നമ്മുടെ ജീവനും പ്രണയവും ഒരുപോലെയാണു..
എപ്പോഴാണു നമ്മളെ വിട്ടുപിരിയുക എന്നത് പ്രവചനാതീതമാണു..
ഓർക്കാപ്പുറത്തായിരിക്കും ചിലപ്പൊൾ രണ്ടു വിടപറച്ചിലുകളും..
ഒരു ചായയും കുടിച്ച് പ്രിയപ്പെട്ടവരോട് സല്ലപിച്ച് ഇരിക്കുമ്പോഴായിരിക്കും പാതിയാക്കിയ ചായയും പാതി കടിച്ച ബിസ്ക്കറ്റും ബാക്കിയാക്കി ജീവൻ നമ്മെ വിട്ട് പോവുക..
പ്രണയത്തിനു നമ്മെ വലിച്ചെറിയാനും ഒരു ശ്വാസത്തിന്റെ ഇടവേള മതി..
രണ്ടിനോടും ആർത്തിയാണെനിക്ക് ..കൊതി തീരും വരെ ജീവിക്കാനും പ്രണയിക്കാനും..
അസൂയ തോന്നിയിട്ടുണ്ട്.. മതിയാവോളം ജീവിച്ച് പ്രണയിച്ച് ഉല്ലസിച്ചിരിക്കുന്നവരോട്..
പേടിയാണെനിയ്ക്ക് ഒരു ശ്വാസത്തിന്റെ ഇടവേളയിൽ
ഒരു മൂന്നാറിയിപ്പ് പോലും തരാതെ രണ്ടും എന്നെ വിട്ടു പോകുമോ എന്ന പേടി..
അനുദിനം കാർന്നു തിന്നുകയാണെന്നെ..
മരിക്കാൻ എനിക്ക് ഭയമാണു..
പ്രണയമില്ലായ്മയും മരണമാണു..!!
രണ്ടു മരണങ്ങളും ഒരുനാൾ എന്നെ തേടിയെത്തുമെന്ന് എനിയ്ക്കറിയാം..
പക്ഷെ അതുവരെ എനിയ്ക്ക് ജീവിക്കണം..
ഭയമില്ലാതെ.. പ്രണയത്തിന്റെ, ജീവിതത്തിന്റെ മാധുര്യം നുകർന്ന് കൊണ്ട്..!!...,.
No comments:
Post a Comment