ആകെയുള്ളോരാ കാട്ടിലേക്കൊന്ന്‍ പോണം
കാരിരുമ്പിന്‍ മഴുവും, ഹൃദയവുമായ്
തുടിച്ചു നില്‍ക്കും പച്ചപ്പിലേയ്ക്കിറങ്ങിടേണം
ദുരാഗ്രഹത്താല്‍ പുളയും മനസ്സുമായ്..
ആകെയുള്ളോരാ മരങ്ങള്‍ ഒന്നൊന്നായ്
വെട്ടി മുറിച്ചു മണ്ണിലേക്കിട്ടിടേണം
ചില്ലകളൊന്നായ് അരിഞ്ഞെടുത്തിട്ടതിന്‍
പച്ചയ്ക്ക് മേലെ കോടി പുതപ്പിച്ചീടേണം..
അവസാനമരത്തിന്നവസാനക്കൊമ്പില്‍
മരത്തിന്നഭിമുഖമായിരുന്നിടേണം
ഇരിക്കുന്ന കൊമ്പില്‍ മഴുകുത്തിവെച്ച്
ഹൃദയം പൊട്ടിയൊന്ന്‍ മാപ്പിരന്നിടേണം..
സര്‍വ്വശക്തിയും സംഭരിച്ചതിന്‍ ഹൃത്തില്‍
ആഞ്ഞാഞ്ഞാഞ്ഞാഞ്ഞു വെട്ടിടേണം
ഒടുവിലത് മുറിഞ്ഞ് നിലംപതിയ്ക്കവേ
അതിന്‍ പിറകെ ഭൂമിയിലേക്കെത്തിടേണം..
ഇടനെഞ്ചില്‍ തറച്ചൊരാ കൊച്ചുമഴുവും
കൈകളില്‍ പിടയുന്ന മരച്ചില്ലയും പേറിയ-
യന്ത്യശ്വാസംവരെയാകാശം നോക്കി കിടന്നിടേണം
ഇരിക്കും കൊമ്പ് മുറിച്ചൊരു രക്തസാക്ഷിയായ്..
കൊലപാതകം ചെയ്തിട്ട് ആത്മഹത്യ ചെയ്ത് രക്തസാക്ഷീന്നോ??? :) നന്നായിട്ടുണ്ട്ട്ടോ ശ്യാം...:)
ReplyDeleteപിന്‍ഗാമികള്‍ എന്നെന്നും ഓര്‍മിക്കാന്‍, ഇനിയുമിനിയും കൊലപാതകങ്ങള്‍ നടത്തുന്നതില്‍ നിന്ന് പിന്തിരിയാന്‍ ഒരു ആത്മഹത്യയിലൂടെ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു... നന്ദി.. :)
Delete