അങ്ങനെ ഏഷ്യാനെറ്റ് ഈ വര്‍ഷത്തെ സിനിമാ അവാര്‍ഡുകളും പ്രഖ്യാപിച്ചു..ആര്‍ക്കൊക്കെ എന്തൊക്കെ അവാര്‍ഡുകള്‍ ആണെന്ന് പ്രത്യേകം പ്രത്യേകം പറയേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. അവാര്‍ഡ്ദാനച്ചടങ്ങില്‍ പങ്കെടുത്ത മലയാളം സിനിമാ ഇന്ഡസ്ട്രിയിലെ ഒരു വിധം പ്രമുഖര്‍ക്കെല്ലാം എന്തെങ്കിലും ഒക്കെ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടാകും. ഇതിനു പിന്നിലെ ഉള്ളുകള്ളികള്‍ ഒക്കെ ഇപ്പോള്‍ ഏറെക്കുറെ എല്ലാവര്ക്കും അറിയാം. എന്നാലും എല്ലാ വര്‍ഷവും ഈ അവാര്‍ഡ് നാടകങ്ങള്‍ അരങ്ങേറുകയും ചെയ്യും ആര്‍ക്കാണ് അവാര്‍ഡ് എന്ന് കാതും കണ്ണും കൂര്‍പ്പിച്ചു കൊണ്ട് നമ്മള് ആകാംക്ഷയോടെ നോക്കി നില്‍ക്കുകയും ചെയ്യും.
ഓസ്ക്കാര്‍ അവാര്‍ഡുകള്‍ അല്ല പ്രഖ്യാപിക്കുന്നത് എന്നും ഇതൊക്കെ ഏഷ്യാനെറ്റ് ബിസിനസ് തന്ത്രം മാത്രമാണ് എന്നും അംഗീകരിക്കുമ്പോള്‍ തന്നെ ഒരു പ്രമുഖചാനല് നല്കുന്ന അവാര്‍ഡുകള്‍ക്ക് അല്‍പ്പമെങ്കിലും ക്രെഡിബിലിറ്റി വേണ്ടേ എന്നാ ചോദ്യം ബാക്കി നില്ക്കുന്നു. ഓരോ അവാര്‍ഡിനെയും പ്രത്യേകം പ്രത്യേകം എടുത്തു മുറിച്ചു സ്വയം കണ്ഫ്യൂഷന് ആകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് ചില ഉദാഹരണങ്ങള്‍ പറഞ്ഞേക്കാം. മികച്ച നടനുള്ള പുരസ്ക്കാരം മമ്മൂട്ടിക്ക് കൊടുക്കുമ്പോള്‍ മറ്റൊരു സൂപ്പര്‍ താരമായ മോഹന്‍ലാലിനെയും അവാര്‍ഡ്ദാനചടങ്ങ് കാണാന്‍ വരുന്ന മോഹന്‍ലാല്‍ ഫാന്സിനെയും കൂടി തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ അവാര്‍ഡ് ദാനം അലമ്പാകാന്‍ ചാന്‍സുണ്ട്. ആക്ഷേപങ്ങള്‍ ഒത്തിരി ഉയരാനും അത് ഇടയാക്കും. അതുകൊണ്ട് മോഹന്‍ലാല്‍ ആ വര്‍ഷം അഭിനയിച്ച ഏതെങ്കിലും സിനിമ എടുത്തിട്ട് അദ്ദേഹത്തിനു ജനപ്രിയനടനുള്ള അവാര്‍ഡ് അങ്ങ് കൊടുക്കും.അപ്പോള്‍ പിന്നെ അത് ബാലന്‍സ് ആയി. ഒരു വര്‍ഷം ഈ പരിപാടി നടക്കും. അടുത്ത വര്‍ഷം നേരെ തിരിച്ചിടും. മോഹന്‍ലാലിന് മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്ക് ജനപ്രിയ നടനുള്ള അവാര്‍ഡ്...
എന്തായാലും ഈ സൂപ്പര്‍ താരങ്ങള്‍ ആരെങ്കിലും ഒരാള്‍ അവാര്‍ഡ്ദാനചടങ്ങിനു വേണം എന്നത് നിര്‍ബന്ധമാണ്.അല്ലെങ്കില്‍ പരിപാടിക്ക് കൊഴുപ്പില്ലാതാകും. അപ്പോള്‍ അവാര്‍ഡ് കൊടുക്കുന്നത് അവരെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ വേണ്ടി ആണെന്ന് ഉറപ്പാക്കുന്നു. ഒരു വിധം എല്ലാ താരങ്ങളെയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ഏഷ്യാനെറ്റ് ശ്രദ്ധിക്കാറുണ്ട്. ചിലര്‍ക്ക് അവാര്‍ഡ് കൊടുക്കും. ബാക്കി വരുന്നവരെ അവാര്‍ഡ് കൊടുക്കാന്‍ നിയോഗിക്കും.
ഈ പ്രാവശ്യത്തെ അവാര്‍ഡ്ദാനചടങ്ങിനു ശേഷം അല്പം എക്സന്റ്രിക്ക് ആയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു ശ്രദ്ധേയനായ ഇപ്പോള്‍ വീണ്ടും സജീവമായ പഴയകാല നടന് ഫേസ്ബുക്കിലൂടെ പൊട്ടിത്തെറിച്ചത് ഓര്‍ത്തു പോകുന്നു. അദ്ദേഹം പറഞ്ഞത് താന്‍ ഷൂട്ടിങ്ങിന്റെ ഇടയില്‍ നിന്നും ആണ് ഈ അവാര്‍ഡ്ദാനചടങ്ങിനു എത്തിയതെന്നും..കഷ്ടപ്പെട്ട് എത്തിയിട്ട് തനിക്ക് അവാര്‍ഡ് ഒന്നും തരാതെ തന്നെ അവാര്‍ഡ് കൊടുക്കാന്‍ ഏല്‍പ്പിച്ചു എന്നുമാണ്. കൊടുക്കാന്‍ വെച്ച അവാര്‍ഡുകള്‍ ഒക്കെ തീര്‍ന്നു പോയതാവാം കാരണം.
പക്ഷെ സംസ്ഥാനചലച്ചിത്ര അവാര്‍ഡിനേക്കാള്‍ വളരെ ഗ്ലാമര്‍ ആയും അലമ്പുകള്‍ ഇല്ലാതെയും നടക്കുന്ന ഒരു പരിപാടി ആണ് ഏഷ്യാനെറ്റ് അവാര്‍ഡുകള്‍. പക്ഷെ അതിനു കാരണം എല്ലാവേര്യും അവാര്‍ഡ് കൊടുത്തു സന്തോഷിപ്പിക്കുന്ന പരിപാടി തന്നെ ആകണം. സംസ്ഥാന അവാര്‍ഡ് അങ്ങനെ എല്ലാവര്ക്കും കൊടുക്കാന്‍ വേണ്ടി പല പല പുതിയ അവാര്‍ഡ് സെക്ഷനുകളും ഉണ്ടാക്കുന്നില്ല എന്നതുകൊണ്ടാണ് അതിനു വേണ്ടി അടി കൂടുന്നത്. അവാര്‍ഡ് ദാന ചടങ്ങില്‍ പലരും പുരസ്കാരം വാങ്ങിയതിനു ശേഷം തനിക്ക് മറ്റ് അവാര്‍ഡുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ജനങ്ങള്‍ നല്കിയ ഈ അവാര്‍ഡിനാണ് താന്‍ കൂടുതല്‍ വില കല്‍പ്പിക്കുന്നതെന്ന് മൊഴിയുന്നത് കേള്‍ക്കാം. മറ്റ് അവാര്‍ഡുകള്‍ എന്ന് പറഞ്ഞാല്‍ സംസ്ഥാന അവാര്‍ഡ് എന്ന് അര്‍ത്ഥം. കിട്ടാത്ത മുന്തിരി പുളിക്കുമല്ലോ.
എന്തായാലും ശരിക്കും നല്ല പ്ലാനിങ്ങോടെ നടക്കുന്ന ഒരു ഷോ എന്നാ നിലയ്ക്ക് മാത്രം ഏഷ്യാനെറ്റിനു ഒരു കയ്യടി കൊടുക്കാം. അര്‍ഹതയ്ക്കും അര്‍ഹിക്കുന്നവര്‍ക്കും കൊടുക്കാതെ തങ്ങള്‍ക്കു വേണ്ടപ്പെട്ട ആളുകള്‍ക്കും പരിപാടിക്ക് വന്നു സ്റ്റേജില്‍ കയറി നിന്ന് തങ്ങളെ ഒന്ന് പൊക്കി പറയുന്നവര്‍ക്കും കൊടുക്കുന്ന അവാര്‍ഡ് നാടകം എന്ന രീതിയില്‍ മാത്രമേ ഇതിനെ കാണാന്‍ പറ്റൂ. അതുകൊണ്ട് മലയാളത്തില്‍ മുന്‍നിരയില്‍ ഉള്ള ചാനല്‍ നല്കുന്ന അവാര്‍ഡ് തീരെ വിശ്വാസ്യതയും അന്തസ്സും ഇല്ലാത്തതു തന്നെ എന്ന് പറയേണ്ടി വരുന്നു.
മികച്ച ഇവന്റ് മാനേജ്മെന്റിനുള്ള അവാര്‍ഡ് തങ്ങള്‍ക്കു തന്നെ പ്രഖ്യാപിച്ചു ഏതെങ്കിലും പ്രമുഖസിനിമാനടനില് നിന്നും ഏഷ്യാനെറ്റ് എം ഡി തന്നെ ആ അവാര്‍ഡ് ഏറ്റുവാങ്ങിയാല്‍ ഈ നാടകം അതിന്റെ പാരമ്യത്തിലേക്ക് എത്തും.