30 Jun 2013

പകരുന്ന സ്നേഹം

ഏഴുതിരിയിട്ട നിലവിളക്കിന്‍
പ്രകാശമാണ് നമ്മുടെ പ്രണയം..
സ്നേഹത്തിന്‍ എണ്ണയാല്‍ നമുക്ക-
തിനെ എന്നും തെളിയിച്ചു നിര്‍ത്താം
വിരഹത്തിന്‍റെ ചൂടിലും
പിണക്കത്തിന്‍റെ കാറ്റിലും കോളിലും
എണ്ണ വറ്റി കരിന്തിരിയാകാന്‍
ഒരിക്കലും അനുവദിക്കാതെ...

എന്‍ഗേജ്ഡ് ടോണ്‍

അന്നും പതിവ് പോലെ അയാള്‍ ഓഫീസില്‍ എത്തി... അപ്പോഴാണ്‌ ഓര്‍ത്തത്‌ ഇന്ന് ടെലിഫോണ്‍ ബില്‍ അടയ്ക്കേണ്ട അവസാനദിവസം ആണല്ലോ എന്ന്.. ഭാര്യയോട് കൊണ്ട് പോയി അടയ്ക്കാന്‍ പറയാം എന്ന് കരുതി  ഉടനെ അയാള്‍ മൊബൈല്‍ എടുത്തു വീട്ടിലേക്കു വിളിച്ചു..
വീട്ടിലെ ലാന്‍ഡ്‌ ഫോണ്‍ എന്‍ഗേജ്ഡ് ആണ്..
കുറെ നേരം അയാള്‍ കുത്തി വിളിച്ചു കൊണ്ടിരുന്നു.. പക്ഷെ ബിസി തന്നെയാണ്..
ഇവളിത് ആരെയാണാവോ വിളിക്കുന്നത്... ഇതിപ്പോ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ബിസി ആകാറുണ്ടല്ലോ എന്ന് അയാള്‍ അല്‍പ്പം സംശയത്തോടെ ഓര്‍ത്തു..

ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും പിന്നെയും ബിസി തന്നെ എന്ന് അറിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ ഭ്രാന്തായി.. ചിന്തകള്‍ കാട് കയറി..
കുറച്ചു നാളായി ഭാര്യക്ക് തന്നോടൊരു താല്പ്പര്യക്കുറവുണ്ടോ എന്ന സംശയം അയാളെ പിടി കൂടി.. അവളുടെ മുഖത്തൊരു അസംതൃപ്തി ഇല്ലേ എന്ന് അയാള്‍ ശങ്കിച്ചു..
ഇടയ്ക്ക് അവള്‍ പഴയ കൂട്ടുകാരനെക്കുറിച്ചും അവന്‍ പണിയാന്‍ പോകുന്ന മാളികവീടിനെക്കുറിച്ചും വാചാലയാവാറുണ്ടായിരുന്നത് അയാള്‍ സംശയത്തോടെ ഓര്‍ത്തു.. ഇനി അവനുമായി എങ്ങാനും വല്ല ബന്ധവും തുടങ്ങിയോ.. എണ്ണിച്ചുട്ട അപ്പം  പോലെ കിട്ടുന്ന തന്‍റെ സാലറിയില്‍ അവള്‍ക്കു വേണ്ടതൊക്കെ വാങ്ങി കൊടുക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല എന്നോര്‍ത്ത് അയാള്‍ നെടുവീര്‍പ്പിട്ടു..
കഴിഞ്ഞ ദിവസം ഷോപ്പിങ്ങിന് പോയപ്പോള്‍ അവള്‍ ഏറെ ആഗ്രഹിച്ച ആ കാഞ്ചീപുരം സാരി വാങ്ങി കൊടുക്കാത്തതിന് അവള്‍ പിണങ്ങി പാതിവഴിയില്‍ വെച്ച് ഷോപ്പിംഗ്‌ മതിയാക്കി തിരിച്ചു വന്ന കാര്യം അയാള്‍ ഓര്‍ത്തു..

അയാള്‍ ആകെ പരിഭ്രാന്തനായി... നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു.. എഴുന്നേറ്റു പോയി കുറച്ചു വെള്ളം കുടിച്ചു..
അയാളുടെ പരവേശം കണ്ട ക്ലര്‍ക്ക്‌ സരള എന്താ പ്രശ്നം എന്ന് ചോദിച്ചത് അയാള്‍ കേട്ടില്ല.. അയാളുടെ ചെവിയില്‍ ആ എന്‍ഗേജ്ഡ് ടോണ്‍ മുഴങ്ങുകയായിരുന്നു..

തിരിച്ചു വന്നു കസേരയില്‍ ഇരുന്ന അയാള്‍ ഒന്നുകൂടി വിളിച്ചു നോക്കി... വീണ്ടും അതെ ഭ്രാന്ത്‌ പിടിപ്പിക്കുന്ന എന്‍ഗേജ്ഡ് ടോണ്‍ തന്നെ മുഴങ്ങുന്നു.. അയാളുടെ തലയില്‍ ഒരു പെരുപ്പ് കയറി.. ഒരു വട്ടം കൂടി ആ ടോണ്‍ കേട്ടാല്‍ താന്‍ തല കറങ്ങി വീഴുമെന്ന് അയാള്‍ക്ക്‌ തോന്നി...
എന്ത് ചെയ്യണമെന്നു അയാള്‍ക്ക്‌ മനസ്സിലായില്ല... ഒരു വട്ടം കൂടി വിളിക്കാന്‍ അയാള്‍ക്ക്‌ ത്രാണി ഇല്ലായിരുന്നു..

പക്ഷെ അപ്പോള്‍ അയാളില്‍ ഒരു മറുചിന്ത വന്നു. അവള്‍ ഇതുവരെ അങ്ങനെ വലിയ അസംതൃപ്തി ഒന്നും പ്രകടിപ്പിച്ചിട്ടില്ല.. വീടിനു പുറത്തും അധികം പോയിട്ടില്ല.. മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന തോന്നല്‍ ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഒന്നും ചെയ്തിട്ടില്ല.. തന്‍റെ പ്രിയപ്പെട്ടവള്‍ തന്നോട് അങ്ങനെ ചെയ്യുമോ എന്ന ചിന്ത അയാളില്‍ അല്‍പ്പം തണുപ്പ് പരത്തി.. ഇനി അവള്‍ അവളുടെ അമ്മയെയോ അച്ഛനെയോ വിളിക്കുകയായിരിക്കും.. അതുമല്ലെങ്കില്‍ കൂട്ടുകാരിയെ വിളിക്കുകയായിരിക്കും...ഈ പെണ്ണുങ്ങള്‍ ഫോണില്‍ സംസാരം തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ലല്ലോ...

ഇങ്ങനെ ഒക്കെ ആലോചിച്ചപ്പോള്‍ അയാള്‍ക്ക്‌ കുറച്ചു സമാധാനമായി.. അയാള്‍ ജോലിയില്‍ മുഴുകി.. കുറച്ചു നേരം തിരക്കില്‍ ആയതുകൊണ്ട് അയാള്‍ ആ വിഷയം മറന്നിരുന്നു.. ഇടയ്ക്ക് മൊബൈലിലേക്ക് ഒരു കോള്‍ വന്നു.. സംസാരിച്ചു കോള്‍ കട്ട് ചെയ്തപ്പോഴാണ് അയാള്‍ക്ക് ഒന്ന് കൂടെ വിളിച്ചു നോക്കാന്‍ തോന്നിയത്.. അപ്പോള്‍ ഏതാണ്ട് രണ്ടു രണ്ടര മണിക്കൂര്‍ കഴിഞ്ഞിരുന്നു ..

അയാള്‍ വിറയ്ക്കുന്ന കൈകളോടെ വിളിച്ചു..
വീണ്ടും എന്‍ഗേജ്ഡ് ടോണ്‍,.. അയാള്‍ വിളറി വെളുത്തു.. ഫോണ്‍ ദേഷ്യത്തോടെ മേശയിലേക്ക് എറിഞ്ഞു..അയാള്‍ക്ക്‌ വീണ്ടും ഭ്രാന്ത്‌ പിടിച്ചു തുടങ്ങിയിരുന്നു.. എത്ര വിശേഷങ്ങള്‍ പറയാനുണ്ടെങ്കിലും  ഉച്ചയ്ക്കത്തെയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കേണ്ട തിരക്കില്‍ അവള്‍ ഇത്രയും നേരം അമ്മയോടോന്നും  ഫോണില്‍ സംസാരിക്കില്ല എന്ന് ആലോചിച്ചപ്പോള്‍ അയാള്‍ക്ക് ഉറപ്പായി ഇത് ശൃംഗാരം തന്നെയാണ്.. അല്ലെങ്കില്‍ ഇങ്ങനെ സ്വയം മറന്നു സംസാരിചിരിക്കില്ല..
ഫോണില്‍ വാള്‍ പേപ്പര്‍ ആയി ഇട്ട അവളുടെ മുഖത്തേയ്ക്ക് അയാള്‍ കുറച്ചു നേരം നോക്കി നിന്നു.. നോക്കുന്തോറും അയാള്‍ക്ക്‌ ദേഷ്യം കൂടികക്കൂടി വന്നു..
അയാള്‍ കുറച്ചു വെള്ളം കൂടി കുടിച്ചു..
തിരിച്ചു വന്ന ശേഷം ഒന്ന് കൂടി വിളിച്ചു.. അപ്പോഴും എന്‍ഗേജ്ഡ് തന്നെ..

അപ്പോള്‍ ഭ്രാന്തമായ ഒരു വേഗതയോടെ അയാള്‍ എഴുന്നേറ്റു .. എന്നിട്ട് ഹാഫ്‌ ഡേ ലീവ് എഴുതി കൊടുത്തു ഓഫീസില്‍ നിന്നും ഇറങ്ങി.. നല്ല വേഗതയില്‍  ആയിരുന്നു അയാള്‍ വണ്ടി ഓടിച്ചിരുന്നത്.. വീട്ടില്‍ ചെന്ന് കയറുന്നതും ഫോണില്‍ അയാളുമായി കൊഞ്ചി കുഴഞ്ഞു ഇരിക്കുന്ന ഭാര്യയെ കരണക്കുറ്റി നോക്കി അടിക്കുന്നതും അവള്‍ തളര്‍ന്നു ഇരിക്കുന്നതും അയാള്‍ ഓര്‍ത്തു..
അതിനു ശേഷം അവളെ എന്ത് ചെയ്യണം എന്ന വ്യക്തമായ രൂപം അയാള്‍ക്ക്‌ ഉണ്ടായിരുന്നില്ല.. ഇതിന്‍റെ പേരില്‍ ഡൈവോഴ്സ് ചെയ്യണോ? അതോ വേറെ ഒരാളെയും മനസ്സില്‍ വെച്ച് ജീവിക്കുന്ന അവളുടെ കൂടെ കഴിയാന്‍ തനിക്ക് ആവുമോ എന്നൊക്കെ അയാള്‍ ആലോചിച്ചു..

ഇത്രയും ആലോചിച്ചു തീരുമ്പോഴേക്കും വീടെത്തി... ഇത്ര വേഗം വീട് എത്തിയപ്പോള്‍ ആണ് താന്‍ നല്ല വേഗതയില്‍ ആണ് വണ്ടി ഓടിച്ചിരുന്നത് എന്ന് അയാള്‍ക്ക്‌ മനസ്സിലായത്‌..,.. പക്ഷെ അതൊന്നും ഓര്‍ത്തിരിക്കാന്‍ ഉള്ള സമയമല്ല ഇത്.. തന്‍റെ വണ്ടിയുടെ സൌണ്ട് കേട്ടാല്‍ അവള്‍ ചിലപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു പോകും.. അവളെ തനിക്ക് കയ്യോടെ പിടിക്കണം എന്ന് കരുതി അയാള്‍ ശബ്ദം ഉണ്ടാക്കാതെ ഉമ്മറത്തെയ്ക്ക് കയറി.. ശബ്ദം ഉണ്ടാക്കാതെ ഡോര്‍ തുറന്നു...
സ്വീകരണമുറിയില്‍ നിന്നും കിച്ചനിലേക്ക് പോകുന്ന ആ കോര്‍ണറില്‍ ആണ് ഫോണ്‍ ഉള്ളത്.. അയാള്‍ അങ്ങോട്ട്‌ നോക്കി അവിടെ ഭാര്യ ഇല്ലായിരുന്നു.. !!

താന്‍ വരുന്നത് കണ്ട ഭാര്യ ഫോണ്‍ വെച്ചിട്ട് ഓടിയതാണോ എന്ന് അയാള്‍ ഒരു നിമിഷം സംശയിച്ചു..
പിന്നെ ഫോണിന്റെ അടുത്തേക്ക് മെല്ലെ നീങ്ങി..
അപ്പോഴാണ്‌ അയാള്‍ ശ്രദ്ധിച്ചത് റിസീവര്‍ ശരിയായി അല്ല വെച്ചിരിക്കുന്നത് ക്രാഡിലില്‍ നിന്നും അല്‍പ്പം തെന്നി ആണ് നില്‍ക്കുന്നത്.. താന്‍ വരുന്നത് കണ്ടുള്ള ഓട്ടപ്പാച്ചിലില്‍ ഭാര്യ വെച്ചതായിരിക്കും എന്ന് അയാള്‍ കരുതി..

അവളുടെ ഒരു അനക്കവും കേള്‍ക്കുന്നില്ല... ഓടി കിച്ചനില്‍ നില്‍കുന്നുണ്ടായിരിക്കും എന്ന് അയാള്‍ വിചാരിച്ചു.. ആരെയാണ് വിളിച്ചത് എന്ന് അറിയാന്‍ അയാള്‍ വിറയ്ക്കുന്ന കൈകളോടെ  റീഡയല്‍ അടിച്ചു...
ഇറ്റിറ്റു വീഴുന്ന വിയര്‍പ്പുതുള്ളികള്‍ ഇടതു കൈ കൊണ്ട് തുടച്ചു അയാള്‍ ഫോണ്‍ ആകാംക്ഷയോടെ ചെവിയില്‍ ചേര്‍ത്തു.. അപ്പുറത്ത് റിംഗ് ചെയ്യുന്നുണ്ട്.. നാല് റിങ്ങിന് ശേഷം ഫോണ്‍ എടുത്തു..

അപ്പുറത്ത് ഒരു പെണ്‍ശബ്ദം... അത് തന്‍റെ സഹോദരിയുടെതാണെന്ന് തിരിച്ചറിയാന്‍ അയാള്‍ക്ക് കുറച്ചു നിമിഷങ്ങള്‍ വേണ്ടി വന്നു.. അവര്‍ ഹലോ ഹലോ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയ്ക്കു അയാള്‍ കോള്‍ കട്ട് ചെയ്തു.. സോഫയിലേക്ക് ഇരുന്നു..!!

അപ്പോള്‍ അയാള്‍ ഓര്‍ത്തു രാവിലെ ഓഫീസില്‍ പോകുന്നതിന്‍റെ ഇടയ്ക്ക് താന്‍ സഹോദരിയെ വിളിച്ചതും ഓഫീസില്‍ പോകാന്‍ സമയം വൈകിയത് മൂലം പെട്ടെന്ന് തന്നെ ഫോണ്‍ വെച്ച് വീടിനു പുറത്തേക്കു ഇറങ്ങിയതും..!!
തിരക്കിനിടയില്‍ റിസീവര്‍ തെറ്റി വെച്ചത് താന്‍ തന്നെയാണെന്ന് അയാള്‍ക്ക്‌ മനസ്സിലായി...

അല്‍പ്പം ആശ്വാസവും അതോടൊപ്പം കടുത്ത കുറ്റബോധവും തോന്നി അയാള്‍ക്ക്‌..,..!!
അപ്പോള്‍ ഭാര്യ അടുക്കളയില്‍ നിന്നും അയാളുടെ അടുത്തേക്ക് വന്നു അതിശയപ്പെട്ടു.. നിങ്ങള്‍ ഇന്ന് നേരത്തെ വന്നോ എന്ന് അതിശയപ്പെട്ട ഭാര്യയോട് തലവേദന ആണെന്നും ഒരു ചായ എടുക്കാനും പറഞ്ഞു..!!

ചായയും കൊണ്ട് വന്നു ഭാര്യ നെറ്റിയില്‍ തണുത്ത കൈ കൊണ്ട് സ്പര്‍ശിച്ചു തടവിയപ്പോള്‍ അയാള്‍ അവളുടെ നെഞ്ചിലേക്ക് ചാഞ്ഞു...
അപ്പോള്‍ അയാളുടെ ചെവിയില്‍ എന്‍ഗേജ്ഡ് ടോണ്‍ ആയിരുന്നില്ല.. അവളുടെ, സാരമില്ല എന്ന  ആശ്വാസവചനങ്ങള്‍  ആയിരുന്നു മുഴങ്ങിയിരുന്നത്... !! 

28 Jun 2013

ഒരു ഉപദേശം

നമ്മളില്‍ പലരും താല്‍ക്കാലികമായ ലൈംഗികസുഖത്തിനു വേണ്ടി വേശ്യകളെ സമീപിക്കുന്നവര്‍ ആണ്.. കാശ് കൊടുത്തു സുഖം വാങ്ങുന്നവര്‍.....,.. പക്ഷെ സുഖത്തെക്കാള്‍ ഉപരി അവിടെ പോയി വരുമ്പോള്‍ ദുഖങ്ങളും ആശങ്കകളും മാത്രമായിരിക്കും ബാക്കിയാവുക...!!

ഒരു സുഹൃത്തിന്‍റെ അനുഭവം പറയാം..
അവന്‍ വ്യഭിചരിക്കാന്‍ പോയ റൂമില്‍ കര്‍ട്ടന്‍ കൊണ്ട് രണ്ടു കട്ടിലുകള്‍ വേര്‍തിരിച്ചിട്ടുണ്ട്.. ഇടുങ്ങിയ റൂം ആണ്.. ഫിലിപ്പീനി കൊച്ച് തുണിയെല്ലാം ഉരിഞ്ഞ് കട്ടിലില്‍ ഇരുന്നു അവനെ മാടി വിളിച്ചു.. അവന്‍ കട്ടിലിലേക്ക് ഇരുന്നു... അപ്പോള്‍ കര്‍ട്ടന് അപ്പുറത്ത് നിന്ന് സീല്‍ക്കാരശബ്ദങ്ങള്‍ കേട്ടു..
അവിടെയും കസ്റ്റമര്‍ ഉണ്ടെന്നു അവനു മനസ്സിലായി...
ഫിലിപ്പീനി അവനെ ദേഹത്തേയ്ക്ക് വലിച്ചിട്ട് കാര്യത്തിലേക്ക് കടക്കാന്‍ പറഞ്ഞു..
അവന്‍ കേറി ഉള്ള ആവേശമെല്ലാം എടുത്തു പരിപാടി തുടങ്ങി... ഇതുവരെ കണ്ട സ്വപ്നങ്ങളും ബ്ലൂ ഫിലിമുകളിലെ രതിലീലകളും ഒക്കെ അവന്റെ മനസ്സിലേക്ക് ഓടിയെത്തി...
ആവേശം മൂത്ത അവന്‍ കേറി അങ്ങ് വിളയാടി ,..

ഒടുവില്‍ വിയര്‍പ്പില്‍ കുളിച്ചു ഒരു നിമിഷം മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ അവന്‍ കണ്ട കാഴ്ച അവന്റെ സപ്തനാഡികളും തളര്‍ത്തി..
ആ ഫിലിപ്പീനി കൊച്ച് കര്‍ട്ടന് ഉള്ളിലൂടെ തലയിട്ട് അപ്പുറത്തുള്ള പെണ്ണിനോട് കുശലം പറയുന്നു...!!
ഇവന്‍ ഇവിടെ രതിസുഖത്തിന്റെ മേച്ചില്‍ പുറം തേടി അലയുമ്പോള്‍ അവള്‍ അവിടെ കൊച്ചുവര്‍ത്തമാനം പറഞ്ഞു ഇരിക്കുന്ന കാഴ്ച കണ്ടപ്പോള്‍ ഓര്‍ഗാസം വീട്ടില്‍ ബാത്ത്റൂമില്‍ ആക്കാം എന്നും വിചാരിച്ചു അവന്‍ കാശും കൊടുത്തു ഇറങ്ങി പോന്നുവത്രേ...!!

വീട്ടില്‍ എത്തിയ ശേഷം അവനു സ്വസ്ഥത കിട്ടിയിട്ടില്ല... പൈസ പോയത് പോട്ടെ എന്ന് വെക്കാം...പക്ഷെ ആ പെണ്ണിന് നല്ല എക്സ്പീരിയന്‍സ് ഉണ്ടെന്നു അവനു മനസ്സിലായി.. ഇനി ചിലപ്പോള്‍ എയിഡ്സ് വല്ലോം കാണുമോ എന്നാ ഭയം കാരണം അവനു ഉറങ്ങാന്‍ പറ്റിയില്ലത്രേ..!!
പല രാത്രികളില്‍ അവന്‍ ഉറക്കം ഇല്ലാതെ കഷ്ടപ്പെട്ടു..ഞെട്ടി ഉണര്‍ന്നു... ഭീതിയോടെ കുറെ കാലം ജീവിച്ചു..!!
നൈമിഷിക സുഖം ആസ്വദിക്കാന്‍ പോയ ഒരുത്തന്റെ സ്ഥിതി ആണിത്..!!

എല്ലാ വേശ്യകളും ഇങ്ങനെ ആണെന്നല്ല... എല്ലാ കസ്റ്റമേഴ്സും ഇങ്ങനെ അല്ല..പക്ഷെ സുഖം തേടിയുള്ള യാത്രയില്‍ ഒരു നൂലിഴ മാറിയാല്‍ നിങ്ങളെ കാത്തിരിക്കുന്നത് ഭീതിയും വിഷാദവും ആയിരിക്കും...!!
സ്നേഹമുള്ള പങ്കാളിയില്‍ നിന്നും ലഭിക്കുന്നതാണ് യഥാര്‍ത്ഥ ലൈംഗിക സുഖം.. ലൈംഗികത എന്നാല്‍ ഒരാള്‍ മാത്രം ചെയ്യേണ്ട ഒരു പ്രക്രിയ അല്ല... രണ്ടും പേരും തുല്യപങ്കാളിത്തതോടെയും താല്‍പര്യത്തോടെയും ചെയ്യേണ്ടതാണ്..
അപ്പോഴാണ്‌ അതിനു പൂര്‍ണത വരുന്നത്...!!
എവിടെയെങ്കിലും ഒരു യോനി കിട്ടിയാല്‍ മതി സ്ഖലനം നടത്താന്‍ എന്നാ ചിന്ത ദുരന്തമേ ഉണ്ടാക്കൂ...

അത് കൊണ്ട് അധ്വാനിച്ചുണ്ടാക്കുന്ന കാശ് മുഴുവന്‍ പെറുക്കി എടുത്തു പോകുന്നതിനു മുന്‍പ് ഒരു നിമിഷം ആലോചിക്കുക...!

ഇരുട്ടിന്‍റെ പുത്രന്‍



എന്‍റെ ആകാശം നീലയായിരുന്നു...

കുഞ്ഞു കുഞ്ഞു മേഘങ്ങളാല്‍ ആവരണം ചെയ്യപ്പെട്ട വിശാലമായ നീലാകാശം..ഒരു നാള്‍ അതില്‍ തിളങ്ങുന്ന ഒരു നക്ഷത്രമായി നീ പ്രത്യക്ഷപ്പെട്ടു...
നീ എന്നെ നോക്കി കണ്ണിറുക്കി..
ഞാന്‍ ചിരിച്ചു... നിന്നെത്തന്നെ നോക്കി നിന്നു..!!

പിന്നെ എല്ലാ ദിവസവും ഞാന്‍ നിന്നെ തേടി വന്നു...
നിന്നെത്തന്നെ നോക്കി നിന്നു... നിന്നോട് സംസാരിക്കാന്‍ ശ്രമിച്ചു..നീ പുഞ്ചിരിച്ചു.. ഇരുള്‍ നിറഞ്ഞ എന്‍റെ ജീവിതത്തില്‍ പ്രകാശം പരത്തി...
ഞാന്‍ നിന്നോട് മൌനമായി സംസാരിച്ചു... നീ എന്നോട് പുഞ്ചിരി തൂകി..
ആകാശത്ത് നിന്നും വാക്കുകള്‍ ഉല്‍ക്കകള്‍ പോലെ പെയ്തിറങ്ങി...

നിന്നോട് സംസാരിക്കാത്ത ഒരു ദിവസം എന്‍റെ ജീവിതത്തില്‍ പിന്നീട് ഉണ്ടായിരുന്നില്ല...
നിന്നെ കാണാത്ത ഒരു നിമിഷം പോലും എനിക്ക് സാധ്യമായിരുന്നില്ലാ..
നമ്മള്‍ സന്തോഷത്തോടെ ജീവിച്ചു... !!

അന്നൊരു അമാവാസി ആയിരുന്നു... ഇരുണ്ട ആകാശം... ഞാന്‍ നിന്നെ കാണാതെ നോക്കി നിന്നു..
പിന്നെ ആകാശത്ത് നീ തെളിഞ്ഞു വന്നു.. പക്ഷെ കുറച്ചു അകലെയായി മറ്റൊരു നക്ഷത്രം കൂടി ഉണ്ടായിരുന്നു..

ഞാന്‍ ആകാംക്ഷയോടെ നോക്കി..
നീ പറഞ്ഞു, അതാ അങ്ങ് ദൂരെ കാണുന്നത് എന്‍റെ സുഹൃത്താണ്... നിന്‍റെയും..
ഞാന്‍ പുതിയ നക്ഷത്രത്തെ സന്തോഷത്തോടെ സ്വീകരിച്ചു... സംസാരിച്ചു..
പക്ഷെ...

അടുത്ത ദിവസം നീയും ആ നക്ഷത്രവും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു...
നീ എന്നോട് സംസാരിക്കുന്നതിലേറെ അതിനോട് സംസാരിച്ചു...
നിങ്ങള്‍ കണ്ണിറുക്കി... കഥ പറഞ്ഞു.. പരസ്പരം പ്രകാശം ചൊരിഞ്ഞു..
ഇടയ്ക്ക് നീ എന്നെ നോക്കിയും കണ്ണിറുക്കി... ഞാന്‍ പിന്തിരിഞ്ഞു നടന്നു..

അന്ന് എന്‍റെ സ്വപ്നങ്ങളില്‍ നീ പ്രകാശം പരത്തിയില്ല... എന്‍റെ മോഹങ്ങളില്‍ കരിനിഴല്‍ വീണു..
ഞാന്‍ ഉറങ്ങിയില്ല... ഇരുട്ട് എനിക്ക് കൂട്ടായി ഇരുന്നു...നേരം വെളുക്കുവോളം...

പിന്നെയും ദിവസങ്ങളോളം ഞാന്‍ ആകാശത്തേയ്ക്ക് കണ്ണു നട്ടിരുന്നു...
ഇടയ്ക്ക് നീ വന്നു ... എന്നോട് കണ്ണിറുക്കി.. നിന്‍റെ സുഹൃത്തിനോടും.. നിങ്ങള്‍ സംസാരിച്ചു.. പ്രകാശം ചൊരിഞ്ഞു..
പ്രകാശം ഇല്ലാത്ത ഞാന്‍ നിന്നെ നോക്കി നിന്നു... നീ എന്നെ നോക്കുന്നതും കാത്ത്..
പക്ഷെ...

നിന്നില്‍ നിന്നും എന്നിലേക്ക് അകലം കൂടി വന്നു... നിന്‍റെ സുഹൃദ്‌ നക്ഷത്രം നിന്നോട് കൂടുതല്‍ അടുക്കുന്നത് എനിക്ക് കാണാമായിരുന്നു..
എന്നിലേക്ക് നീ ചൊരിഞ്ഞിരുന്ന പ്രകാശം ആ നക്ഷത്രതിലെക്കാണ് പോകുന്നതെന്ന് എനിക്ക് മനസ്സിലായി...!!

പതിയെ ആ നക്ഷത്രം നിന്നോട് കൂടുതല്‍ അടുത്തു.. നിങ്ങള്‍ കൈ കോര്‍ത്ത്‌ സംസാരിക്കുന്നതും കണ്ണിറുക്കുന്നതും എനിക്ക് കാണാമായിരുന്നു...
നിങ്ങള്‍ എന്നെക്കുറിച്ച് സംസാരിച്ചിരുന്നുവോ..?
അതിനു ഞാന്‍ ആരായിരുന്നു... കോടാനുകോടി ദൂരെ ഇങ്ങു ഭൂമിയില്‍ ഇരുട്ടില്‍ നില്‍ക്കുന്നവന്‍ മാത്രം...

നിങ്ങള്‍ നക്ഷത്രങ്ങള്‍...,.. പ്രകാശം പരത്തുന്നവര്‍,.. അന്യോന്യം പ്രകാശം പരത്തുന്നു..
അതിനിടയില്‍ ഇരുളില്‍ നില്‍ക്കുന്ന ഇരുണ്ട ഞാന്‍ എവിടെ...
നിങ്ങള്‍ക്കിടയില്‍ ഒരു തടസ്സമാണോ ഞാന്‍...,..
നക്ഷത്രങ്ങള്‍ക്കിടയില്‍ കൂട് കൂട്ടാന്‍ വെമ്പിയ ഇരുളിന്‍റെ പുത്രന്‍...,..!!

ഞാനല്ലനിങ്ങളാണ് ശരി... പ്രകാശം പരത്തുന്ന രണ്ടു നക്ഷത്രങ്ങള്‍,..
നിങ്ങളാണ് ചേരേണ്ടത്... നിങ്ങള്‍ക്കിടയില്‍ ഇരുട്ടായ ഞാന്‍ വിടവാങ്ങണം...!!
എന്‍റെ ഇരുട്ടിലേക്ക് നിന്നെ ഞാന്‍ ക്ഷണിക്കുന്നില്ല...
നീയും നിന്‍റെ നക്ഷത്രവും പരസ്പരം പ്രകാശം പരത്തി ജീവിക്കുക...

ഞാന്‍ ഇരുട്ടില്‍ അലിഞ്ഞു ചേര്‍ന്നോളാം.. ഇരുട്ടിന്‍റെ പുത്രനല്ലേ ഞാന്‍,..!!

22 Jun 2013

തലക്കെട്ടിലെ നേരും നെറിയും

പൊതുവേ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി പല വഴികള്‍ ആവിഷ്കരിക്കാറുണ്ട്. അതില്‍ ഇപ്പോള്‍ ഏറ്റവും പ്രചാരത്തില്‍ ഉള്ള രീതിയാണ് വാര്‍ത്തയുടെ തലക്കെട്ട്‌ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇടുക എന്നത്. യഥാര്‍ത്ഥ വാര്‍ത്ത വായിക്കാതെ തലക്കെട്ട്‌ മാത്രം വായിച്ചു പോകുന്നവര്‍ വഞ്ചിതരാവും എന്നുറപ്പ്.

ചില ഉദാഹരണങ്ങള്‍

'നയന്‍ താര ഗര്‍ഭിണി' .. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കൊടുത്ത വാര്‍ത്തയാണിത്. അവിവാഹിതയായ നയന്‍താര ഗര്‍ഭിണിയായി എന്നാ മഞ്ഞവാര്‍ത്തയും പ്രതീക്ഷിച്ചു പോകുന്നവരെ വരവേല്‍ക്കുക നയന്‍ താര അഭിനയിക്കുന്ന അടുത്ത സിനിമയുടെ പരസ്യം ആയിരിക്കും. അതില്‍ അവര്‍ ഗര്‍ഭിണി ആയ കഥാപാത്രം ചെയ്യും എന്നതാണ് വാര്‍ത്തയുടെ കാതല്‍.,.

മറ്റൊരു വാര്‍ത്ത നോക്കാം.
'ഫഹദും റിമയും ഹൌസ്ബോട്ടില്‍ ഒരുമിച്ച്'.. ആഷിക് അബുവുമായി പ്രണയത്തില്‍ ആയ റിമ കല്ലിങ്കല്‍ ഫഹദുമായി ഹൌസ് ബോട്ടില്‍ കറങ്ങിയടിച്ചു എന്നാ പ്രതീതി ജനിപ്പിക്കുന്ന വാര്‍ത്ത. പക്ഷെ കഥ എന്താണെന്ന് വെച്ചാല്‍ ഹൌസ്ബോട്ട് എന്ന പുതിയ സിനിമയില്‍ ഇവര്‍ ഒരുമിച്ച് നായികാനായകന്മാരായി അഭിനയിക്കുന്നു എന്നതാണ് ഇതിന്‍റെ ഉള്ളിലുള്ള വാര്‍ത്ത.

ഇതാണ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ നിലവാരം. യഥാര്‍ത്ഥ മഞ്ഞപ്പത്രങ്ങള്‍.,

ഇത് പറയാന്‍ കാരണം വേറെ ഒന്നുമല്ല. വര്‍ഷങ്ങളുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് യഥാര്‍ത്ഥപത്രത്തിന്‍റെ ശക്തി എന്ന് പറഞ്ഞു നടക്കുന്ന ചില പ്രമുഖ മുഖ്യധാരാപത്രങ്ങളും ഇപ്പോള്‍ ഈ വഴിയ്ക്ക് ആയിട്ടുണ്ട്‌..,
പത്രത്തോടൊപ്പം ഒരു സംസ്ക്കാരം പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞു നടക്കുന്ന മാതൃഭൂമി ദിനപ്പത്രം പ്രചരിപ്പിക്കുന്നത് ഈ ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ മഞ്ഞമാധ്യമസംസ്ക്കാരത്തില്‍ കുറഞ്ഞത് ഒന്നുമല്ല. അതെ മഞ്ഞ തന്നെയാണ് ഇവരും പ്രചരിപ്പിക്കുന്നത്.

ഏറ്റവും പുതിയ ഉദാഹരണം 'LEFT RIGHT LEFT' എന്ന സിനിമയുടെ പരസ്യത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്ന് സംശയിക്കേണ്ടിയിരിക്കുന്ന ഒരു വാര്‍ത്തയുടെ തലക്കെട്ടാണ്. അത് ഇങ്ങനെയാണ്.

സി പി എം സമ്മര്‍ദ്ദം : ലെഫ്റ്റ് റൈറ്റ്‌ ലെഫ്റ്റ് എന്ന സിനിമയ്ക്ക് വിലക്ക് വരുന്നു.

വാര്‍ത്തയുടെ തലക്കെട്ട്‌ വായിക്കുന്ന ആരും വിചാരിക്കും ഈ സിനിമയോട് അസഹിഷ്ണുത പൂണ്ട സി പി എം ഈ സിനിമയ്ക്കെതിരെ വിലക്കും അക്രമവുമായി ഇറങ്ങിയെന്നു.
പക്ഷെ ഇതിന്റെ ഉള്ളിലേക്ക് ഒന്ന് ആഴ്ന്നിറങ്ങി വായിച്ചാല്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കാര്യം പിടി കിട്ടും. അത് ലേഖകന്‍ തന്നെ എഴുതിയത് വായിക്കുക.

''സിനിമയ്‌ക്കെതിരെ സി.പി.എം. ഇതുവരെ രംഗത്തുവന്നിട്ടില്ല. പലഭാഗത്തുനിന്നും സമ്മര്‍ദങ്ങളുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അനാവശ്യ വിവാദങ്ങളുയര്‍ത്തി ചിത്രത്തിന് പ്രചാരം നല്‍കേണ്ട എന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചത്. എന്നാല്‍, സിനിമയ്‌ക്കെതിരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം പരിഗണിച്ചാണ് പ്രദര്‍ശനം കരുതലോടെയും സ്വന്തം ഉത്തരവാദിത്തത്തിലും നടത്തണമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നിര്‍ദേശിച്ചത്''.

അപ്പോള്‍ പിന്നെ ആരാണ് ഈ സിനിമ വിലക്കിയത് എന്ന ചോദ്യം വായനക്കാരന് ബാക്കിയാവും.

ഈ ലിബര്‍ട്ടി ബഷീര്‍ നയിക്കുന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ആണ് ഇങ്ങനെ അക്രമം ഉണ്ടാകും അതുകൊണ്ട് സൂക്ഷിക്കുക എന്നൊരു നിര്‍ദേശം വെച്ചത് . അത് എങ്ങനെയാണ് സി പി എമ്മിന്‍റെ നെഞ്ചത്ത്‌ വരുന്നത് എന്ന് വരികള്‍ക്കിടയില്‍ എത്ര വായിച്ചാലും മനസ്സിലാവില്ല.

ഈ ലിബര്‍ട്ടി ബഷീര്‍ ശ്വേത മേനോന്‍ പ്രസവിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ ബ്ലെസ്സിയുടെ കളിമണ്ണ് എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച മഹാന്‍ ആണ് എന്ന് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കുക. അപ്പോള്‍ ലിബര്‍ട്ടി ബഷീര്‍ പറയുന്നതാണ് സി പി എമ്മിന്‍റെ അഭിപ്രായം എങ്കില്‍ ഈ വിലക്കും കൂടി സി പി എമ്മിന്‍റെ നെഞ്ചത്തോട്ട് ഇടാമായിരുന്നു.

അങ്ങനെ അല്ലാത്ത സ്ഥിതിക്ക് ഈ വിഷയത്തില്‍ ലിബര്‍ട്ടി ബഷീറിന്റെ താല്പര്യം എന്താണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഏറ്റവും പ്രാധാന്യമേറിയ സംഗതി സി പി എമ്മിന്‍റെ മുതിര്‍ന്ന നേതാക്കളെ വളരെ കൃത്യമായി വ്യക്തിപരമായി തേജോവധം ചെയ്തിട്ടും ആവിഷ്കാരസ്വാതന്ത്ര്യത്തെ മാനിക്കുന്ന പാര്‍ട്ടി ഇതുവരെ ഒരു വിമര്‍ശനം പോലും ഈ സിനിമയ്ക്കെതിരെ ഉന്നയിച്ചിട്ടില്ല എന്നതാണ്. ചില അണികള്‍ സിനിമ കണ്ടിട്ട് ചില വിമര്‍ശനങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. അത് സിനിമ കാണുന്ന ഇതൊരു പ്രേക്ഷകന്റെയും അവകാശമാണ് എന്നതില്‍ തര്‍ക്കമുണ്ടാവില്ല,.

 അപ്പോള്‍ പിന്നെ ആരാണ് വിലക്കിയത് എന്ന ചോദ്യം ഈ വാര്‍ത്ത വായിക്കുന്ന എല്ലാവരുടെയും മനസ്സില്‍ ഉണ്ടാവേണ്ടതാണ്. പക്ഷെ കാള പെറ്റ് എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്നത് പോലെയാണ് സി പി എമ്മിനെതിരായ ഏതു വാര്‍ത്തയും ഷെയര്‍ ചെയ്യാന്‍ പലരും കാണിക്കുന്ന ഉത്സാഹം. തലക്കെട്ട്‌ മാത്രം വായിച്ചു വാര്‍ത്ത ഷെയര്‍ ചെയ്യുന്നവര്‍ മുഴുവന്‍ വായിച്ചു നോക്കാന്‍ നില്‍ക്കാതെ സി പി എമ്മിനെതിരെ കോടാലി എടുക്കുന്നു. സി പി എം ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിച്ചു എന്ന് പറയുന്നു. കഷ്ടം, ഇതാണോ പ്രബുദ്ധരായ ഒരു ജനത എന്ന് ചോദിച്ചു പോവെണ്ടിയിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഈ പടം എടുത്തവര്‍ സി പി എം നല്‍കുന്ന പബ്ലിസിറ്റിയില്‍ കണ്ണ് നട്ടു ഇരുന്നിരുന്നില്ലേ എന്ന സംശയം നമുക്കുണ്ടാകും. പടം ഇറങ്ങിയ ഉടന്‍ തന്നെ നേതാക്കളെ വിമര്‍ശിക്കുന്നു എന്ന് പറഞ്ഞു അണികള്‍ ഇളകും സി പി എം ഇളകും നേതാക്കള്‍ പടത്തിനെതിരെ വികാരവിക്ഷോഭത്തോടെ പ്രസംഗങ്ങള്‍ നടത്തും. അതുവഴി കിട്ടുന്ന പരസ്യം സിനിമയെ മുതല്‍മുടക്ക് തിരിച്ചു പിടിക്കാന്‍ സഹായിക്കും എന്നൊക്കെ ആയിരുന്നിരിക്കണം ഇവരുടെ മനസ്സില്‍.,. പക്ഷെ അതൊന്നും ഉണ്ടാവാതെ ഇരുന്നപ്പോള്‍ ഒരു വിവാദം ഇളക്കി വിടാന്‍ കടുത്ത സി പി എം വിരോധം ഊണിലും ഉറക്കത്തിലും കൊണ്ട് നടക്കുന്ന മാത്രുഭൂമിക്കാരുടെ സഹായം തേടിയതും ആവാം.
പടത്തിന്റെ പബ്ലിസിറ്റി മാനേജര്‍ ആയി മാതൃഭൂമിയുടെ ലേഖകനെ നിയമിച്ചു എന്നും വരാം.

അപ്പോള്‍ ചോദ്യം ഒന്നുകൂടി ആവര്‍ത്തിച്ചു കൊണ്ട് നിര്‍ത്തട്ടെ.

സത്യത്തില്‍ ആരാണ് ഈ സിനിമ വിലക്കിയത്??

16 Jun 2013

മറ്റൊരാള്‍




പുകഴ്ത്തിപ്പാടാൻ നമുക്ക് നന്മയുടെ മാതൃത്വമുണ്ട്‌.. 

പേറ്റുനോവിന്‍റെയും അമ്മിഞ്ഞയുടെയും 
ആയിരമായിരം കഥകൾ ഉണ്ട്‌.....,.
സൂര്യോദയത്തിൽ പടികടന്ന് പോയി 
അസ്തമയത്തിൽ വിയർത്തൊലിച്ച്‌ വരുന്ന
വണ്ടിക്കാളയെപ്പോലെ മറ്റൊരാൾ
ഉണ്ടെന്നത്‌ മറന്നു പോകരുത്‌....,..

പേറ്റുനോവിന്‍റെ കഥകളില്ലാത്ത
മുലപ്പാലിന്‍റെ മാധുര്യം കിനിയാത്ത
വിയര്‍പ്പിന്‍റെ ഉപ്പുരസമുള്ള ഉമ്മ തരുന്ന
ജീവിതത്തിന്‍റെ ഒരു പരുക്കന്‍ മുഖം..

കഴിയ്ക്കുന്ന ചോറിന്‍റെ ഓരോ ഉരുളയിലും
പുത്തനുടുപ്പിന്‍റെ ഓരോ നൂലിഴയിലും
രാവിന്‍റെ പാതിയില്‍ കിട്ടുന്ന സ്നേഹം നിറച്ച
പഴംപൊരിയിലും ആ മുഖമായിരുന്നു...

കണ്ണുനീര്‍ പേമാരിയിലും ഇടറാതെ നിന്ന്
എല്ലാം നെഞ്ചില്‍ ഏറ്റുവാങ്ങി ചിരിക്കുന്ന
സൂര്യതാപത്താല്‍ സ്വയമുരുകി തണല്‍ പരത്തി
ഒറ്റത്തടി പോലെ നില്‍ക്കുന്ന മറ്റൊരാള്‍, അച്ഛന്‍...,..!!

14 Jun 2013

ഞാനും എം ജി കോളേജും പിന്നെ വക്കീല് സത്യന്‍ മാഷും



പണ്ട് പ്ലസ്‌ ടുവിന് പഠിക്കുമ്പോള്‍ എം ജി കോളേജില്‍ ട്യൂഷന് പോയ സമയത്ത് ഉണ്ടായ ഒരനുഭവം ഓര്‍ത്തു പോകുന്നു..

പേരാമ്പ്ര-കൊയിലാണ്ടി ബസിലെ തിരക്ക് സഹിച്ചു പഠിക്കാന്‍ പോവുക എന്ന് പറഞ്ഞാല്‍ ഒരു ത്യഗഭരിതമായ സഹനസമരം തന്നെയാണ്. അത്രയ്ക്ക് തിരക്കുള്ള റൂട്ടാണ്. അടിയും ഇടിയും കൂടി ഒരു യുദ്ധം തന്നെ ചെയ്യണം യാത്ര ചെയ്യാന്‍.,.
അങ്ങനെ എന്നത്തേയും പോലെ അന്നും സര്‍ക്കസ് കളിച്ച് ബസില്‍ കയറിപ്പറ്റി . ഒരിടത്ത് നില്‍പ്പുറപ്പിച്ചു.. ഒരു നോട്ട് ബുക്ക്‌ മാത്രമുള്ളതുകൊണ്ട് അത് ബാക്കിലെ പോക്കറ്റിലിട്ട് കമ്പിയില്‍ പിടിക്കാന്‍ പറ്റി. ഇടയ്ക്കൂടെ ഓരോരുത്തര്‍ നുഴഞ്ഞു കയറി മുന്നോട്ടു പോകുന്നത് കാണാം. ബസ്സില്‍ കൂടുതല്‍ ആളെ കയറ്റാന്‍ വേണ്ടി അവര്‍ അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടു പോകുകയാണ് എന്നാണു അവരുടെ ഭാവം കണ്ടാല്‍ നമുക്ക് തോന്നുക. എന്നാല്‍ സത്യത്തില്‍ ബസ്സില്‍ കയറുന്ന പെണ്ണുങ്ങളെയും സ്കൂള്‍ പിള്ളേരെയും ജാക്കി വെക്കാന്‍ ഉള്ള പോക്കാണ് അത്. അപ്പൊ നിങ്ങള് വിചാരിക്കും ഞാന്‍ വല്യ മാന്യന്‍ ആണെന്ന്. അല്ല.. മുന്നോട്ടു പോകണം എന്നും സ്പര്‍ശനസുഖം അറിയണം എന്നുമൊക്കെ ആഗ്രഹമുണ്ട്. പക്ഷെ നാട്ടിലുള്ള നല്ല പേരും പിന്നെ ബസ്സില്‍ ഉള്ളവര്‍ കൂടുതലും എന്നെ അറിയാവുന്നവര്‍ ആണ് എന്ന നഗ്ന സത്യവും എന്നെ ആ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നു.

അങ്ങനെ ബസ്‌ മുക്കിനു മുക്കിനുള്ള സ്റ്റോപ്പുകളില്‍ നിന്നും ആളെയും എടുത്ത് ഒരുവിധം നിരങ്ങി നീങ്ങി കൊയിലാണ്ടിയില്‍ എത്തി.ക്ലാസ്‌ കഴിഞ്ഞ് ഉച്ചയ്ക്ക് ഇന്ന് ഏതു ഫിലിം കാണണം എന്നാലോചിച്ചാണ് കോളേജില്‍ പോകാന്‍ കൊയിലാണ്ടി സ്റ്റാന്‍ഡില്‍ ബസ്‌ ഇറങ്ങിയത്..അപ്പൊ ഇങ്ങള് ചോദിക്കും എം ജിയില്‍ പോകാന്‍ ബോയ്സ് സ്കൂളിന്‍റെ അടുത്തങ്ങ് ഇറങ്ങിയാല്‍ പോരെടാ പഹയാ എന്ന്. പക്ഷെ സ്റ്റാന്‍ഡില്‍ ഇറങ്ങുന്ന പെണ്‍പിള്ളേരൊക്കെ എന്നെ അന്വേഷിക്കത്തില്യോ?? അതോണ്ട് സ്റ്റാന്‍ഡില്‍ ഇറങ്ങി ലലനാമണികളുടെ കൂടെ കൊളെജിലോട്ടു നടത്തം തുടങ്ങി.
ആര്‍ട്സ് കോളേജിലെ പെണ്‍പിള്ളേരോട് ഞാന്‍ എം ജിയിലാ എന്ന് പറയുമ്പോള്‍ മഹാത്മാ ഗാന്ധി കോളേജ് എന്ന ഗമയിലാ പറയുന്നേ ..മഹാത്മാ ഗാന്ധി യൂനിവേര്‍സിറ്റി എന്ന് കേട്ടിടുള്ളത് കൊണ്ട് ഏതാണ്ട് അതുപോലത്തെ ഒരു സംഭവം ആയിരിക്കുമെന്നാണ് ധാരണ..അതല്ല കോളേജ് മൊതലാളിയുടെ പെണ്കൊച്ചുങ്ങളുടെ പെരെങ്ങാണ്ട് ആണെന്ന് പറഞ്ഞു തന്നത് നമ്മടെ അരുമ സുഹൃത്ത് ആണെന്ന് തോന്നുന്നു..
അതോടെ ആ ഗമയങ്ങു നിന്നു..
ആഹ് ഇനി മാറ്റെറിലോട്ടു വരാം..
അങ്ങനെ പെണ്‍കുട്ടികളുടെ അന്നനടയും കണ്ട് നടക്കുന്നതിന്‍റെ ഇടയിലാണ് ഇന്നലെ ലീവ് ആയിരുന്നല്ലോ എന്നോര്‍ത്തത്. ഇന്നലെ സത്യന്‍ മാഷിന്റെ ടെസ്റ്റ്‌ ഇണ്ടാരുന്നു. ലീവെടുത്തത് അത് പേടിച്ചിട്ടൊന്നുമല്ല എന്നത് മാഷ്‌ക്ക് അറിയുല്ലാല്ലോ..
ആഹ് സാഹചര്യം പോലെ കള്ളം പറയാം എന്ന് കല്പിച്ചങ്ങു ക്ലാസ്സില്‍ കേറി..
സുഗു മാഷിന്റെ ഫീസ് പിരിക്കല്‍ കലാപരിപാടിയോടെ ക്ലാസ്സ്‌ തുടങ്ങി..
നാളെ ഫീസടചില്ലേല്‍ ക്ലാസ്സില്‍ കേറ്റില്ല എന്ന അന്ത്യശാസനം പതിനഞ്ചാമത്തെ പ്രാവശ്യം ഉറക്കെ ഉറക്കെ ഉദ്ഘോഷിച്ചു കൊണ്ട് അങ്ങേരു പോയി..
പിന്നെ വന്നത് സ്റ്റാറ്റിസ്റ്റിക്സ് എടുക്കുന്ന ശ്യം ജീത്ത് മാഷാണ്.
എന്‍റെ അതെ മനോഹരമായ പേരുള്ളതുകൊണ്ട് എനിക്ക് അങ്ങേരെ വല്യ ഇഷ്ടാരുന്നു ..
അതോണ്ട് വല്യ പ്രശ്നോന്നുല്ലാണ്ട് ആ പിരീഡും കഴിഞ്ഞു.
പിന്നെയതാ മ്മളെ പുലി വരുന്നു.. അഡ്വക്കേറ്റ് സത്യന്‍ മാഷ്‌..,. നല്ല നിരയൊത്ത പല്ലുകള്‍ ആണ് മാഷിന്‍റെ പ്രത്യേകത. നല്ല പാല്‍പുഞ്ചിരിയും.
അങ്ങേരു വന്ന ഉടനെ ഒരു കള്ളച്ചിരി ചിരിച്ചു..
ഇന്നലെ വരാത്തോര്‍ കള്ളം പറയാന്‍ ഒരുങ്ങിക്കോ എന്നാണു ആ ചിരിയുടെ അര്‍ത്ഥം.
മുന്‍ബെഞ്ചിലിരിക്കുന്നത്തിന്‍റെ ഗുണം പിന്‍ബെഞ്ചിലിരുന്ന എനിക്ക് അന്നാണ് പുടി കിട്ടിയത്..
മുന്നിലിരുന്ന തെണ്ടികളൊക്കെ പനി,ചര്‍ദ്ധി,വയറുവേദന ഇത്യാദി അസുഖങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞു എന്‍റെ അടുത്തെത്തിയപ്പോള്‍ എനിക്ക് പറയാന്‍ അസുഖങ്ങളൊന്നും സ്റ്റോക്ക്‌ ഇല്ലാണ്ടായി..
എന്‍റെ മുത്തപ്പാ (അന്ന് ഡിങ്കഭക്തന്‍ അല്ലായിരുന്നു) എന്ന് വിളിച്ചപ്പോള്‍ ഒരു ഐഡിയ കത്തി..കല്യാണം ..ബുഹഹഹ ..അങ്ങനെ അടുത്തവീട്ടിലെ സന്തോഷനെ കല്യാണം കഴിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു..!!
നിനക്ക് ഇവര് പറയാത്ത അസുഖത്തിന്‍റെ പേര് വല്ലോം പറയാന്‍ ഉണ്ടോടാ എന്ന ഭാവത്തില്‍ മാഷ്‌ എന്നോട് വെവരം ചോദിച്ചു..ഞാന്‍ ന്യൂട്ടന്റെ തലേല്‍ ആപ്പിള്‍ വീണപ്പോ ഉണ്ടായ സന്തോഷ ഭാവത്തോടെ പറഞ്ഞു "അടുത്ത വീട്ടിലെ സന്തോഷിന്‍റെ കല്യാണം ആയിരുന്നു മാഷേ .."
ഇത് കേട്ടതും അങ്ങേരോന്നും മിണ്ടാതെ അങ്ങ് തിരിച്ചു മേശയുടെ അടുത്തേയ്ക്ക് പോയി..
സന്തോഷത്തോടെ ഇരിക്കാന്‍ തുടങ്ങിയ എന്നോട് അങ്ങേരു തിരിഞ്ഞു നിന്നു മൂന്നു വാക്കുകള്‍ പറഞ്ഞു "കല്യാണം,ഇന്നലെ,ചൊവ്വാഴ്ച"

ക്ലാസ്സിലെ ഒരു ബുദ്ധിജീവി ചിരി തുടങ്ങി..അപ്പൊ എനിക്കങ്ങു എന്തോ പന്തികേട്‌ തോന്നി..
ഇടിവെട്ടും പോലെ അങ്ങേരുടെ ശബ്ദം അമ്പാടി തിയേറ്ററിലെ ഡോള്‍ബി ഡിജിറ്റല്‍ ഡി ടി എസ്സില്‍ മുഴങ്ങുന്ന പോലെ മുഴങ്ങി " ഡാ കോപ്പേ നീ എന്നെ ശശി ആക്കരുത്" (പറഞ്ഞ വാക്കുകള്‍ വേറെയാണ്.. ഞാന്‍ ഒരു പകല്‍മാന്യന്‍ ആയതുകൊണ്ടും കൂടുതല്‍ നാണം കെടാന്‍ വയ്യാത്തത് കൊണ്ടും അത് അതേപോലെ ഇവിടെ പകര്‍ത്തുന്നില്ല)
അപ്പോള്‍ ബുദ്ധിജീവി സുകേഷ് സ്വകാര്യമായി എന്നോട് പറഞ്ഞു..എടാ മൈ മൈ മൈത്രെയാ ഹിന്ദുക്കളുടെ ഇടയില്‍ ചൊവ്വാഴ്ച കല്യാണം ഉണ്ടാകാറില്ല!!!!!!!!!
കരണ്ടു ബില്‍ കിട്ടിയ പ്രിന്‍സിപ്പാളിനെ പോലെ ഞാന്‍ ഒരൊറ്റ നില്പങ്ങു നിന്നു..
ഇനി പോയി ഫീസടചിട്ട് എന്‍റെ ക്ലാസ്സില്‍ കേറിയാല്‍ മതി എന്നും പറഞ്ഞു അങ്ങേരു ക്ലാസെടുക്കല്‍ പരിപാടി തുടങ്ങുകേം ചെയ്തു..
നൂറു ഉറുപ്പിക ഫീസ്‌ ഇനത്തില്‍ പോയല്ലോ എന്ന സങ്കടത്തോടെ ഞാന്‍ ഓഫീസിലെ ക്ലര്‍ക്ക്‌ ശില്‍പയുടെ മേശയുടെ അടുത്തേക്കും പോയി ..!!
വാല്‍ക്കഷ്ണം: ചൊവ്വാഴ്ച ഹിന്ദുക്കളുടെ കല്യാണം നടക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇന്നും പിടി കിട്ടിയിടില്ല..!!!
ഗുണപാഠം: വക്കീലിനോട് കള്ളം പറയരുത്..

സ്വയംബ്ലോഗം

മൗസിന്‍റെ  തുമ്പിൽ പിടിച്ച്‌ ഞെക്കി
ബ്ലോഗ്‌ പേജ്‌ ഉണർത്തി
താഴാട്ടും മേലോട്ടും സ്ക്രോൾ ചെയ്ത്‌
ചിന്തകൾ കാട്‌ കയറ്റാൻ ആരംഭിച്ചു..

ഓരോ പോസ്റ്റും മനസ്സിലിട്ട്‌ ഓടിച്ച്‌
വാക്കുകളിലെ സൗന്ദര്യം കണ്ടെത്തി
വരികൾക്കിടയിലൂടെ ഒളിഞ്ഞുനോക്കി
നുരയുന്ന ആവേശത്താലുത്തേജിതനായി..

ഓരൊ വാക്കിനിടയിലും വെളിവാക്കപ്പെട്ട
നഗ്നതയിൽ നോക്കി വെള്ളമിറക്കി..
കൈകളുടെ ചലനവേഗത കൂടി..
വികാരത്തള്ളിച്ചയിൽ ശ്വാസം മുട്ടി..

പുതിയ പോസ്റ്റ്‌ ഇമവെട്ടി കൂമ്പിയടഞ്ഞു
മനസ്സിലൊരു വിസ്ഫോടനം നടന്നു
വാക്കുകൾ ശക്തിയായി ചിതറിത്തെറിച്ചു
ബാക്കിയായവ ഇറ്റിറ്റുവീണു, തുള്ളികളായി..

അവസാനതുള്ളികൊണ്ട്‌ ഞാൻ
സ്വയംബ്ലോഗത്തിനു പൂർണവിരാമമിട്ടു..!!

തലവേദന

എന്‍റെ തലവേദന
എന്നെന്നേയ്ക്കും മാറാനുള്ള
ഒറ്റമൂലി നിന്റെ കയ്യിലുണ്ടായിട്ടും
ഞാൻ അത്‌ ചോദിച്ചില്ലല്ലോ..

ഇടയ്ക്ക്‌ എന്റെ തല പിളരുമ്പോൾ
കഴിച്ചൊന്ന് സുഖമായുറങ്ങാൻ
ഒരു പനഡോൾ മാത്രമല്ലെ
ഞാൻ ചോദിയ്ക്കാറുള്ളൂ..

പനഡോൾ തന്നില്ലെങ്കിലും
കൂടം കൊണ്ട്‌ നീയെന്റെ
തലയ്ക്കിട്ട്‌ ചാർത്തുന്ന അടി
എങ്കിലും ഒഴിവാക്കിത്തന്നു കൂടെ?

12 Jun 2013

നോട്ടം




റോഡ്‌ സൈഡിലെ നടപ്പാതയിലെകോണ്‍ക്രീറ്റ് സ്ലാബിന്റെ ഇടയിൽ 
കാൽ കുടുങ്ങിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും 
ഷാൾ തെന്നി മാറിയപ്പോൾ 
ചുരിദാറിനിടയിലൂടെ തെളിഞ്ഞു കണ്ട 
അവളുടെ മുലയിടുക്കുകളിലായിരുന്നു 
എന്റെ ശ്രദ്ധയത്രയും..!!
കാൽ നുറുങ്ങുന്ന വേദനയ്ക്കിടയിലും
ഷാൾ നേരെയിടാൻ അവൾ ശ്രദ്ധിച്ചത്‌
കുത്തിത്തുളയ്ക്കുന്ന എന്റെ
നോട്ടം കണ്ടിട്ടായിരുന്നോ ആവോ..!!

11 Jun 2013

കുത്തിക്കഴപ്പുകള്‍

കുത്തിക്കഴപ്പിന്‍റെ അങ്ങേയറ്റമായ ചില സെക്ഷ്വല്‍ ഫാന്റസികള്‍..,..

1. കക്ഷപ്രേമം (Underarm Love)

   നിന്‍റെ കക്ഷങ്ങള്‍ എന്നും എനിക്കൊരു നിഗൂഡതയായിരുന്നു. അവയെ ഞാന്‍ ആരാധിച്ചിരുന്നു. രോമകൂപങ്ങള്‍ നിറഞ്ഞതായാലും, ഷേവ്‌ ചെയ്തു മിനുക്കിയതായാലും കുറ്റിരോമങ്ങള്‍ നിറഞ്ഞതായാലും, അവയില്‍ മുഖം പൂഴ്ത്തി കിടക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അവയുടെ നിമ്നോന്നതങ്ങളിലൂടെ ഇറ്റിറ്റു വീഴുന്ന വിയര്‍പ്പുതുള്ളികള്‍ ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുത്ത് നിന്നെ ഇക്കിളിപ്പെടുത്താന്‍ ഞാന്‍ മോഹിച്ചു. സ്ലീവ് ലെസ്‌ ടോപ്പുമിട്ട് നീ നടക്കുമ്പോള്‍ നിന്‍റെ കൈ ഒന്ന് ഉയരുന്നതും കാത്ത് , കവിളിലൂടെ ഒലിച്ചിറങ്ങുന്ന ഒലിപ്പീരും തുടച്ചു ഞാന്‍ കാത്തിരുന്നിട്ടുണ്ട്.

2. അടിവസ്ത്രാരാധന (Underwear Worship)

    അയയില്‍ അലക്കിയിട്ട നിന്‍റെ അടിവസ്ത്രങ്ങളില്‍ നീ ഉണ്ടെന്ന് പലവട്ടം ഞാന്‍ സങ്കല്‍പ്പിച്ചു കൂട്ടിയിട്ടുണ്ട്. നിന്‍റെ വെളുത്ത പൂക്കള്‍ ഉള്ള പാന്റീസില്‍ നോക്കുമ്പോള്‍ നിന്‍റെ കൊച്ചു യോനി എന്‍റെ മനസ്സില്‍ ഓടിയെത്തും. നിന്‍റെ ബ്രായില്‍ നോക്കുമ്പോള്‍ തുളുമ്പുന്ന മുലകള്‍ പുറത്തു ചാടാന്‍ വെമ്പുന്നത് പോലെ തോന്നും. നിന്‍റെ പാന്റീസിന് നിന്‍റെ യോനിയുടെ ചൂടും മണവും ഉണ്ടാകുമെന്ന് ഞാന്‍ സ്വപ്നം കണ്ടു. അലക്കി വെളുപ്പിച്ച പാന്റീസിനെക്കാള്‍ നീ ഉടുത്ത് അഴിച്ചു വെച്ച നിന്‍റെ മണം ഉള്ള നിന്‍റെ വിയര്‍പ്പ് തുള്ളികള്‍ പറ്റിപ്പിടിച്ച പാന്റീസിനോടായിരുന്നു എന്‍റെ ഭ്രമം. പാന്റീസിനുള്ളില്‍ നിന്ന് ഒരു നനുത്ത രോമം കിട്ടുന്നതും ഞാന്‍ മോഹിച്ചു.

3. ചന്തി പൂജ (Ass Worship)

 നിന്‍റെ വസ്ത്രങ്ങള്‍ക്കുള്ളില്‍ തുളുമ്പി തുളുമ്പി മോഹിപ്പിക്കുന്ന ചന്തികള്‍., അവയ്ക്ക് ഇളം കാറ്റില്‍ ആടുന്ന ഇളനീര്‍ക്കുലകളുടെ മോഹിപ്പിക്കുന്ന സൗന്ദര്യമായിരുന്നു. വസ്ത്രം പൊട്ടിച്ചു ഇപ്പോള്‍ പുറത്തു ചാടും എന്ന മോഹം അസ്ഥാനത്തായിരുന്നെങ്കിലും ഞാന്‍ മോഹിച്ചു അതിന്‍റെ രണ്ടു പാളികള്‍ക്കിടയില്‍ മുഖം പൂഴ്ത്തി കിടക്കാന്‍., കടിയ്ക്കാന്‍., താടിയിലെ കുറ്റിരോമങ്ങള്‍ ഉരസാന്‍., രണ്ടു കൈക്കുള്ളിലും എടുത്തു ഓമനിയ്ക്കാന്‍., മണ്ടിപ്പെണ്ണ്‍ എന്ന് പറഞ്ഞു കൊണ്ട് നസീര്‍ സാര്‍ അടിയ്ക്കുന്നത് പോലെ രണ്ടു ചന്തികളിലും മാറി മാറി അടിയ്ക്കാന്‍.,

4. വിയര്‍പ്പില്‍ മുങ്ങിയ കെട്ടിപ്പിടുത്തം (Sweaty Hug)
 
  നല്ല ചൂടുള്ള ഒരു വിയര്‍ത്ത രാത്രിയില്‍ ഫാനില്ലാതെ, ഉടുതുണി ഇല്ലാതെ നിന്നെ കെട്ടിപ്പിടിച്ചു കിടക്കണം. വിയര്‍പ്പില്‍ കുതിര്‍ന്ന നിന്‍റെ ദേഹത്ത് കൂടി ഒഴുകിയിറങ്ങണം.  നിന്‍റെ കാലടി മുതല്‍ നെറ്റിത്തടം വരെ എന്‍റെ നാവും ചുണ്ടും അരിച്ചി റങ്ങണം. മറ്റൊരു മണവും എന്‍റെ നാസാരന്ധ്രങ്ങളില്‍ കൂടി കയറാത്തവിധത്തില്‍ വിയര്‍പ്പിന്‍റെ മണം മാത്രം മുറിക്കുള്ളില്‍ തങ്ങി നില്‍ക്കണം. എനിയ്ക്ക് നിന്‍റെ വിയര്‍പ്പില്‍ കുളിക്കണം .

രക്തദാഹിയായ വാൾ

അനിശ്ചിതമായ ഭാവിയ്ക്ക്‌ നേരെ
ഭയത്തോടെ നോക്കി ഇരിക്കുക
തലയ്ക്ക്‌ മീതെ തൂങ്ങുന്ന വാൾ...

തല അരിഞ്ഞിടുന്നതെപ്പോഴെന്നറിയാതെ
ഓരൊ വട്ടവും അവൾ വാളുയർത്തുമ്പോൾ
കണ്ണടച്ച്‌ എല്ലാം തീർന്നെന്ന്
നിനയ്ക്കുക..

ഉയർത്തിയ വാൾ അവൾ ദയ തോന്നി
ഉറയിലിടുമ്പോൾ
തൽക്കാലം രക്ഷപ്പെട്ടതിന്റെ ആഹ്ലാദം മുഖത്ത്‌ വിരിയുമ്പോഴും
ഇനി അടുത്ത ശ്രമം എപ്പോഴാണെന്ന ഒരു ഭയം കണ്ണുകളിൽ നിഴലിയ്ക്കും..

ഒരുനാൾ ഒരു ദയവുമില്ലാതെ അവൾ വെട്ടിയെടുക്കും എന്നറിയാം..
പക്ഷെ അതുവരെ അവളുടെ മടിയിൽ തല വെച്ച്‌ കിടക്കണം എനിയ്ക്ക്‌..!!

10 Jun 2013

അന്തമില്ലാത്ത ചിന്തകൾ


1. പ്രേമം

    നിന്നെ ഞാൻ സ്നേഹിച്ച്‌ പണ്ടാറടങ്ങുന്നു എന്ന് ഇടയ്ക്കിടയ്ക്ക്‌ പറയുന്നത്‌.

2. സ്നേഹം

  നിനക്കൊരു വിഷമഘട്ടം വരുമ്പോൾ വിളിക്കാതെ ഓടിയെത്തി നിന്റെ മുഖം എന്റെ നെഞ്ചിലേക്ക്‌ ചേർത്ത്‌ വെച്ച്‌ സാന്ത്വനം പകരുന്നത്‌.

3. പരിഗണന
 
എന്ത്‌ മൂഞ്ചിയ തിരക്കിനിടയിലും ഓടിയെത്തി കുശലം അന്വേഷിച്ച്‌ എനിയ്ക്ക്‌ സുഖമാണെടാ എന്ന് പറയുന്നത്‌..,.

4. സമയംകൊല്ലൽ

    നിന്റെ പണികളും തിരക്കുകളും ഒക്കെ കഴിഞ്ഞു സുഹൃദ്‌ വലയത്തിൽ നിരങ്ങിയ ശേഷം മിണ്ടാൻ എന്റെ അരികിലേക്കെത്തുന്നത്‌.

5. പരസ്പരബഹുമാനമില്ലായ്മ

 നിനക്കിഷ്ടമില്ലാത്തത്‌ ഞാൻ ചെയ്യാതിരിക്കുമ്പോൾ ഞാൻ വെറുക്കുന്നത്‌ എന്റെ മുന്നിലിരുന്ന് നീ ചെയ്യുന്നത്‌.

6. യാഥാർത്ഥ്യം

 നിന്റെ ജീവിതത്തിൽ എന്റെ സ്ഥാനം ഏറ്റവും അവസാനവും ഒരു കടൽദൂരം ഇപ്പുറവും ആണെന്നത്‌..,.

9 Jun 2013

കറന്‍റ്




കറന്‍റ് ഒരു വേശ്യയാണ്...മഴയും കാറ്റും ഇടിമിന്നലും ഒക്കെ 
വിളിക്കുമ്പോള്‍ കൂടെ അങ്ങ് പോകും..
പിന്നെ എപ്പോഴെങ്കിലും ആണ് കയറി വരുന്നത്..

രാത്രിയുടെ അന്ത്യയാമങ്ങളില്‍ 
ആയിരുന്നു ഇടപാടുകാര്‍ കൂടുതലും..
പക്ഷെ ഇപ്പോള്‍ പകല്‍വെട്ടത്തിലും 
ബിസിനസ് തുടങ്ങിയിരിക്കുന്നു..!!
ഇങ്ങനെ രാത്രിയും പകലുമെന്നില്ലാതെ 
പോയി അവസാനം ഒരു നാള്‍ തീരെ ഇല്ലാതാവുമോ?

1 Jun 2013

നീയെന്ന മാംസവും

എപ്പോഴും നിന്റെ കണ്ണിൽ നോക്കി പ്രണയിക്കാൻ എനിക്ക്‌ പറ്റില്ല..
ചിലപ്പോഴൊക്കെ നിന്റെ മുലക്കണ്ണിലേക്കും നോക്കും..!!
എപ്പോഴും നിന്റെ വിശക്കുന്ന വയറിനെ ഊട്ടാൻ എനിക്ക്‌ പറ്റില്ല.
ചിലപ്പോഴൊക്കെ നിന്റെ പൊക്കിളിലായിരിക്കും എന്റെ ശ്രദ്ധ..!!
എപ്പോഴും നിന്റെ കവിളിലെയും കഴുത്തിലെയും മറുകിനെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ നിന്റെ എട്ടാമത്തെ മറുക്‌ യോനിയുടെ അടുത്താണെന്ന് പറഞ്ഞപ്പോൾ കാണിച്ച്‌ തരാൻ പറഞ്ഞത്‌ മറുക്‌ കാണാൻ ആയിരുന്നില്ല.. !!
എവിടെയ്ക്ക്‌ കയറുമ്പോഴും ലേഡീസ്‌ ഫസ്റ്റ്‌ എന്ന് പറഞ്ഞ്‌ നിന്നെ മുന്നിലാക്കുമ്പോൾ ഞാൻ നിന്നെ ബഹുമാനിക്കുകയായിരുന്നില്ല, നിന്റെ നിതംബങ്ങളുടെ തുളുമ്പുന്ന സൗന്ദര്യം ആസ്വദിക്കുകയായിരുന്നു..!!
എപ്പോഴും എനിക്ക്‌ ക്ഷീണമുണ്ട്‌ നിന്റെ മടിയിൽ കിടക്കണം എന്ന് പറയുന്നത്‌ ക്ഷീണമുണ്ടായിട്ടാവണമെന്നില്ല.. നിന്റെ തുടകളുടെ മൃദുലത ആസ്വദിക്കാനുമാവാം..!!
സങ്കടം വരുമ്പോൾ മാത്രമല്ല നിന്നെ കെട്ടിപ്പിടിക്കുന്നത്‌ നിന്റെ മാറിന്റെ, നിന്റെ ശരീരത്തിന്റെ ചൂടറിയാൻ തോന്നുമ്പോഴും ആണു..!!
ചുരുക്കത്തിൽ, ഞാൻ പ്രണയിക്കുന്നത്‌ നിന്നിലെ നിന്നെ മാത്രമല്ല. നിന്നിലെ മാംസത്തെക്കൂടിയാണു..!!