എന്‍റെ ചിന്തകൾക്ക്
തീ പിടിക്കുന്നു
അക്ഷരങ്ങളാക്കും മുൻപെ
ചിന്തകൾ
കരിഞ്ഞു വെണ്ണീറാകുന്നു.
തീയണയ്ക്കാൻ
ഉള്ളിലൽപ്പം
തണുപ്പ് പകരാൻ
ഒരു തണൽമരം തേടിയിറങ്ങി
ചില്ലകൾ മാത്രം ബാക്കിയായ
മരത്തിന്‍റെ ചുവട്ടിൽ
അതിന്‍റെ
വ്യഥകൾ കൂടി പങ്കിട്ട്
ഞാനൊരു തീഗോളമായി
മരത്തെയും ചുട്ടെരിച്ചുകൊണ്ട്
ആകാശത്തോളമുയർന്നു
ഒടുവിലൊരു പുകച്ചുരുളായ്
അന്തരീക്ഷത്തിൽ
വിലയം പ്രാപിച്ചു..
മഴയായ് പെയ്ത്
മരത്തിൽ ഒളിച്ചിരിക്കാൻ
സ്വയം തണുപ്പായ് മാറാൻ..
തീ അണയ്ക്കാന്‍ മരച്ചുവട്ടില്‍ പോയിരുന്നതെന്തിനാ, വല്ല കിണറ്റിലും ചാടിക്കൂടായിരുന്നോ? ;)
ReplyDelete