ജ്യോതിഷം പഠിക്കണമെനിക്ക്..
നിന്‍റെ മനസ്സിന്‍റെ ആഴങ്ങളില്‍
നീ അടച്ചു വെച്ചിരിക്കുന്ന
നിന്‍റെ ചിന്തകളറിയാന്‍..
രാഹുവും കേതുവും
ഗുണിച്ചും ഹരിച്ചും
നിന്‍റെ മനസ്സിനെ
നിന്‍റെ പ്രശ്നങ്ങളെ
എന്നിലേക്ക് ആവാഹിച്ചെടുക്കണം..
കവടി നിരത്തി
നിന്‍റെ മുഖത്തേയ്ക്ക് നോക്കി
നിന്‍റെ മനസ്സ് വായിച്ച്
നിന്‍റെ ആധികളറിയണം...
ജ്യോത്സ്യനാവണമെനിക്ക്,,,
അതിനു ജ്യോതിഷം പഠിക്കുന്നതെന്തിനാണ്, ആളോടുതന്നെ ചോദിച്ചാല്‍ പോരെ?
ReplyDeleteആളോട് ചോദിച്ചിട്ട് മറുപടി ഇല്ലല്ലോ... :)
Deleteഅറിയേണ്ട കാര്യങ്ങളല്ല എന്ന തോന്നലുകൊണ്ടായിക്കൂടാ എന്നുണ്ടോ?
ReplyDelete