കേരളത്തിലെ ഏറ്റവും വലിയ സദാചാരഗുണ്ടകള്‍ കോളേജ് മാനേജ്മെന്‍റ്കള്‍ ആണ്... പ്രത്യേകിച്ച് ക്രിസ്ത്യന്‍ മാനേജ്മെന്‍റ്കള്‍...,..!!
ഒട്ടുമിക്ക കോളേജുകളും കാടന്‍ സദാചാരനിയമങ്ങള്‍ കൊണ്ട് അലംകൃതമാണ്... ഡ്രസ്സ് കോഡ്... മൊബൈല്‍ നിരോധനം.. ആണും പെണ്ണും ഇടപഴകുന്നതിനു നിയന്ത്രണം... എന്ന് വേണ്ട ചൂട് വെള്ളത്തില്‍ കുളിയ്ക്കാമോ സാറേ എന്ന് വരെ ചോദിക്കേണ്ട അവസ്ഥ...!!
പണ്ട് പത്താം ക്ലാസ് വരെ യൂണിഫോം ഒക്കെ ഇട്ടു പട്ടാള ചിട്ടയില്‍ വളര്‍ന്നാല്‍ മതിയായിരുന്നു പിള്ളേര്‍ക്ക്... പ്രീ ഡിഗ്രി ആകുമ്പോഴേക്കും നാനാവിധ വര്‍ണ്ണങ്ങളില്‍ ഉള്ള വസ്ത്രങ്ങള്‍ അണിഞ്ഞു സ്വതന്ത്രരായി പറന്നു നടക്കാന്‍ കഴിയുമായിരുന്നു...
പക്ഷെ പ്ലസ് ടു വന്നതോട് കൂടി ആ സ്വാതന്ത്ര്യത്തില്‍ നിന്നും രണ്ടു വര്‍ഷം കൂടെ അവര്‍ക്ക് നഷ്ടപ്പെട്ടു...
എന്നാല്‍ ഇന്ന് സ്വയം സൃഷ്ടിച്ച ചില നിയമങ്ങള്‍ കൊണ്ട് ആ സ്വാതന്ത്ര്യത്തിലും കൈ വെക്കുകയാണ് സദാചാരഗുണ്ടകളായ മാനേജ്മെന്റുകള്‍...,..
മോഡേണ്‍ വസ്ത്രങ്ങള്‍ അണിയരുത്... സ്ലീവ് ഒക്കെ നല്ലോണം ഇറക്കി കയ്യും കാലും ഒക്കെ നല്ലോണം മറച്ച് തങ്ങള്‍ നിര്‍ദേശിക്കുന്ന തരം വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നാണു മിക്ക കോളേജുകളിലെയും മാനേജ്മെന്റുകള്‍ ഇറക്കിയിരിക്കുന്ന തീട്ടൂരം..!!
അല്ലാത്തവര്‍ക്ക് കടുത്ത ഫൈനും ശിക്ഷാ നടപടികളും ആണ്...!!
കൂടാതെ ഇന്നിന്‍റെ ഏറ്റവും അവശ്യവസ്തു ആയ മൊബൈല്‍ ഫോണ്‍ കോളേജ് ഹോസ്റ്റലുകളില്‍ പോലും അനുവദിക്കാതിരിക്കാന്‍ ഇവര്‍ കഠിനപ്രയത്നം തന്നെ നടത്തുന്നു...
മൊബൈല്‍ എന്ന സാധനം കാമുകനെ വിളിക്കാനോ അല്ലെങ്കില്‍ എന്തെങ്കിലും ഉടായിപ്പിനോ മാത്രം ഉപയോഗിക്കുന്നതാണ് എന്ന ഇടുങ്ങിയ ചിന്താഗതിയാണ് ഇവര്‍ പുലര്‍ത്തുന്നത്..!!
ഒറ്റയ്ക്ക് സഞ്ചരിക്കുന്ന അല്ലെങ്കില്‍ ഒറ്റയ്ക്കായി പോകുന്ന ഒരു പെണ്‍കുട്ടിക്ക് ഒരു രക്ഷാകവചം കൂടി ആയും മൊബൈല്‍ ഫോണ്‍ ഉപകാരപ്പെടും എന്നും മൊബൈല്‍ ഉപദ്രവത്തെക്കാള്‍ ഉപകാരപ്രദം ആണ് എന്നും ഇവരോട് ഇനി ആരാണ് പറഞ്ഞു കൊടുക്കുക?
സാഹചര്യത്തിന്റെ അഭാവമാണ് സദാചാരം എന്നത് ശരിക്കും ചേരുക ചില പ്രിന്‍സിപ്പലുമാര്‍ക്കും ടീചെഴ്സിനും ആണ്... തങ്ങള്‍ വളര്‍ന്ന കാലത്ത് ഇല്ലാത്ത തങ്ങള്‍ക്കു ധരിക്കാന്‍ പറ്റാത്ത വസ്ത്രങ്ങളും ഉപയോഗിക്കാന്‍ പറ്റാത്ത കാര്യങ്ങളും പിന്നെ തങ്ങള്‍ക്കു നഷ്ടപ്പെട്ട പ്രണയവും ഒക്കെ മറ്റുള്ളവര്‍ അനുഭവിക്കുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന കുശുമ്പ് അഥവാ അസൂയ ആണ് ഇവരെക്കൊണ്ട് ഇതിനു പ്രേരിപ്പിക്കുന്നത്..
പിന്നെ തങ്ങളുടെ കോളേജിലെ ഏതെങ്കിലും ഒരു കുട്ടി പ്രശ്നം ഉണ്ടാക്കിയാല്‍ അത് തങ്ങളുടെ കോളേജിന്റെ പേരിനെ ബാധിക്കുമോ എന്ന ആധിയും ഇവരെക്കൊണ്ട് ഈ സ്വാതന്ത്ര്യം നിഷേധിക്കല്‍ കലാപരിപാടികള്‍ ചെയ്യിപ്പിക്കുന്നു...!!
എന്തൊക്കെ ആയാലും ആദിപാപം എന്ന മഹാമണ്ടത്തര സങ്കല്പ്പ ലോകത്ത് നിന്നും ഇവരില്‍ പലരും ഇതുവരെ ഇറങ്ങിയിട്ടില്ല എന്നത് വളരെ വ്യക്തമാണ്.. ആണും പെണ്ണും തമ്മിലുള്ള ആകര്‍ഷണം ആണ് പ്രശ്നങ്ങള്‍ക്ക് എല്ലാം കാരണം എന്നും അത് അങ്ങ് നിയന്ത്രിച്ചു കഴിഞ്ഞാല്‍ നന്മ നിറഞ്ഞ സുന്ദരലോകം വന്നു എന്ന ചിന്തയുമാണ് ഈ കാട്ടിക്കൂട്ടലുകളുടെയൊക്കെ അടിസ്ഥാനപ്രമാണം...!!
ആണിനെയും പെണ്ണിനെയും വേര്‍തിരിച്ച് ഇരുത്തുന്നത് മുതല്‍ തുടങ്ങുന്നു നമ്മുടെ വികലമായ 'വിദ്യ-ആഭാസപ്രക്രിയ...!!

No comments:
Post a Comment