10 Jun 2013

അന്തമില്ലാത്ത ചിന്തകൾ


1. പ്രേമം

    നിന്നെ ഞാൻ സ്നേഹിച്ച്‌ പണ്ടാറടങ്ങുന്നു എന്ന് ഇടയ്ക്കിടയ്ക്ക്‌ പറയുന്നത്‌.

2. സ്നേഹം

  നിനക്കൊരു വിഷമഘട്ടം വരുമ്പോൾ വിളിക്കാതെ ഓടിയെത്തി നിന്റെ മുഖം എന്റെ നെഞ്ചിലേക്ക്‌ ചേർത്ത്‌ വെച്ച്‌ സാന്ത്വനം പകരുന്നത്‌.

3. പരിഗണന
 
എന്ത്‌ മൂഞ്ചിയ തിരക്കിനിടയിലും ഓടിയെത്തി കുശലം അന്വേഷിച്ച്‌ എനിയ്ക്ക്‌ സുഖമാണെടാ എന്ന് പറയുന്നത്‌..,.

4. സമയംകൊല്ലൽ

    നിന്റെ പണികളും തിരക്കുകളും ഒക്കെ കഴിഞ്ഞു സുഹൃദ്‌ വലയത്തിൽ നിരങ്ങിയ ശേഷം മിണ്ടാൻ എന്റെ അരികിലേക്കെത്തുന്നത്‌.

5. പരസ്പരബഹുമാനമില്ലായ്മ

 നിനക്കിഷ്ടമില്ലാത്തത്‌ ഞാൻ ചെയ്യാതിരിക്കുമ്പോൾ ഞാൻ വെറുക്കുന്നത്‌ എന്റെ മുന്നിലിരുന്ന് നീ ചെയ്യുന്നത്‌.

6. യാഥാർത്ഥ്യം

 നിന്റെ ജീവിതത്തിൽ എന്റെ സ്ഥാനം ഏറ്റവും അവസാനവും ഒരു കടൽദൂരം ഇപ്പുറവും ആണെന്നത്‌..,.

4 comments:

  1. നിന്റെ പ്രണയത്തിന് വീഞ്ഞിന്റെ ലഹരിയും മരണത്തിന്റെ മണവും ആണ്

    ReplyDelete
    Replies
    1. പ്രണയം എനിയ്ക്ക് വീഞ്ഞാണ്.. പ്രണയമില്ലായ്മ മരണവും... :)

      Delete
  2. പരസ്പരബഹുമാനമില്ലായ്മ

    നിനക്കിഷ്ടമില്ലാത്തത്‌ ഞാൻ ചെയ്യാതിരിക്കുമ്പോൾ ഞാൻ വെറുക്കുന്നത്‌ എന്റെ മുന്നിലിരുന്ന് നീ ചെയ്യുന്നത്‌...

    ReplyDelete
    Replies
    1. അത് പ്രിയപ്പെട്ടവര്‍ ചെയ്യുമ്പോള്‍ എത്രമാത്രം അരോചകവും സങ്കടവും നല്‍കും എന്നത് വിവരിക്കാന്‍ വയ്യ.. :)

      Delete