26 Jul 2013

നെരിപ്പോട്

എന്‍റെ നെഞ്ചിലൊരു നെരിപ്പോട് എരിയുന്നുണ്ട്..
അതിന്‍റെ തീജ്വാലകള്‍ ഹൃദയത്തെ ചുട്ടു പൊള്ളിക്കുന്നു..
കത്തുന്ന ചൂട് ഓരോ ഇന്ദ്രിയത്തിലേക്കും പടരുന്നു
തലയ്ക്കുള്ളിലൊരഗ്നിപര്‍വ്വതം രൂപപ്പെടുന്നു..
അതില്‍ നിന്നും കണ്ണുകളിലേക്ക് ലാവ ഒഴുകുന്നുണ്ട്
ഏതു നിമിഷവും പൊട്ടിത്തെറിക്കാമെന്ന സൂചനയോടെ..
കണ്ണീരാല്‍ നെരിപ്പോട്‌ കെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്
പക്ഷെ നീയോഴിക്കുന്ന എണ്ണ അതിനെ ആളിക്കത്തിക്കുകയാണ്..
എന്‍റെ ഹൃദയം കത്തുന്നു, ചുട്ടു പൊള്ളുന്നുണ്ടെനിക്ക്
പേടിയുണ്ട്, ആ തീ  ഹൃത്തിലെ സ്നേഹത്തെ ചാരമാക്കുമോയെന്ന്‍....


23 Jul 2013

എൻ ശ്വാസം

പ്രണയത്തിന്‍റെ വായുവലയത്തിനുള്ളിൽ
പങ്കുവെക്കലിന്‍റെ  സുഖം തേടുകയാണു ഞങ്ങൾ..
ശ്വാസനിശ്വാസങ്ങളുടെ ചങ്ങലക്കണ്ണിയാൽ
ഒന്നായി മെയ്ചേർന്ന് ബന്ധിക്കപ്പെട്ട്‌......
അവളുടെ നിശ്വാസം എന്‍റെ  പ്രാണവായുവും
എന്റേത് അവളുടെതുമാകുന്ന ഒരുമയുടെ കണ്ണി ..
ഓരോ ശ്വാസത്തിലും പ്രണയം തുടിക്കുന്നു
ഓരൊ നിശ്വാസവും പുതുവലയം തീർക്കുന്നു..
കൊച്ചു കൊച്ചു സ്വപ്നങ്ങളും സന്തോഷങ്ങളും
പങ്കുവെച്ച്‌ ഞങ്ങളീ ശ്വാസവലയത്തിലിരിക്കട്ടെ
അവളുടെ നിശ്വാസം കിട്ടാതെ ഒരു നാൾ
പ്രാണവേദനയോടെ പിടഞ്ഞുവീഴുന്നത്‌ വരെ..!!

7 Jul 2013

സ്വയംഭോഗത്തിന്‍റെ നാള്‍വഴികള്‍

സ്വയംഭോഗം  എന്ന് കേള്‍ക്കുമ്പോള്‍ പലരും നെറ്റി ചുളിക്കും... അയ്യേ അശ്ലീലം എന്ന് പറയും. പൊതുവേ സെക്സ് പറയുമ്പോള്‍ ഈ ഒരു മനോഭാവം ആണ് നമുക്ക് ഉണ്ടാകാറുള്ളത്. അത് പെട്ടെന്നങ്ങ് മാറാനും യാതൊരു സാധ്യതയും ഇല്ല. അതുകൊണ്ട് തന്നെ വൃത്തികെട്ടവന്‍ എന്ന ടാഗ് ചാര്‍ത്തപ്പെടും എന്ന് എനിക്കറിയാം. എന്നാലും സ്വയം ഭോഗത്തിന്റെ ചില സ്മരണകള്‍ അയവിറക്കട്ടെ..

ആദ്യമായി സ്വയംഭോഗത്തിന്‍റെ  സുഖം അറിഞ്ഞത് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു.  ക്ലാസ്സിലെ അല്‍പ്പം തല തെറിച്ചവന്‍ ആയ രജീഷ് കൊണ്ട് വരുന്ന പെണ്ണുങ്ങളുടെ നഗ്നമേനികള്‍ ഉള്ള ഫോട്ടോ ഉച്ചയ്ക്ക് ഉണ്ണാന്‍ വേണ്ടി ചോറ്റുപാത്രവും എടുത്തു സ്കൂളിന്റെ പുറകില്‍ ഉള്ള കവുങ്ങിന്‍ തോട്ടത്തില്‍ പോയി ഇരുന്നു സുഖമായി കാണുമായിരുന്നു ഞങ്ങള്‍..,. അത് കണ്ടു കൊണ്ട് വീട്ടില്‍ പോയി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അതിലെ പെണ്ണുങ്ങളുടെ ശരീരം മനസ്സില്‍ തെളിഞ്ഞു വരും. അന്നൊന്നും എങ്ങനെയാണ് സ്വയം ഭോഗം ചെയ്യുന്നത് എന്ന് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല.. കൈ ഉപയോഗിക്കാതെ കമിഴ്ന്നു കിടന്നു ലിംഗം കിടക്കയില്‍ അമര്‍ത്തി മുകളിലോട്ടും താഴോട്ടും ഉരചായിരുന്നു അന്നത്തെ സ്വയംഭോഗം.. ഇടയ്ക്കിടെ സ്വപ്നസ്ഖലനവും ഉണ്ടാകാറുണ്ടായിരുന്നു.

പിന്നെ ഞങ്ങളുടെ സെക്സ് ഗുരു ആയ രജീഷ് തന്നെയാണ് സ്വയം ഭോഗത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു തന്നത്. കൈ കൊണ്ടുള്ള ക്രിയകളും എന്തൊക്കെ ചെയ്യണമെന്നും ഒക്കെ അവന്‍ വിശദമായി പറഞ്ഞു തന്നു.
അവനോടു കെഞ്ചി ഒരു ദിവസം ആ കളര്‍ ചിത്രങ്ങള്‍ ഉള്ള പുസ്തകം കടം വാങ്ങി വീട്ടില്‍ കൊണ്ട് വന്നു. അന്ന് ആദ്യരാത്രിയുടെ പരിഭ്രാന്തികള്‍ ഉള്ള ഒരു നവവരന്‍റെ ഭാവമായിരുന്നു എനിക്ക്. പുസ്തകം മേശയുടെ അടിയില്‍ സൂക്ഷിച്ചു വെച്ച്. ഭക്ഷണം കുറച്ചു കഴിച്ചു. ആകെ ഒരു ആവേശവും ആശങ്കയും ഒക്കെ ഉണ്ടായിരുന്നു. നേരത്തെ തന്നെ വന്നു കിടന്നു. വീട്ടുകാര്‍ ഉറങ്ങുന്നത് വരെ കാത്തു നിന്ന ശേഷമാണ് ആ പുസ്തകം കയ്യില്‍ എടുത്തത്‌.,.

അതിലെ പേജുകള്‍ ഓരോന്നായി മറിച്ചു നോക്കി പതുക്കെ ലിംഗം ഉദ്ധരിക്കുന്നത് അറിഞ്ഞു. ഉദ്ധരിച്ചാല്‍ ഉടനെ പ്രക്രിയ തുടങ്ങാന്‍ ആയിരുന്നു ഗുരുവിന്‍റെ നിര്‍ദേശം. അത് അക്ഷരം പ്രതി അനുസരിച്ച് ലിംഗാഗ്രചര്‍മ്മങ്ങള്‍ മുകളിലോട്ടും താഴോട്ടും ആക്കി ആദ്യ സ്വയം ഭോഗത്തിന് നാന്ദി കുറിച്ചു.
അതിനിടയ്ക്ക് പുസ്തകത്തിലെ ചിത്രങ്ങളിലേക്കും ഭ്രാന്തമായ ആവേശത്തോടെ നോക്കിക്കൊണ്ടിരുന്നു. ഒടുവില്‍ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിയ ശേഷം പുസ്തകം സൈഡിലേക്ക് ഇട്ടായി പരിപാടി.. സ്ഖലനം നടന്നു വിയര്‍ത്തു കുളിച്ചു കിടക്കുന്നത് വരെ ആ പുസ്തകത്തിലെ നഗ്നരായ ചേച്ചിമാര്‍ ആയിരുന്നു മനസ്സിലും കണ്ണിലും.

അന്ന് രാത്രി പക്ഷെ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്തോ അരുതാത്തത് ചെയ്തു എന്ന തോന്നലായിരുന്നു മനസ്സ് നിറയെ. അത് ശരീരത്തിന് എന്തെങ്കിലും ദോഷം വരുത്തുമോ. രാവിലെ എണീക്കാന്‍ കഴിയുമോ എന്നൊക്കെയുള്ള ആശങ്കകള്‍ മൂലം ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. ഒടുവില്‍ ആദ്യസ്വയംഭോഗത്തിന്റെ തളര്‍ച്ചയില്‍ എപ്പോഴോ കിടന്നു ഉറങ്ങിപ്പോയി.

പിറ്റേന്ന് ആദ്യരാത്രി കഴിഞ്ഞ നവവരനെ പോലെ തന്നെയായിരുന്നു എണീറ്റത്. വീട്ടുകാരുടെ മുഖത്ത് നോക്കാന്‍ ഒരു ചമ്മല്‍.., സ്കൂളില്‍ എത്തിയപ്പോള്‍ ഗുരുവിന്റെയും സുഹൃത്തുക്കളുടെയും കള്ളച്ചിരി. എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് ഞാന്‍ എന്‍റെ ആശങ്കകള്‍ പങ്കു വെച്ചു. അപ്പോള്‍ ഗുരു ആശ്വസിപ്പിച്ചു. ഇതൊക്കെ എല്ലാവര്ക്കും ഉണ്ടാകുന്നതാണ്. അതൊന്നും പ്രശ്നം ആക്കണ്ട. പ്രകൃതിയുടെ ഒരു കളിയാണ് ഇതെല്ലാം എന്നൊക്കെ പറഞ്ഞു ഒരു ബുദ്ധിജീവി പ്രസംഗവും നടത്തി. അങ്ങനെ ആദ്യത്തെ ചമ്മല്‍ കഴിഞ്ഞു.

പിന്നെ ഇടയ്ക്കിടയ്ക്ക് ചെയ്യും. ആദ്യത്തെ ആ കുറ്റബോധവും ബുദ്ധിമുട്ടും ഒക്കെ അങ്ങ് മാറി. ഇതൊരു ആവേശമായി തുടങ്ങി. പിന്നെ അത് നീല ചിത്രങ്ങള്‍ കാണുന്നതിലേക്കും എത്തി.  ചില മിഥ്യാധാരണകള്‍ ഒക്കെ ഇടയ്ക്ക് കയറി വന്നിരുന്നു. സ്വയം ഭോഗം ചെയ്‌താല്‍ മെലിഞ്ഞു പോകും. പിന്നീട് കുട്ടികള്‍ ഉണ്ടാകില്ല എന്നൊക്കെ പലരും പേടിപ്പിച്ചിരുന്നു. എന്നാല്‍ അതൊന്നും എന്നെ അതില്‍ നിന്നും തടഞ്ഞില്ല.

പിന്നെ പരീക്ഷണങ്ങളുടെ നാളുകള്‍ ആയിരുന്നു. എങ്ങനെ വ്യത്യസ്ഥ രീതികളില്‍ സ്വയം ഭോഗം ചെയ്യാം എന്ന് കൂട്ടുകാരില്‍ നിന്നുള്ള അറിവുകള്‍ വെച്ച് പരീക്ഷിച്ചു. കൂടുതല്‍ സുഖങ്ങള്‍ തേടി കാട്ടിക്കൂട്ടിയത്തിനു കണക്കില്ല. പല പൊസിഷനുകളും വഴികളും പരീക്ഷിച്ചു. 

ആദ്യമൊക്കെ വെറും കൈകൊണ്ട് ആയിരുന്നു ഈ പ്രക്രിയ നടത്തിയിരുന്നത്. പിന്നെ ലൂബ്രിക്കെഷന് വേണ്ടി വെളിച്ചെണ്ണ ഉപയോഗിക്കാന്‍ തുടങ്ങി. കുളിക്കുമ്പോള്‍ ഷാംപൂ ഉപയോഗിച്ചു . സോപ്പ്‌ ഉപയോഗിച്ചു. എല്ലാം വ്യത്യസ്ത അനുഭവങ്ങള്‍ ആയിരുന്നു. സോപ്പും ഷാംപൂവും ഉപയോഗിച്ചാല്‍ ചിലപ്പോ മൂത്രനാളിയില്‍ കയറുന്നത് മൂലം നീറ്റല്‍ ഉണ്ടാകുന്നത് കൊണ്ട് അത് അധികം ചെയ്യാറില്ല. വ്യത്യസ്തത ആഗ്രഹിക്കുമ്പോള്‍ മാത്രമാണ് ചെയ്യുന്നത്.

ആദ്യമൊക്കെ ഇഷ്ടമുള്ള ആന്റിമാരെയോ സിനിമനടികളെയോ ഒക്കെ ആലോചിചായിരുന്നു ലിംഗോദ്ധാരണം നടത്തിയിരുന്നത്. പിന്നീടത് സെക്സ് മൂവീസ് കാണുക തന്നെ വേണം എന്നാ നിലയില്‍ എത്തി. കാമുകിയുമോത്തുള്ള ഫോണ്‍ സെക്സും പരീക്ഷണങ്ങളില്‍ പെടുന്നു. 

പിന്നെ പൊസിഷനുകളെപ്പറ്റി പറയുകയാണെങ്കില്‍ മിക്കവാറും കിടന്നാണ് ചെയ്യുക. ചിലപ്പോള്‍ മലര്‍ന്നും ചിലപ്പോള്‍ ചരിഞ്ഞും കിടക്കും. പക്ഷെ അതിനേക്കാള്‍ ഒക്കെ സുഖം ലഭിക്കുന്നത് ഇരുന്നു ചെയ്യുമ്പോള്‍ ആണ് എന്നതാണ് എന്‍റെ അനുഭവം. ഇരിക്കുമ്പോള്‍ കൂടുതല്‍ മുറുക്കം കിട്ടുന്നു,പിന്നെ കുറച്ചു അധികം നേരം ഹോള്‍ഡ്‌ ചെയ്തു നിര്‍ത്താനും കഴിയുന്നു. ആദ്യമൊക്കെ ദിനംപ്രതി രണ്ടും മൂന്നും തവണ ചെയ്യുമായിരുന്നു. പക്ഷെ പിന്നീട് താല്പര്യം ഒക്കെ കുറഞ്ഞു. ഇപ്പോള്‍ വല്ലപ്പോഴും ആയി. 

സ്വയംഭോഗം ചെയ്യുന്ന കാര്യം പറയുമ്പോള്‍ പണ്ട് പഠിക്കുമ്പോള്‍ നടത്തിയിരുന്ന കൂട്ടസ്വയംഭോഗങ്ങളുടെ കാര്യം പറഞ്ഞില്ലെങ്കില്‍ പൂര്‍ത്തിയാവില്ല.

ഞങ്ങള്‍ സഹമുറിയന്‍മാര്‍ ഒരുമിച്ചിരുന്നു ടി വിയില്‍ വല്ല പോണ്‍ വീഡിയോയും കാണും. എന്നിട്ട് എല്ലാവരും നിരന്നിരുന്നായിരുന്നു സ്വയംഭോഗം ചെയ്തിരുന്നത്. കുമ്പിള് കുത്തല്‍ എന്നായിരുന്നു ആ കലാപരിപാടി അറിയപ്പെട്ടിരുന്നത്. അതായത് റൂമില്‍ ഇരുന്നു പേപ്പര്‍ കൊണ്ട് കുമ്പിള്‍ ഉണ്ടാക്കി അതിലെക്കായിരുന്നു സ്ഖലിച്ചിരുന്നത്. ഗ്രൂപ്പ്‌ സെക്സിന്റെ ചെറിയൊരു വകഭേദം എന്ന് പറയാം..

സ്വയംഭോഗവും നമ്മുടെ ശരീരം ആവശ്യപ്പെടുന്ന ഒരു പ്രക്രിയയാണ്. എന്നെ സംബന്ധിച്ചിടത്തോളം ടെന്‍ഷന്‍ കുറയ്ക്കാനും ഉറക്കം ലഭിക്കാനും അത്യധികം സഹായിച്ചിട്ടുണ്ട് പലപ്പോഴും. ഇപ്പോഴും നല്ല ടെന്‍ഷന്‍ വരുമ്പോഴും ഉറക്കം വരാതെ കിടക്കുമ്പോഴും ഞാന്‍ ഉപയോഗിക്കുന്ന ഒറ്റമൂലി സ്വയംഭോഗമാണ്. 

6 Jul 2013

ഞാന്‍ എന്ന ഭീരുവിന്‍റെ രണ്ട് ആധികള്‍



നമ്മുടെ ജീവനും പ്രണയവും ഒരുപോലെയാണു..
എപ്പോഴാണു നമ്മളെ വിട്ടുപിരിയുക എന്നത്‌ പ്രവചനാതീതമാണു..
ഓർക്കാപ്പുറത്തായിരിക്കും ചിലപ്പൊൾ രണ്ടു വിടപറച്ചിലുകളും..

ഒരു ചായയും കുടിച്ച്‌ പ്രിയപ്പെട്ടവരോട്‌ സല്ലപിച്ച്‌ ഇരിക്കുമ്പോഴായിരിക്കും പാതിയാക്കിയ ചായയും പാതി കടിച്ച ബിസ്ക്കറ്റും ബാക്കിയാക്കി ജീവൻ നമ്മെ വിട്ട്‌ പോവുക..
പ്രണയത്തിനു നമ്മെ വലിച്ചെറിയാനും ഒരു ശ്വാസത്തിന്റെ ഇടവേള മതി..

രണ്ടിനോടും ആർത്തിയാണെനിക്ക്‌ ..കൊതി തീരും വരെ ജീവിക്കാനും പ്രണയിക്കാനും..

അസൂയ തോന്നിയിട്ടുണ്ട്‌.. മതിയാവോളം ജീവിച്ച്‌ പ്രണയിച്ച്‌ ഉല്ലസിച്ചിരിക്കുന്നവരോട്‌..

പേടിയാണെനിയ്ക്ക്‌ ഒരു ശ്വാസത്തിന്റെ ഇടവേളയിൽ
ഒരു മൂന്നാറിയിപ്പ്‌ പോലും തരാതെ രണ്ടും എന്നെ വിട്ടു പോകുമോ എന്ന പേടി..
അനുദിനം കാർന്നു തിന്നുകയാണെന്നെ..

മരിക്കാൻ എനിക്ക്‌ ഭയമാണു..
പ്രണയമില്ലായ്മയും മരണമാണു..!!

രണ്ടു മരണങ്ങളും ഒരുനാൾ എന്നെ തേടിയെത്തുമെന്ന് എനിയ്ക്കറിയാം..
പക്ഷെ അതുവരെ എനിയ്ക്ക്‌ ജീവിക്കണം..
ഭയമില്ലാതെ.. പ്രണയത്തിന്റെ, ജീവിതത്തിന്റെ മാധുര്യം നുകർന്ന് കൊണ്ട്‌..!!...,.

2 Jul 2013

കുറ്റസമ്മതം



ചില നൊസ്റ്റാള്‍ജിയ പോസ്റ്റുകളും യാഥാര്‍ത്യങ്ങളും...

എന്‍റെ കുറ്റസമ്മതം..!!


പോസ്റ്റ്‌ 1:

കൊടും ചൂടുള്ള ഈ മരുഭൂമിയില്‍ ഷവറിലെ വെള്ളത്തിലെ കുളി മടുത്തു.. എനിക്ക് വീടിനടുത്തുള്ള നല്ല പളുങ്ക് പോലെയുള്ള വെള്ളം നിറഞ്ഞ കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിച്ചും കളിച്ചും തിമിര്‍ത്തത് ഓര്‍മ്മ വരുന്നു.. അതൊക്കെ എന്ത് രസമായിരുന്നെന്നോ... മിസ്സ്‌ യൂ മൈ ഫേവറിറ്റ് കുളം..!!


യാഥാര്‍ത്ഥ്യം:

ആ കുളത്തിന്‍റെ പരിസരത്ത് ഒക്കെ ഞാന്‍ പോകാറുണ്ടായിരുന്നു.. അവിടെ നനയ്ക്കാനും കുളിക്കാനും വരുന്ന പെണ്ണുങ്ങളുടെ കുളി സീന്‍ ഒളിഞ്ഞു നോക്കാന്‍...,.. മാന്യമായി ഒളിഞ്ഞു നോട്ടവും കഴിഞ്ഞു വീട്ടില്‍ എത്തി ഷവറില്‍ ഒരു കുളി പാസ്സാക്കും.. കിണറ്റില്‍ നിന്ന് വെള്ളം കോരിക്കുളിക്കെടാ നല്ല തണുപ്പുണ്ടാകും എന്ന് അമ്മ പറഞ്ഞാല്‍ ഓ ഉള്ള തണുപ്പോക്കെ മതി എന്നും പറഞ്ഞു ഒരു ലോഡ്‌ പുച്ഛവും അങ്ങ് വാരി വിതറും..

പോസ്റ്റ്‌ 2:
നാടും വീടും വയലേലകളും കൊയ്ത്തും പുഞ്ചപ്പാടങ്ങളും കിളികളും വയലിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മൂവാണ്ടന്‍ മാവും അതിലെ കണ്ണിമാങ്ങകളും വല്ലാതെ മിസ്സ്‌ ചെയ്യുന്നു.. കൊയ്ത്തു പാട്ടിന്റെ താളത്തില്‍ നൃത്തം ചെയ്ത് കൊയ്തുകാരോടൊപ്പം നെല്ല് കൊയ്തെടുത്തതും അത് മെതിച്ചു ആ അരി കൊണ്ട് ചോറ് വെച്ച് തിന്നതും മനസ്സില്‍ ഒരു കുളിര്മ്മയായി പെയ്തിറങ്ങുന്നു...!!

യാഥാര്‍ത്ഥ്യം:
പേരാമ്പ്രയോ കൊയിലാണ്ടിയോ ഉള്ള ബീവറേജില്‍ പോയി ഒരു ഫുള്ളും വാങ്ങി കൂട്ടുകാരോടൊപ്പം ഏതെങ്കിലും പുഞ്ചപ്പാടത്തോ വയല്‍വരമ്പുകളിലോ പോയിരുന്നു വയലിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മൂവാണ്ടന്‍ മാവിലെ പച്ചമാങ്ങയും കൂട്ടി അടിച്ചു അവിടെ തന്നെ വാള് വെച്ച് കിടന്നിരുന്ന ഞാനാ... ഹോ.. പിറ്റേന്ന് പുല്ലരിയാന്‍ വരുന്ന പെണ്ണുങ്ങള്‍ വിളിച്ചുണര്‍ത്തുമ്പോള്‍ ആണ് വീട്ടില്‍ പോകുന്നത്..

പോസ്റ്റ്‌ 3:
മഴ.. പുതുമഴ.. മഴയെന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് ക്ലാരയെയാണ് ഓര്‍മ്മ വരുന്നത്... അവള്‍ വരുമ്പോള്‍ ഒക്കെ മഴ ഉണ്ടായിരുന്നു.. മഴ പെയ്യുമ്പോള്‍ വീട്ടില്‍ കൂനിക്കൂടി ഇരുന്ന എനിക്ക് ഒരു ഉന്മേഷം കിട്ടും... ഉടനെ വീട്ടുമുറ്റത്തെയ്ക്ക് ചാടി ഇറങ്ങി ആവേശത്തോടെ മഴ നനഞ്ഞതും പനി പിടിച്ചതും അമ്മ രാസ്നാദി പൊടി തിരുമ്മി തന്നതും ഓര്‍മ്മ വരുന്നു.. മഴ പെയ്യുമ്പോള്‍ എന്‍റെ മനസ്സിലും കുളിരായിരുന്നു.. 'ശ്യാം മഴയെ പ്രണയിക്കുന്നവന്‍' എന്ന് പേര് മാറ്റിയാലോ എന്നാ ചിന്തയിലാണ് ഞാന്‍...,.. ഐ ലവ് യൂ ക്ലാരെ.. ഐ ലവ് യൂ മഴേ..!!

യാഥാര്‍ത്ഥ്യം:
മഴയുള്ള ദിവസം എഴുന്നേല്‍ക്കാന്‍ തന്നെ ഉച്ചയാകും.. മോനെ നീ കടയില്‍ പോയി ഉച്ചയ്ക്കത്തെ കറിയ്ക്ക് വല്ലോം വാങ്ങിക്കൊണ്ടു വാ എന്ന് അമ്മ പറഞ്ഞാല്‍...,. "ഓ ഒന്ന് പോ ഈ പെരുംമഴയത്ത് പുറത്തിറങ്ങാന്‍ എനിക്ക് വട്ടല്ലേ" എന്നും പറഞ്ഞു അമ്മയെ ഒന്നര ലോഡ്‌ പുച്ഛം കൊണ്ട് മൂടി ബ്രേക്ക്‌ഫാസ്റ്റും എടുത്ത് കഴിച്ചു വീണ്ടും ബെഡിലേക്ക്.. അതിനിടയ്ക്ക് ഒരു പ്രാക്കും.. "ഈ മുടിഞ്ഞ മഴ കാരണം ഒന്ന് പുറത്തിറങ്ങാന്‍ പോലും വയ്യ... കോപ്പ്...!!"

പോസ്റ്റ്‌ 4:
അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ കഞ്ഞിയും ചമ്മന്തിയും തുമ്പപ്പൂ ചോറും കിട്ടിയാല്‍ മൂന്നു നേരവും അത് മതി എനിക്ക്.. തേങ്ങാചമ്മന്തിയും ചോറും എന്ത് ടേയ്സ്റ്റ് ആണെന്നോ... ഇത്തിരി കണ്ണിമാങ്ങ അച്ചാര്‍ കൂടെ ഉണ്ടെങ്കില്‍ പിന്നെ ഊണ് കുശാല്‍..,..ആഹാഹ ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളം ഊറുന്നു..!!

യാഥാര്‍ത്ഥ്യം:
നാട് മുഴുവന്‍ തെണ്ടിത്തിരിഞ്ഞു ഉച്ചയ്ക്ക് ഉണ്ണാന്‍ വരുമ്പോള്‍ അമ്മ ചോറും രണ്ടു കൂട്ടം കറിയും ചമ്മന്തിയും മോരും ഒക്കെ ടേബിളില്‍ നിരത്തി വെച്ച് ഇന്നാ മോനെ തിന്നോ എന്ന് പറയുമ്പോള്‍ പൊരിച്ച മീന്‍ എവിടെ? ഇറച്ചി ഒന്നും ഇല്ലേ? ഇത് നിങ്ങള് തന്നെ അങ്ങ് നക്കിയാല്‍ മതി എന്നും പറഞ്ഞു പ്ലേറ്റും തട്ടിമാറ്റി എണീറ്റ്‌ ഹോട്ടലില്‍ പോയി മീനും ഇറച്ചിയും കൂട്ടി ശാപ്പാട് അടിച്ചിരുന്ന ഞാന്‍ ചമ്മന്തിയും ചോറും തിന്നാന്‍...,.. ഒന്ന് പോടെര്‍ക്ക ...!!

നോട്ട്: ഞാന്‍ ഒരു ലോലഹൃദയന്‍ ആണ്.. എത്ര കള്ളം പറഞ്ഞാലും എന്നെങ്കിലും ഒരിക്കല്‍ സത്യം പറയാതിരിക്കാന്‍ എനിക്ക് ആവില്ല...!