വാള്‍ എടുത്തവര്‍ക്ക് അവരുടെ ലക്‌ഷ്യം സാധിക്കാനായി എന്നതാണ്  ഏറ്റവും ദുഖകരമായ കാര്യം. അതില്‍ നിന്നും മര്‍മ്മ പ്രധാനമായ ഏഴു സീനുകള്‍ വെട്ടി മാറ്റാന്‍ ഈ സംഘടനകള്‍ക്ക് കഴിഞ്ഞു എന്നത് ഒരു ചെറിയ കാര്യമല്ല. അതും കമലഹാസനെപ്പോലെ ഇത്രയധികം ജനങ്ങളുടെ സപ്പോര്‍ട്ടും സ്നേഹവും ഉള്ള ഒരു നടന്‍റെ സിനിമ. ജാതിമത ശക്തികള്‍ക്കെതിരെ എന്നും ശക്തമായ നിലപാടുകള്‍ എടുത്ത ഒരു നടന്‍റെ സിനിമ. അദ്ദേഹത്തിനും അടിയറവു പറയേണ്ടി വന്നിരിക്കുന്നു ഒരു കൂട്ടം മതതീവ്രവാദികളുടെ മുന്നില്‍.,.. ഇതുണ്ടാക്കുന്ന ഫലങ്ങള്‍ രണ്ടാണ്.

1. ജാതിമത സംഘടനകള്‍ ഒരു സെന്‍സര്‍ സംവിധാനമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു.
        
          യഥാര്‍ത്ഥത്തില്‍ സെന്‍സര്‍ ബോര്‍ഡ്‌ ചെയ്യേണ്ട പണി ആണ് ഇപ്പോള്‍ ചില സംഘടനകള്‍ ഏറ്റെടുത്തു ചെയ്തിരിക്കുന്നത്. നിയമങ്ങള്‍ അനുശാസിക്കുന്ന വിധം നിര്‍മ്മിക്കപ്പെടാത്ത ചിത്രത്തിലെ രംഗങ്ങള്‍ മുറിച്ചു മാറ്റാനും ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാനും ആണ് സെന്‍സര്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്‌..,. അങ്ങനെ ഗവന്മേന്റ്റ്‌ ചുമതലപ്പെടുത്തിയ സെന്‍സര്‍ ബോര്‍ഡ്‌ അംഗങ്ങള്‍ കണ്ടു സര്‍ട്ടിഫൈ ചെയ്ത ചിത്രം രണ്ടാമതൊരു സെന്‍സറിങ്ങിനു കൂടി വിധേയമാകേണ്ടി വന്നിരിക്കുകയാണ്. അങ്ങനെ സെന്‍സര്‍ ചെയ്യാന്‍ ജാതിമതസംഘടനകള്‍ക്ക് അവകാശം പതിച്ചു കൊടുക്കുകയാണെങ്കില്‍ ജാതിമത ഉച്ചനീച്ചത്വങ്ങളെ എതിര്‍ക്കുന്ന സിനിമകള്‍ ഇനി നിലം തൊടാന്‍ ചാന്‍സില്ല. അതിലെ ഓരോ രംഗവും കത്രിക വെച്ച് വികലമാക്കും. ഫലം ഇത്തരം പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടപ്പെടുകയില്ല. 

ഇപ്പോള്‍ തന്നെ ആദി ഭഗവാന്‍ എന്നാ ചിത്രത്തിനെതിരെ ചില ഹിന്ദു സംഘടനകള്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. അവരുടെ വികാരം  വ്രണപ്പെടുത്തി എന്നതാണ് ആരോപണം. വിശ്വരൂപം മാതൃക സ്വീകരിച്ചാല്‍  ഈ സിനിമയും എഡിറ്റിങ്ങിനു വിധേയമാകേണ്ടി വരും. മതവാദികളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് കഥകള്‍ എഴുതേണ്ടി വരും. കഥകള്‍ തിരുത്തേണ്ടി വരും.ഫലം ആവിഷ്കാര സ്വാതന്ത്ര്യം നഷ്ടപ്പെടല്‍., ഒരുവന് സ്വന്തം ചിന്തകള്‍ എഴുതി ഫലിപ്പിക്കാന്‍ കഴിയാതെ വരും. ഇവരെയൊക്കെ തൃപ്തിപ്പെടുത്തി കഥകള്‍ രൂപീകരിക്കേണ്ടി വരും. അത് സമ്മര്‍ദ്ധത്തിലേക്ക് നയിക്കും. അവിടെ ഒരു കലാകാരന്‍ മൃതി അടയുന്നു. അവന്‍റെ ചിന്തകള്‍ കുഴിച്ചു മൂടപ്പെടുന്നു. 

മതേതരത്വം എന്നാല്‍ എല്ലാ മതങ്ങളെയും ബഹുമാനിച്ചും അംഗീകരിച്ചും പോകുക എന്നത് മാത്രമല്ല എല്ലാ മതങ്ങളെയും എതിര്‍ക്കാനും അവയിലെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കാനുമുള്ള സ്വാതന്ത്ര്യമാണ്. മതേതരത്വം എല്ലാ അനാചാരങ്ങളും മതത്തിന്‍റെ പേരില്‍ അനുവദിക്കപ്പെടാന്‍ ഉള്ള ഒരു വിശുദ്ധവാക്കല്ല. അതുകൊണ്ട് തന്നെ മതങ്ങളെ ബഹുമാനിക്കുന്ന കലകള്‍ മാത്രമേ പുറത്തു വരാവൂ എന്ന് നിര്‍ബന്ധം പിടിക്കാന്‍ അവകാശമില്ല. മതങ്ങളെ കളിയാക്കാനും കല ഉപാധിയാക്കാം. അതാണ്‌ ഇവിടെ ലംഘിക്കപ്പെട്ടത്‌. ,.

2. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തിയേ സിനിമ എടുക്കാന്‍ കഴിയൂ എന്നാ നില സംജാതമാകും..

മതവിശ്വാസികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്തു കലാകാരന്റെ സ്വാതന്ത്ര്യം നിഷേധിച്ചത് പോലെ അതില്‍ നിന്നും ഊര്‍ജ്ജം  ഉള്‍ക്കൊണ്ടു ഇനി പലവിധവിഭാഗക്കാര്‍ വ്രണപ്പെടുന്ന വികാരങ്ങളും കൊണ്ട് പ്രത്യക്ഷപ്പെടും. ഉദാഹരണമായി ഏതെന്കിലും ഒരു പ്രത്യേക തരം ജോലി ചെയ്യുന്നവരെ പറ്റി  സിനിമ വരികയാണെങ്കില്‍ ഉടന്‍ തന്നെ തങ്ങളുടെ വികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞു അവര്‍ക്ക് കോടതി കയറാവുന്നതെ ഉള്ളൂ. മുന്‍കാല ഉദാഹരണങ്ങള്‍ കണക്കിലെടുത്താല്‍ അവര്‍ക്കതിന് ന്യായം ഉണ്ട് താനും. സംഘടിതരായ ആളുകളുടെ ജോലിയെക്കുറിച്ചോ ജീവിതങ്ങളെ കുറിച്ചോ സിനിമ എടുക്കാന്‍ കഴിയില്ല എന്ന് വരും. അത്തരം ആള്‍ക്കാര്‍ സിനിമയില്‍ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാനെങ്കില്‍ തങ്ങളെ മുഴുവന്‍ മോശക്കാരായി ചിത്രീകരിച്ചു എന്ന് അവര്‍ക്ക് ആരോപിക്കാം. ആ ഭാഗങ്ങള്‍ എന്ന് വേണ്ട ആ സിനിമ തന്നെ നിരോധിക്കാം. അത് സിനിമാ മേഖലയെ മാത്രമല്ല ആ തൊഴിലും അനുബന്ധ തൊഴിലുകളും ചെയ്യുന്നവരെ ബാധിക്കും.

ഇതൊരു ഗുരുതരമായ സ്ഥിതിവിശേഷമാണ്. അതുകൊണ്ട് വിശ്വരൂപം വിവാദത്തിനുശേഷം അതെ രീതിയില്‍ ഉള്ള എന്തെന്കിലുംന്നീക്കങ്ങള്‍ ഇനി സിനിമകള്‍ക്കെതിരെ ഉണ്ടായാല്‍ അത് മുളയിലെ നുള്ളാന്‍ നമുക്ക് കഴിയണം. 
വികാരം എളുപ്പത്തില്‍ വ്രണപ്പെടുന്നവര്‍ സിനിമകള്‍ കാണാന്‍ ബുദ്ധിമുട്ടി പോകാതിരിക്കുക. ഇനി അഥവാ പോകുകയാണെങ്കില്‍ വ്രണപ്പെടുന്ന മുറിവില്‍ പുരട്ടാന്‍ അല്‍പ്പം മുളക് പൊടി കൂടി കരുതുക..

31 Jan 2013

വാര്‍ഷിക-അവാര്‍ഡ്‌ കച്ചവടങ്ങള്‍..

അങ്ങനെ ഏഷ്യാനെറ്റ്‌ ഈ വര്‍ഷത്തെ സിനിമാ അവാര്‍ഡുകളും പ്രഖ്യാപിച്ചു..ആര്‍ക്കൊക്കെ എന്തൊക്കെ അവാര്‍ഡുകള്‍ ആണെന്ന് പ്രത്യേകം പ്രത്യേകം പറയേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. അവാര്‍ഡ്‌ദാനച്ചടങ്ങില്‍ പങ്കെടുത്ത മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലെ ഒരു വിധം പ്രമുഖര്‍ക്കെല്ലാം എന്തെങ്കിലും ഒക്കെ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടാകും. ഇതിനു പിന്നിലെ ഉള്ളുകള്ളികള്‍ ഒക്കെ ഇപ്പോള്‍ ഏറെക്കുറെ എല്ലാവര്‍ക്കും അറിയാം. എന്നാലും എല്ലാ വര്‍ഷവും ഈ അവാര്‍ഡ്‌ നാടകങ്ങള്‍ അരങ്ങേറുകയും ചെയ്യും ആര്‍ക്കാണ് അവാര്‍ഡ്‌ എന്ന് കാതും കണ്ണും കൂര്‍പ്പിച്ചു കൊണ്ട് നമ്മള്‍ ആകാംക്ഷയോടെ നോക്കി നില്‍ക്കുകയും ചെയ്യും.

ഓസ്ക്കാര്‍ അവാര്‍ഡുകള്‍ അല്ല പ്രഖ്യാപിക്കുന്നത് എന്നും ഇതൊക്കെ ഏഷ്യാനെറ്റ്‌ ബിസിനസ് തന്ത്രം മാത്രമാണ് എന്നും അംഗീകരിക്കുമ്പോള്‍ തന്നെ ഒരു പ്രമുഖചാനല്‍ നല്‍കുന്ന അവാര്‍ഡുകള്‍ക്ക് അല്‍പ്പമെങ്കിലും ക്രെഡിബിലിറ്റി വേണ്ടേ എന്നാ ചോദ്യം ബാക്കി നില്‍ക്കുന്നു. ഓരോ അവാര്‍ഡിനെയും പ്രത്യേകം പ്രത്യേകം എടുത്തു മുറിച്ചു സ്വയം കണ്‍ഫ്യൂഷന്‍ ആകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് ചില ഉദാഹരണങ്ങള്‍ പറഞ്ഞേക്കാം. മികച്ച നടനുള്ള പുരസ്ക്കാരം മമ്മൂട്ടിക്ക് കൊടുക്കുമ്പോള്‍ മറ്റൊരു സൂപ്പര്‍ താരമായ മോഹന്‍ലാലിനെയും അവാര്‍ഡ്‌ദാനചടങ്ങ് കാണാന്‍ വരുന്ന മോഹന്‍ലാല്‍ ഫാന്സിനെയും കൂടി തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ അവാര്‍ഡ്‌ ദാനം അലമ്പാകാന്‍ ചാന്‍സുണ്ട്. ആക്ഷേപങ്ങള്‍ ഒത്തിരി ഉയരാനും അത് ഇടയാക്കും. അതുകൊണ്ട് മോഹന്‍ലാല്‍ ആ വര്ഷം അഭിനയിച്ച ഏതെങ്കിലും സിനിമ എടുത്തിട്ട് അദ്ദേഹത്തിനു ജനപ്രിയനടനുള്ള അവാര്‍ഡ്‌ അങ്ങ് കൊടുക്കും.അപ്പോള്‍ പിന്നെ അത് ബാലന്‍സ്‌ ആയി. ഒരു വര്‍ഷം ഈ പരിപാടി നടക്കും. അടുത്ത വര്‍ഷം നേരെ തിരിച്ചിടും. മോഹന്‍ലാലിന് മികച്ച നടനുള്ള അവാര്‍ഡ്‌ മമ്മൂട്ടിക്ക് ജനപ്രിയ നടനുള്ള അവാര്‍ഡ്‌...

എന്തായാലും ഈ സൂപ്പര്‍ താരങ്ങള്‍ ആരെങ്കിലും ഒരാള്‍ അവാര്‍ഡ്‌ദാനചടങ്ങിനു വേണം എന്നത് നിര്‍ബന്ധമാണ്.അല്ലെങ്കില്‍ പരിപാടിക്ക് കൊഴുപ്പില്ലാതാകും. അപ്പോള്‍ അവാര്‍ഡ്‌ കൊടുക്കുന്നത് അവരെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ വേണ്ടി ആണെന്ന് ഉറപ്പാക്കുന്നു. ഒരു വിധം എല്ലാ താരങ്ങളെയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ഏഷ്യാനെറ്റ്‌ ശ്രദ്ധിക്കാറുണ്ട്. ചിലര്‍ക്ക് അവാര്‍ഡ്‌ കൊടുക്കും. ബാക്കി വരുന്നവരെ അവാര്‍ഡ്‌ കൊടുക്കാന്‍ നിയോഗിക്കും.

ഈ പ്രാവശ്യത്തെ അവാര്‍ഡ്‌ദാനചടങ്ങിനു ശേഷം അല്പം എക്സന്റ്രിക്ക് ആയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു ശ്രദ്ധേയനായ ഇപ്പോള്‍ വീണ്ടും സജീവമായ പഴയകാല നടന്‍ ഫേസ്ബുക്കിലൂടെ പൊട്ടിത്തെറിച്ചത് ഓര്‍ത്തു പോകുന്നു. അദ്ദേഹം പറഞ്ഞത്‌ താന്‍ ഷൂട്ടിങ്ങിന്റെ ഇടയില്‍ നിന്നും ആണ് ഈ അവാര്‍ഡ്‌ദാനചടങ്ങിനു എത്തിയതെന്നും..കഷ്ടപ്പെട്ട് എത്തിയിട്ട് തനിക്ക് അവാര്‍ഡ്‌ ഒന്നും തരാതെ തന്നെ അവാര്‍ഡ്‌ കൊടുക്കാന്‍ ഏല്‍പ്പിച്ചു എന്നുമാണ്. കൊടുക്കാന്‍ വെച്ച അവാര്‍ഡുകള്‍ ഒക്കെ തീര്‍ന്നു പോയതാവാം കാരണം. 

പക്ഷെ സംസ്ഥാനചലച്ചിത്ര അവാര്‍ഡിനേക്കാള്‍ വളരെ ഗ്ലാമര്‍ ആയും അലമ്പുകള്‍ ഇല്ലാതെയും നടക്കുന്ന ഒരു പരിപാടി ആണ് ഏഷ്യാനെറ്റ്‌ അവാര്‍ഡുകള്‍. പക്ഷെ അതിനു കാരണം എല്ലാവേര്യും അവാര്‍ഡ്‌ കൊടുത്തു സന്തോഷിപ്പിക്കുന്ന പരിപാടി തന്നെ ആകണം. സംസ്ഥാന അവാര്‍ഡ്‌ അങ്ങനെ എല്ലാവര്‍ക്കും കൊടുക്കാന്‍ വേണ്ടി പല പല പുതിയ അവാര്‍ഡ്‌ സെക്ഷനുകളും ഉണ്ടാക്കുന്നില്ല എന്നതുകൊണ്ടാണ് അതിനു വേണ്ടി അടി കൂടുന്നത്. അവാര്‍ഡ് ദാന ചടങ്ങില്‍ പലരും പുരസ്‌കാരം വാങ്ങിയതിനു ശേഷം തനിക്ക് മറ്റ് അവാര്‍ഡുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ജനങ്ങള്‍ നല്‍കിയ ഈ അവാര്‍ഡിനാണ് താന്‍ കൂടുതല്‍ വില കല്‍പ്പിക്കുന്നതെന്ന് മൊഴിയുന്നത് കേള്‍ക്കാം. മറ്റ് അവാര്‍ഡുകള്‍ എന്ന് പറഞ്ഞാല്‍ സംസ്ഥാന അവാര്‍ഡ് എന്ന് അര്‍ത്ഥം. കിട്ടാത്ത മുന്തിരി പുളിക്കുമല്ലോ. 

എന്തായാലും ശരിക്കും നല്ല പ്ലാനിങ്ങോടെ നടക്കുന്ന ഒരു ഷോ എന്നാ നിലയ്ക്ക് മാത്രം ഏഷ്യാനെറ്റിനു ഒരു കയ്യടി കൊടുക്കാം. അര്‍ഹതയ്ക്കും അര്‍ഹിക്കുന്നവര്‍ക്കും കൊടുക്കാതെ തങ്ങള്‍ക്കു വേണ്ടപ്പെട്ട ആളുകള്‍ക്കും പരിപാടിക്ക് വന്നു സ്റ്റേജില്‍ കയറി നിന്ന് തങ്ങളെ ഒന്ന് പൊക്കി പറയുന്നവര്‍ക്കും കൊടുക്കുന്ന അവാര്‍ഡ്‌ നാടകം എന്ന രീതിയില്‍ മാത്രമേ ഇതിനെ കാണാന്‍ പറ്റൂ. അതുകൊണ്ട് മലയാളത്തില്‍ മുന്‍നിരയില്‍ ഉള്ള ചാനല്‍ നല്‍കുന്ന അവാര്‍ഡ്‌ തീരെ വിശ്വാസ്യതയും അന്തസ്സും ഇല്ലാത്തതു തന്നെ എന്ന് പറയേണ്ടി വരുന്നു.

മികച്ച ഇവന്‍റ് മാനേജ്മെന്റിനുള്ള അവാര്‍ഡ്‌ തങ്ങള്‍ക്കു തന്നെ പ്രഖ്യാപിച്ചു ഏതെങ്കിലും പ്രമുഖസിനിമാനടനില്‍ നിന്നും ഏഷ്യാനെറ്റ്‌ എം ഡി തന്നെ ആ അവാര്‍ഡ്‌ ഏറ്റുവാങ്ങിയാല്‍ ഈ നാടകം അതിന്‍റെ പാരമ്യത്തിലേക്ക് എത്തും.

15 Jan 2013

അവാര്‍ഡ്‌ മാമാങ്കങ്ങള്‍

അങ്ങനെ ഏഷ്യാനെറ്റ്‌ ഈ വര്‍ഷത്തെ സിനിമാ അവാര്‍ഡുകളും പ്രഖ്യാപിച്ചു..ആര്‍ക്കൊക്കെ എന്തൊക്കെ അവാര്‍ഡുകള്‍ ആണെന്ന് പ്രത്യേകം പ്രത്യേകം പറയേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. അവാര്‍ഡ്‌ദാനച്ചടങ്ങില്‍ പങ്കെടുത്ത മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലെ ഒരു വിധം പ്രമുഖര്‍ക്കെല്ലാം എന്തെങ്കിലും ഒക്കെ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടാകും. ഇതിനു പിന്നിലെ ഉള്ളുകള്ളികള്‍ ഒക്കെ ഇപ്പോള്‍ ഏറെക്കുറെ എല്ലാവര്‍ക്കും അറിയാം. എന്നാലും എല്ലാ വര്‍ഷവും ഈ അവാര്‍ഡ്‌ നാടകങ്ങള്‍ അരങ്ങേറുകയും ചെയ്യും ആര്‍ക്കാണ് അവാര്‍ഡ്‌ എന്ന് കാതും കണ്ണും കൂര്‍പ്പിച്ചു കൊണ്ട് നമ്മള്‍ ആകാംക്ഷയോടെ നോക്കി നില്‍ക്കുകയും ചെയ്യും.

ഓസ്ക്കാര്‍ അവാര്‍ഡുകള്‍ അല്ല പ്രഖ്യാപിക്കുന്നത് എന്നും ഇതൊക്കെ ഏഷ്യാനെറ്റ്‌ ബിസിനസ് തന്ത്രം മാത്രമാണ് എന്നും അംഗീകരിക്കുമ്പോള്‍ തന്നെ ഒരു പ്രമുഖചാനല്‍ നല്‍കുന്ന അവാര്‍ഡുകള്‍ക്ക് അല്‍പ്പമെങ്കിലും ക്രെഡിബിലിറ്റി വേണ്ടേ എന്നാ ചോദ്യം ബാക്കി നില്‍ക്കുന്നു. ഓരോ അവാര്‍ഡിനെയും പ്രത്യേകം പ്രത്യേകം എടുത്തു മുറിച്ചു സ്വയം കണ്‍ഫ്യൂഷന്‍ ആകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് ചില ഉദാഹരണങ്ങള്‍ പറഞ്ഞേക്കാം. മികച്ച നടനുള്ള പുരസ്ക്കാരം മമ്മൂട്ടിക്ക് കൊടുക്കുമ്പോള്‍ മറ്റൊരു സൂപ്പര്‍ താരമായ മോഹന്‍ലാലിനെയും അവാര്‍ഡ്‌ദാനചടങ്ങ് കാണാന്‍ വരുന്ന മോഹന്‍ലാല്‍ ഫാന്സിനെയും കൂടി തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ അവാര്‍ഡ്‌ ദാനം അലമ്പാകാന്‍ ചാന്‍സുണ്ട്. ആക്ഷേപങ്ങള്‍ ഒത്തിരി ഉയരാനും അത് ഇടയാക്കും. അതുകൊണ്ട് മോഹന്‍ലാല്‍ ആ വര്ഷം അഭിനയിച്ച ഏതെങ്കിലും സിനിമ എടുത്തിട്ട് അദ്ദേഹത്തിനു ജനപ്രിയനടനുള്ള അവാര്‍ഡ്‌ അങ്ങ് കൊടുക്കും.അപ്പോള്‍ പിന്നെ അത് ബാലന്‍സ്‌ ആയി. ഒരു വര്‍ഷം ഈ പരിപാടി നടക്കും. അടുത്ത വര്‍ഷം നേരെ തിരിച്ചിടും. മോഹന്‍ലാലിന് മികച്ച നടനുള്ള അവാര്‍ഡ്‌ മമ്മൂട്ടിക്ക് ജനപ്രിയ നടനുള്ള അവാര്‍ഡ്‌...

എന്തായാലും ഈ സൂപ്പര്‍ താരങ്ങള്‍ ആരെങ്കിലും ഒരാള്‍ അവാര്‍ഡ്‌ദാനചടങ്ങിനു വേണം എന്നത് നിര്‍ബന്ധമാണ്.അല്ലെങ്കില്‍ പരിപാടിക്ക് കൊഴുപ്പില്ലാതാകും. അപ്പോള്‍ അവാര്‍ഡ്‌ കൊടുക്കുന്നത് അവരെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ വേണ്ടി ആണെന്ന് ഉറപ്പാക്കുന്നു. ഒരു വിധം എല്ലാ താരങ്ങളെയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ഏഷ്യാനെറ്റ്‌ ശ്രദ്ധിക്കാറുണ്ട്. ചിലര്‍ക്ക് അവാര്‍ഡ്‌ കൊടുക്കും. ബാക്കി വരുന്നവരെ അവാര്‍ഡ്‌ കൊടുക്കാന്‍ നിയോഗിക്കും.

ഈ പ്രാവശ്യത്തെ അവാര്‍ഡ്‌ദാനചടങ്ങിനു ശേഷം അല്പം എക്സന്റ്രിക്ക് ആയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു ശ്രദ്ധേയനായ ഇപ്പോള്‍ വീണ്ടും സജീവമായ പഴയകാല നടന്‍ ഫേസ്ബുക്കിലൂടെ പൊട്ടിത്തെറിച്ചത് ഓര്‍ത്തു പോകുന്നു. അദ്ദേഹം പറഞ്ഞത്‌ താന്‍ ഷൂട്ടിങ്ങിന്റെ ഇടയില്‍ നിന്നും ആണ് ഈ അവാര്‍ഡ്‌ദാനചടങ്ങിനു എത്തിയതെന്നും..കഷ്ടപ്പെട്ട് എത്തിയിട്ട് തനിക്ക് അവാര്‍ഡ്‌ ഒന്നും തരാതെ തന്നെ അവാര്‍ഡ്‌ കൊടുക്കാന്‍ ഏല്‍പ്പിച്ചു എന്നുമാണ്. കൊടുക്കാന്‍ വെച്ച അവാര്‍ഡുകള്‍ ഒക്കെ തീര്‍ന്നു പോയതാവാം കാരണം. 

പക്ഷെ സംസ്ഥാനചലച്ചിത്ര അവാര്‍ഡിനേക്കാള്‍ വളരെ ഗ്ലാമര്‍ ആയും അലമ്പുകള്‍ ഇല്ലാതെയും നടക്കുന്ന ഒരു പരിപാടി ആണ് ഏഷ്യാനെറ്റ്‌ അവാര്‍ഡുകള്‍. പക്ഷെ അതിനു കാരണം എല്ലാവേര്യും അവാര്‍ഡ്‌ കൊടുത്തു സന്തോഷിപ്പിക്കുന്ന പരിപാടി തന്നെ ആകണം. സംസ്ഥാന അവാര്‍ഡ്‌ അങ്ങനെ എല്ലാവര്‍ക്കും കൊടുക്കാന്‍ വേണ്ടി പല പല പുതിയ അവാര്‍ഡ്‌ സെക്ഷനുകളും ഉണ്ടാക്കുന്നില്ല എന്നതുകൊണ്ടാണ് അതിനു വേണ്ടി അടി കൂടുന്നത്. അവാര്‍ഡ് ദാന ചടങ്ങില്‍ പലരും പുരസ്‌കാരം വാങ്ങിയതിനു ശേഷം തനിക്ക് മറ്റ് അവാര്‍ഡുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ജനങ്ങള്‍ നല്‍കിയ ഈ അവാര്‍ഡിനാണ് താന്‍ കൂടുതല്‍ വില കല്‍പ്പിക്കുന്നതെന്ന് മൊഴിയുന്നത് കേള്‍ക്കാം. മറ്റ് അവാര്‍ഡുകള്‍ എന്ന് പറഞ്ഞാല്‍ സംസ്ഥാന അവാര്‍ഡ് എന്ന് അര്‍ത്ഥം. കിട്ടാത്ത മുന്തിരി പുളിക്കുമല്ലോ. 

എന്തായാലും ശരിക്കും നല്ല പ്ലാനിങ്ങോടെ നടക്കുന്ന ഒരു ഷോ എന്നാ നിലയ്ക്ക് മാത്രം ഏഷ്യാനെറ്റിനു ഒരു കയ്യടി കൊടുക്കാം. അര്‍ഹതയ്ക്കും അര്‍ഹിക്കുന്നവര്‍ക്കും കൊടുക്കാതെ തങ്ങള്‍ക്കു വേണ്ടപ്പെട്ട ആളുകള്‍ക്കും പരിപാടിക്ക് വന്നു സ്റ്റേജില്‍ കയറി നിന്ന് തങ്ങളെ ഒന്ന് പൊക്കി പറയുന്നവര്‍ക്കും കൊടുക്കുന്ന അവാര്‍ഡ്‌ നാടകം എന്ന രീതിയില്‍ മാത്രമേ ഇതിനെ കാണാന്‍ പറ്റൂ. അതുകൊണ്ട് മലയാളത്തില്‍ മുന്‍നിരയില്‍ ഉള്ള ചാനല്‍ നല്‍കുന്ന അവാര്‍ഡ്‌ തീരെ വിശ്വാസ്യതയും അന്തസ്സും ഇല്ലാത്തതു തന്നെ എന്ന് പറയേണ്ടി വരുന്നു.

മികച്ച ഇവന്‍റ് മാനേജ്മെന്റിനുള്ള അവാര്‍ഡ്‌ തങ്ങള്‍ക്കു തന്നെ പ്രഖ്യാപിച്ചു ഏതെങ്കിലും പ്രമുഖസിനിമാനടനില്‍ നിന്നും ഏഷ്യാനെറ്റ്‌ എം ഡി തന്നെ ആ അവാര്‍ഡ്‌ ഏറ്റുവാങ്ങിയാല്‍ ഈ നാടകം അതിന്‍റെ പാരമ്യത്തിലേക്ക് എത്തും.

19 Nov 2012

എയറില്‍ നിര്‍ത്തുന്ന എയര്‍ ഇന്ത്യ

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത്, തപാല്‍ കൊണ്ടുപോകാന്‍ വേണ്ടി കറാച്ചിയില്‍നിന്ന് മുംബൈയിലേക്ക് ഒരു ചെറുവിമാനവുമായി തുടങ്ങിയതാണ് ഇന്നത്തെ എയര്‍ ഇന്ത്യ. ജെ ആര്‍ ഡി ടാറ്റ തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി തുടങ്ങിയ സ്ഥാപനം പതുക്കെ വളര്‍ന്ന് യാത്രാ വിമാനക്കമ്പനിയായി....രാജ്യത്തിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായി എയര്‍ഇന്ത്യയെ മാറ്റിയത് 1953ലാണ്. പാതി ഓഹരി
കള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ആണ് ഇത് സാധ്യമാക്കിയത്...അതിനു ശേഷം വളര്‍ച്ചയുടെ കാലഘട്ടം ആയിരുന്നു...ഒരുഘട്ടത്തില്‍ ലോകത്തെ ഏറ്റവും മികച്ച യാത്രാ വിമാനങ്ങള്‍ എയര്‍ഇന്ത്യയുടേതാണെന്ന് വാഴ്ത്തപ്പെട്ടിരുന്നു. സമയനിഷ്ഠയുടെയും സേവന സന്നദ്ധതയുടെയും കാര്യത്തില്‍ എയര്‍ഇന്ത്യ ലോകനിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നു..പെട്ടെന്ന് തന്നെ വിശ്വാസ്യത പിടിച്ചു പറ്റി ലാഭക്കുതിപ്പില്‍ ആയിരുന്നു ഇന്ത്യയുടെ സ്വന്തം പുഷ്പകവിമാനം...
ഇന്ന് എയര്‍ ഇന്ത്യയുടെ ചിഹ്നവുമായി നൂറിലേറെ വിമാനങ്ങള്‍ പറക്കുന്നു. മുപ്പതോളം വിമാനങ്ങള്‍ നിര്‍മാണദശയിലാണ്. പക്ഷേ, എയര്‍ഇന്ത്യയുടെ വളര്‍ച്ച കീഴോട്ടാണ്. വിശ്വസിക്കാന്‍ കൊള്ളാത്ത,യാത്രക്കാരെ ദ്രോഹിക്കുന്ന വിമാന സര്‍വീസുകളുടെ നിരയില്‍ ഒന്നാമതെത്താനാണ് കമ്പനി മത്സരിക്കുന്നത്..കുത്തഴിഞ്ഞ ഭരണവും സ്വകാര്യ എയര്‍ലൈന്‍ മുതലാളിമാരുടെ ഇടപെടലും എയര്‍ ഇന്ത്യയെ വിഴുങ്ങാന്‍ തുടങ്ങുന്നു...

  എയര്‍ ഇന്ത്യ എന്നത് ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയാണ്...പക്ഷെ ശത്രു രാജ്യത്തിന്റെ വിമാനക്കമ്പനിയാണോ എന്ന് സംശയിക്കത്തക്ക രീതിയിലാണ് അവരുടെ അതിമഹത്തായ കസ്റ്റമര്‍ സര്‍വീസ്‌...,..മറ്റു രാജ്യങ്ങളുടെ വിമാനക്കമ്പനികളെ അവിടത്തെ സര്‍ക്കാരുകളും ജനങ്ങളും ലാഭത്തിലേക്ക് മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ ഇവിത്തെ ഗവണ്മെന്റും പിച്ചക്കാശിനു ആര്‍ത്തിയുള്ള കുറെ ഉദ്യോഗസ്ഥന്മാരും ഇതിനെ എങ്ങനെയെങ്കിലും തകര്‍ത്തു പൂട്ടിക്കെട്ടാന്‍ ആണ് ശ്രമിക്കുന്നത്... വിമാനം പറത്തി പണം സമ്പാദിച്ചു കുട്ടികള്‍ക്ക് ഭക്ഷണവും ഭാര്യക്ക് ലിപ്സ്റ്റിക്കും  അടക്കം വാങ്ങി കൊടുക്കുന്ന പൈലറ്റും കസ്റ്റമേഴ്സിന്‍റെ കാശ് കൊണ്ട് കുടുംബം പട്ടിണി ആകാതെ നോക്കുന്ന  വിമാന ജോലിക്കാര്‍ വരെ ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ ഒന്നല്ല ഒരായിരം ചോദ്യം നമ്മുടെ ഉള്ളില്‍ നിന്നും ഉയരും...സ്വന്തം കഞ്ഞി കുടി മുട്ടിച്ചും ഒരു ജോലി ചെയ്യുന്ന കമ്പനി പൂട്ടിക്കും എന്ന് വാശി പിടിച്ചു നടക്കുന്നതിനു പിന്നില്‍ അഹങ്കാരം അല്ല മറ്റൊരു നിഗൂഡ ലക്‌ഷ്യം കൂടി ഉണ്ട് എന്ന് ചുഴിഞ്ഞു നോക്കിയാല്‍ മനസ്സിലാകും...
   
  എന്തൊക്കെ കുറവുകള്‍ ഉണ്ടായാലും ഇന്ത്യക്കാര്‍ ആദ്യം ആശ്രയിക്കുക സ്വന്തം വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ തന്നെയാണ്...കുറഞ്ഞ ടിക്കറ്റ്‌ നിരക്കുകള്‍ മാത്രമല്ല സ്വന്തം കമ്പനിയോടുള്ള സ്നേഹവും അതിനൊരു കാരണമാണ്...പക്ഷെ പ്രവാസികളുടെ പിന്തുണ ഇത്രയധികം ഉണ്ടായിട്ടും, ഒരു ട്രിപ്പ്‌ പോലും ആളില്ലാതെ പറക്കേണ്ട അവസ്ഥ ഉണ്ടാകില്ല എന്ന് അറിഞ്ഞിട്ടും എയര്‍ ഇന്ത്യ ചിറ്റമ്മ നയം തുടരുന്നത് ആരോടൊക്കെയോ എന്തൊക്കെയോ പിച്ചക്കാശു വാങ്ങിയിട്ട് തന്നെയാണെന്ന് വ്യക്തമാണ്...പൊതുവേ ഏറ്റവും അധികം യാത്രക്കാര്‍ ഉണ്ടാകാറുള്ള കേരള- ഗള്‍ഫ്‌ സെക്ടര്‍ മേഖലയോടാണ് എയര്‍ ഇന്ത്യ കടുത്ത അവഗണന കാണിക്കാറുള്ളത്...തിരുവനന്തപുരത്ത് ഈ ആഴ്ച അരങ്ങേറിയ റാഞ്ചല്‍ നാടകത്തിന് ശേഷം എയര്‍ ഇന്ത്യക്കെതിരെ പ്രവാസികളുടെ രോഷം അണ പൊട്ടി ഒഴുകുകയാണ്...
  ഇത്രയൊക്കെ സംഭവിച്ചിട്ടും പ്രവാസികാര്യമന്ത്രിയോ മലയാളികളായ മറ്റു കേന്ദ്രമന്ത്രിമാരോ ഈ വിഷയത്തില്‍ എന്തെങ്കിലും അഭിപ്രായം പറയാനോ ഒരു ആശ്വാസവാക്ക് എങ്കിലും കേസ്‌ എടുത്തു പീഡിപ്പിക്കപ്പെടുന്ന യാത്രക്കാരോട് പറയാനോ കൂട്ടാക്കിയിട്ടില്ല...അവഗണനയും അവഹേളനവും പരമാവധി അനുഭവിച്ചു...കൊച്ചുകുട്ടികള്‍ മുതല്‍ ഗര്‍ഭിണികള്‍ വരെ ഉള്ളവര്‍ എന്ത് ചെയ്യണം ആരോട് പറയണം എന്നറിയാതെ വിഷമിക്കുന്നു...വെള്ളം കുടിക്കാന്‍ ചോദിച്ചപ്പോള്‍ ഏതോ അപരിഷ്കൃത ലോകത്ത് നിന്നും വന്നത് പോലെ മൂത്രം കുടിക്കാന്‍ പറയുന്നു...ഇതൊക്കെ പറയുന്നത് മൂത്രം കുടിച്ചും ഉച്ചിഷ്ടം തിന്നും ജീവിക്കുന്നവരല്ല...ജനങ്ങളുടെ കാശ് കൊണ്ട് പഞ്ചനക്ഷത്രഹോട്ടലുകളിലും മറ്റും താമസിച്ചു മൃഷ്ടാന്നം ഭക്ഷിച്ചു വീമാനം പറത്താന്‍ വരുന്ന വിദ്യാസമ്പന്നര്‍ എന്ന് അഹങ്കരിക്കുന്ന വിമാന ജോലിക്കാര്‍ തന്നെയാണ്... ഇതിനെതിരെയൊക്കെ പ്രതികരിച്ചപ്പോള്‍ രാജ്യദ്രോഹി ആയി മുദ്ര കുത്തപ്പെടുകയും ചെയ്തിരിക്കുന്നു...അതിനു ശേഷമാണ് എയര്‍ ഇന്ത്യ ബഹിഷ്കരിക്കുക എന്നാ ഒരു ആഹ്വാനം പ്രവാസികള്‍ക്കിടയില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും മറ്റു ഇന്റര്‍നെറ്റ്‌ കൂട്ടായ്മകളിലൂടെയും മുഴങ്ങി കേള്‍ക്കുന്നത്...
  അഴിമതിക്കാര്‍ ഇച്ചിച്ചതും പ്രവാസികള്‍ കല്‍പ്പിച്ചതും പാല് എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്...പ്രവാസികള്‍ എയര്‍ ഇന്ത്യയെ ബഹിഷ്കരിച്ചു മറ്റു വിമാന കമ്പനികളെ ആശ്രയിക്കേണ്ടത് കേന്ദ്രമന്ത്രിസഭയില്‍ പിടിപാടുള്ള ചില സ്വകാര്യവിമാനകമ്പനി മുതലാളിമാരുടെയും രാഷ്ട്രീയഭിക്ഷാംദേഹികളുടെയും ആവശ്യമായിരുന്നു....പ്രവാസികള്‍ ഒന്നിച്ച് എയര്‍ ഇന്ത്യയെ വിശ്വസിക്കാന്‍ കഴിയില്ല എന്ന് മുറവിളി കൂട്ടുമ്പോള്‍ വിശ്വാസ്യത അഭിനയിച്ച് മേഖല കൈയടക്കുന്നത് ചില കേന്ദ്രമന്ത്രിമാര്‍ക്കടക്കം പങ്കാളിത്തമുള്ള സ്വകാര്യ കമ്പനികളാണ്. എയര്‍ഇന്ത്യ സര്‍വീസ് റദ്ദാക്കുമ്പോള്‍ പെട്ടെന്ന് യാത്രചെയ്യാന്‍ വലിയ തുക കൊടുത്ത് സ്വകാര്യ കമ്പനികളെ തേടിപ്പോകാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാകുന്നു...അതിനു വേണ്ടി തന്നെയാണ് അവരുടെ കോഴ വാങ്ങി ഈ അധികാരികള്‍ ഇത്രയും വൃത്തി കെട്ട കളികള്‍ കളിക്കുന്നത്...ഗള്‍ഫ് സെക്ടറില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് 10,000 ചുവടെയാണ് പൊതുവെ നിരക്ക്. എയര്‍ഇന്ത്യ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയപ്പോള്‍ സ്വകാര്യ കമ്പനികള്‍ അരലക്ഷം രൂപവരെ ടിക്കറ്റ് നിരക്ക് ഈടാക്കിയ അനുഭവമുണ്ടായി..അപ്പോള്‍ പിന്നെ എയര്‍ ഇന്ത്യ ഇല്ലാതായാല്‍ ഉള്ള അവസ്ഥ പറയേണ്ടതില്ലല്ലോ...

പണ്ടൊക്കെ സമയത്തിന് വരാത്തതും പോകാത്തതുമായിരുന്നു എയര്‍ ഇന്ത്യ വീമാനത്തിന്‍റെ പ്രധാന വിനോദമെങ്കില്‍ ഇന്നിപ്പോള്‍ ക്രൂരതകള്‍ നിരവധിയാണ്. അടുപ്പിച്ചു അടുപ്പിച്ചു പല പല അഴകൊഴമ്പന്‍ ന്യായങ്ങള്‍ പറഞ്ഞു വിമാനങ്ങള്‍ റദ്ദു ചെയ്യല്‍ കലാപരിപാടികള്‍ സ്ഥിരമായിരിക്കുന്നു. ടിക്കറ്റ്‌ ഒക്കെ എടുത്തു ലഗേജ്‌ ഒക്കെ കയറ്റി മറ്റു നടപടികളെല്ലാം കഴിഞ്ഞ് വിമാനത്തില്‍ കയറിയിരുന്നാലും പുറപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥ..ഇനി അഥവാ പുറപ്പെട്ടാലും എത്തേണ്ട ഇടത്ത് ഇറക്കുമെന്ന കാര്യത്തിലും ഉറപ്പില്ല...വന്‍ തുക നല്കി് ടിക്കെറ്റെടുത്താലും സ്ഥിതി മറിച്ചല്ല.യാത്രക്കാരന്റെ് ലഗേജ്‌ സമയത്തിനു കിട്ടാത്തതും, നഷ്ടപ്പെടുന്നതും, വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കപ്പെടുന്നതും ഒരു പുതിയ വാര്‍ത്ത അല്ല...
ഇതിനെ ചോദ്യം ചെയ്ത യാത്രക്കാരെ ആക്രമിക്കാനും ,തെറി പറയാനും ഒടുവില്‍ “വിമാന റാഞ്ചികള്‍” എന്നും മുദ്രകുത്തി കേസ്‌ എടുത്തു പീഡിപ്പിക്കാനും എയര്‍ ഇന്ത്യ മുന്നില്‍ നില്‍ക്കുന്നു...
ഇതൊക്കെ കണ്ടു പാവം പ്രവാസി ഇനി പ്രതികരിക്കാന്‍ ഇല്ല സഹിച്ചിടത്തോളം മതി...ഇനി ബഹിഷ്കരണം തന്നെയാണ് പ്രതിവിധി എന്ന് മനസ്സില്ലാ മനസ്സോടെ പ്രഖ്യാപിക്കുന്നു..ഇതുകേട്ട് കൈ കൊട്ടി ചിരിക്കുന്നവര്‍ അങ്ങ് മണിമാളികകളില്‍ ഉണ്ട് എന്ന് നാം തിരിച്ചറിയണം...ഇതിനു വേണ്ടിയാണ് സ്വകാര്യവിമാനകമ്പനി മുതലാളിമാര്‍ ശ്രമിച്ചതും അധികാരികളെ വാടകയ്ക്ക് എടുത്തത്‌ എന്നും നാം മനസ്സിലാക്കണം...
ബഹിഷ്കരണം അല്ല അതിശക്തമായ സമരം ആണ് നടത്തേണ്ടത്..അതിനുള്ള നടപടികള്‍ ആണ് തുടങ്ങേണ്ടത്...
ആദ്യം ഗള്‍ഫില്‍ പുട്ടടിക്കാനും പിരിവിനും വരുന്ന കുറച്ചു അഴിമതിക്കാരും ഇത്തിള്‍ക്കണ്ണികളും നുണയന്‍മാരുമായ നേതാക്കന്മാരെ ആണ് ബഹിഷ്ക്കരിക്കേണ്ടത്...അവര്‍ വരുമ്പോള്‍ പരവതാനി വിരിച്ചു സ്വന്തം വീട്ടില്‍ കൊണ്ട് പോയി ഭക്ഷണം കൊടുത്തും പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ താംസിപ്പിച്ചും തിരിച്ചു പോകുമ്പോള്‍ മക്കള്‍ക്ക്‌ കളിപ്പാട്ടങ്ങളും ഭാര്യക്ക് അടുക്കള സാധനങ്ങളും കൈ നിറയെ കാശും കൊടുത്തു വിടുന്ന ഏര്‍പ്പാട് നിര്‍ത്തേണ്ടിയിരിക്കുന്നു....പ്രതിഷേധം സംഘടിപ്പിക്കാനും അത് നാട്ടിലും ഇവിടെയും അതിശക്തമായി നിലനിര്‍ത്താനും ശ്രമിക്കണം... അതിലൂടെ പ്രവാസികളുടെ ശക്തി എന്താണെന്ന് കാണിച്ചു കൊടുക്കണം...
അതായിരിക്കട്ടെ ഇനി പ്രവാസികളുടെ മുദ്രാവാക്യം...