12 Nov 2013

ഞാന്‍

നിങ്ങൾ വിചാരിക്കുന്ന
ആളല്ല ഞാൻ
നിങ്ങൾ വിചാരിക്കുന്ന
ആളേയല്ല ഞാൻ..

ഊതിവീർപ്പിക്കപ്പെട്ടൊരു
ബലൂണാണു ഞാൻ..
ഒരു കുത്തിനു പൊട്ടി
കാറ്റു പോകുന്ന മനസ്സ്..

വിട്ടാൽ പറന്നകലുന്നൊരു
പട്ടമാണു ഞാൻ
പിടിച്ചാൽ ഇച്ഛയ്ക്കൊത്തു
ചലിക്കും എന്റെ ഹൃദയം..

സൗഹൃദങ്ങളിലലിയുന്നൊരു
ഐസ്ക്യൂബാണു ഞാൻ
ഒരു നോവായ്‌ പൊട്ടിച്ചെറിഞ്ഞവ
ഏറെയുണ്ടെങ്കിലും

സാരിവിടവിലെ പൊക്കിളിൾ
കണ്ണുകളെയ്യും ഞാൻ
എങ്കിലും വീണുപോയവൾതൻ
നഗ്നതയിലസ്വസ്ഥമാകും മനം

നിങ്ങളുദ്ധേശിക്കുന്ന
ആളല്ല ഈ ഞാൻ
നിങ്ങളുദ്ധേശിക്കുന്ന
ആ ആളേയല്ല ഞാൻ..

2 comments:

  1. ആ ആളേയല്ല, സമ്മതിച്ചു.. പിന്നെ ആരാണാവോ? :P

    ReplyDelete
    Replies
    1. ആരാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്.. എന്തായാലും ഈ ആളല്ല എന്ന് കണ്ടുപിടിച്ചല്ലോ..പകുതി പണി കഴിഞ്ഞു.. ;)

      Delete