23 Jul 2013

എൻ ശ്വാസം

പ്രണയത്തിന്‍റെ വായുവലയത്തിനുള്ളിൽ
പങ്കുവെക്കലിന്‍റെ  സുഖം തേടുകയാണു ഞങ്ങൾ..
ശ്വാസനിശ്വാസങ്ങളുടെ ചങ്ങലക്കണ്ണിയാൽ
ഒന്നായി മെയ്ചേർന്ന് ബന്ധിക്കപ്പെട്ട്‌......
അവളുടെ നിശ്വാസം എന്‍റെ  പ്രാണവായുവും
എന്റേത് അവളുടെതുമാകുന്ന ഒരുമയുടെ കണ്ണി ..
ഓരോ ശ്വാസത്തിലും പ്രണയം തുടിക്കുന്നു
ഓരൊ നിശ്വാസവും പുതുവലയം തീർക്കുന്നു..
കൊച്ചു കൊച്ചു സ്വപ്നങ്ങളും സന്തോഷങ്ങളും
പങ്കുവെച്ച്‌ ഞങ്ങളീ ശ്വാസവലയത്തിലിരിക്കട്ടെ
അവളുടെ നിശ്വാസം കിട്ടാതെ ഒരു നാൾ
പ്രാണവേദനയോടെ പിടഞ്ഞുവീഴുന്നത്‌ വരെ..!!

1 comment:

  1. ഈ ബ്ലോഗില്‍ ആദ്യമായാണ്‌.. നന്നായിട്ടുണ്ട്, അശ്ലീലം കുറച്ചധികമാണെന്നത് ഒഴിച്ചാല്‍ (എന്റെ എളിയ അഭിപ്രായമാണേ) !

    ReplyDelete