പ്രണയം ഒരു ലഹരിയാണ്
കള്ളുപോലെ,
കഞ്ചാവ് പോലെ,
ഒരിക്കലനുഭവിച്ചാല്‍
വിട്ടുപിരിയാന്‍ പറ്റാത്ത,
ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന
ഒരു സുഖമുള്ള ലഹരി..
അതുകൊണ്ടാവാം
ഓരോ പ്രണയപരാജയത്തിന്
ശേഷവും,
മറ്റുള്ള ലഹരികളിലേക്ക്
കള്ളിലേക്ക്,
കഞ്ചാവിലേക്ക്,
അവന്‍ തിരിയുന്നത്.
പ്രണയം ഒരു ലഹരിയാണ്
അവളിലെക്കും അവനിലെക്കും
ലോകം ചുരുങ്ങുന്ന,
ചുറ്റുമുള്ളവയെല്ലാം
അവഗണിച്ച്
വേറിട്ടൊരു ലോകം സൃഷ്ടിക്കുന്ന
നുരയുന്ന ലഹരി.
ലഹരി കാര്‍ന്നു തിന്ന്
ഒടുക്കം ഒരു പുകയായ്
ഒടുങ്ങാതിരിക്കാന്‍
പ്രണയത്തിന്‍റെ ചെറുലോകത്ത് നിന്നും
ഇണയുടെ കൈപിടിച്ച്
ഈ വലിയ ലോകത്തിന്‍റെ
ഇടനെഞ്ചിലേക്കിറങ്ങുക.
നാമെന്ന ലോകത്ത് നിന്നും
നമ്മുടെ ലോകത്തിലേക്ക്..
നന്നായിട്ടുണ്ട്..
ReplyDeleteനന്ദി.. :)
Deleteലഹരി അത് ജീവിതത്തിൽ നല്ലതാ
ReplyDeleteഎന്തെങ്കിലും ഒരു ലഹരി ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ പ്രയാസമാണ്. ഒരു ലഹരിയും മതിയാകാത്തവര്‍ ആണ് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും..
Delete