26 Jul 2013

നെരിപ്പോട്

എന്‍റെ നെഞ്ചിലൊരു നെരിപ്പോട് എരിയുന്നുണ്ട്..
അതിന്‍റെ തീജ്വാലകള്‍ ഹൃദയത്തെ ചുട്ടു പൊള്ളിക്കുന്നു..
കത്തുന്ന ചൂട് ഓരോ ഇന്ദ്രിയത്തിലേക്കും പടരുന്നു
തലയ്ക്കുള്ളിലൊരഗ്നിപര്‍വ്വതം രൂപപ്പെടുന്നു..
അതില്‍ നിന്നും കണ്ണുകളിലേക്ക് ലാവ ഒഴുകുന്നുണ്ട്
ഏതു നിമിഷവും പൊട്ടിത്തെറിക്കാമെന്ന സൂചനയോടെ..
കണ്ണീരാല്‍ നെരിപ്പോട്‌ കെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്
പക്ഷെ നീയോഴിക്കുന്ന എണ്ണ അതിനെ ആളിക്കത്തിക്കുകയാണ്..
എന്‍റെ ഹൃദയം കത്തുന്നു, ചുട്ടു പൊള്ളുന്നുണ്ടെനിക്ക്
പേടിയുണ്ട്, ആ തീ  ഹൃത്തിലെ സ്നേഹത്തെ ചാരമാക്കുമോയെന്ന്‍....


No comments:

Post a Comment