നിനക്ക് വേണ്ടി ഞാന്‍ രക്തം ചൊരിയാം
പകരം നീ എന്‍റെ പെണ്ണാകുക
എന്ന് പറഞ്ഞു അവന്‍ പ്രണയമായ്
നിന്നില്‍ അധികാരം സ്ഥാപിച്ചു..
നിന്‍റെ കന്യാചര്‍മ്മം അവനു വേണ്ടി
കാത്തുസൂക്ഷിക്കാന്‍
നീ ബാധ്യസ്ഥയാണെന്ന്‍
അവന്‍ നിന്നെ തെറ്റിദ്ധരിപ്പിച്ചു..
അവന്‍റെ കിടക്കവിരി ചുവപ്പിക്കാന്‍
നീ കാത്തു സൂക്ഷിക്കേണ്ട
വിശുദ്ധിയില്‍ അവന്‍
നിന്നെ തളച്ചിട്ടു, നിന്‍റെ സ്വാതന്ത്ര്യത്തെയും..
ആര്‍ത്തവരക്തത്തിന്‍റെ നാളുകള്‍
തൊട്ടുകൂടായ്മയുടെതാക്കിയപ്പോള്‍
അപകര്‍ഷതയോടെ ഉള്‍വലിഞ്ഞ
നിന്നെ, അവന്‍ പാര്ശ്വവല്‍ക്കരിച്ചു..
പെണ്ണെ, നിന്‍റെയും അവന്‍റെയും രക്തം
നിന്നില്‍ ആധിപത്യം നേടാന്‍
അവന്‍ തിരഞ്ഞെടുത്ത, ഒരു വളഞ്ഞ,
ചുവന്ന വഴിയായിരുന്നു...!!! —
ഏറ്റുപറയലാണോ??????
ReplyDeleteപ്രണയത്തിന്‍റെ കാര്യത്തില്‍ ഏറ്റുപറയല്‍ എന്ന് പറയാം... പക്ഷെ ബാക്കിയുള്ളവ അങ്ങനെയല്ല....
Delete