ബാല്യത്തില്‍
പഠിപ്പിക്കുന്നതൊക്കെ മറന്നതിന്
അധ്യാപകരും രക്ഷാകർത്താക്കളും
എന്‍റെ മറവിയെ ശിക്ഷിച്ചു..
യൌവ്വനത്തില്‍
കാമുകിയുടെ ജന്മദിനങ്ങളും
കൊച്ചു കൊച്ചു സ്വകാര്യങ്ങളും
മറന്നതിനു അവളുടെ വക ശകാരം..
വിവാഹശേഷം
വീട്ടുസാധനങ്ങളും സാരിയും
വാങ്ങാൻ മറന്നതിനു
ഭാര്യയുടെ വക കുറ്റപ്പെടുത്തലുകള്‍..
വാർദ്ധക്യത്തിൽ
ബെഡിൽ തന്നെ
പ്രാഥമികകൃത്യങ്ങൾ നിർവ്വഹിച്ചതിനും
മര്യാദകൾ മറക്കുന്നതിനും
മക്കൾ വക വഴക്കുകൾ..
മറവി ഒരനുഗ്രഹമല്ല..
ഒരു ദുര്യോഗമാണു..
ഓര്‍മ്മക്കുറവിന്‍റെ
കഷ്ടനഷ്ടങ്ങളുടെ പാപഭാരം
മറക്കാനെങ്കിലും,
മറവി ഒരനുഗ്രഹമാകട്ടെ...!!
കൊള്ളാം..
ReplyDelete