കവി അത് ചോദിച്ചപ്പോള്‍
-----------------------------------------
ഒന്ന് പണിയാൻ തരുമോ എന്ന്
അവളോട് ചോദിക്കാൻ
ഒരവസരം
നോക്കിയിരിക്കുകയായിരുന്നു ഞാൻ..
ഇടവഴികളിൽ ,ബസ് സ്റ്റോപ്പുകളിൽ
എല്ലാം ഞാനവളെ പിന്തുടർന്നു..
ഒടുവിലൊരുനാൾ
ബസ്സിലെ തിരക്കിൽ തൊട്ടുരുമ്മി
അവളെ കിട്ടിയപ്പോൾ
അവളുടെ നിതംബത്തോട്
ഒട്ടിയും ഉരസിയും നിന്നു..
ബസ്സിറങ്ങി ഇടവഴിയിലൂടെ നടക്കുമ്പോൾ
അവളുടെ കുറുകെക്കയറി നിന്ന്
കൈയിൽ കയറിപ്പിടിച്ച് ചോദിച്ചു
ഒന്നു പണിയാൻ തരുമോ,
വരുന്നോ വീട്ടിലേയ്ക്ക്..!!
അവളുടെ മറുപടി
---------------------------
വലംകൈ കൊണ്ടെന്‍റെ
കവിളിൽ ചിത്രം വരച്ചിട്ട്
എന്‍റെ കൈ മെല്ലെപ്പിടിച്ചുമാറ്റി
ശാന്തയായി അവൾ പറഞ്ഞു..
ഹേ, വേട്ടക്കാരാ
നിന്‍റെ ലിംഗവിശപ്പടക്കാൻ
വേട്ടയാടിപ്പിടിച്ച്
ഭക്ഷിക്കാനും ഭോഗിക്കാനുമുള്ള
മാംസപിണ്ഡമല്ല ഞാൻ..
'ചരക്ക്'വൽക്കരിച്ച മാംസപിണ്ഡങ്ങളനേകം
ചുവന്ന തെരുവുകളിലെ
മാംസക്കടകളിൽ
നിരനിരയായി തൂങ്ങുന്നുണ്ട്..
നിന്റേതുൾപ്പെടെ ഉദ്ധരിച്ച ലിംഗങ്ങളുടെ
വിശപ്പ് തീർക്കാനറുക്കപ്പെട്ട
ബലിമൃഗങ്ങൾ..
വിലപേശി വാങ്ങിക്കൊൾക
ഇരയാകാനും കിതച്ചോടാനും
എനിക്കിനി വയ്യ.. മനസ്സുമില്ല..
എന്നെ വെറുതെ വിടുക ..!!
നന്നായിട്ടുണ്ട്..
ReplyDeleteനന്ദി.. :)
Delete