25 Oct 2013

ആയതിനാല്‍

എന്‍റെ ഓരോ ചോദ്യങ്ങളും 
നിന്‍റെ സ്വാതന്ത്ര്യത്തിന്‍മേല്‍ 
വീഴുന്ന വിലങ്ങുകളായിരുന്നു..

നിന്നെ അറിയാന്‍ 
ഞാന്‍ ചോദിച്ചതൊക്കെയും 
നിനക്ക് അലോസരങ്ങളായിരുന്നു..

ആയതിനാല്‍,
ഇനി ചോദ്യങ്ങളുണ്ടാവില്ല
ഉത്തരങ്ങളില്ലാത്തത് കൊണ്ടുതന്നെ...


3 comments:

  1. എല്ലാ ചോദ്യങ്ങളും ഉത്തരം അര്‍ഹിക്കുന്നവ ആയിരിക്കില്ലല്ലോ..

    ReplyDelete
    Replies
    1. ഒരു ബന്ധത്തില്‍ എവിടെ ചോദ്യങ്ങള്‍ ഉയരുന്ന അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുവോ അവിടെ ഒരു ഉത്തരം നിര്‍ബന്ധമാണെന്ന് തോന്നുന്നു.. അല്ലെങ്കില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കും...

      Delete
    2. എല്ലാ ഉത്തരങ്ങളും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നവയാണോ?

      Delete