11 Jun 2013

രക്തദാഹിയായ വാൾ

അനിശ്ചിതമായ ഭാവിയ്ക്ക്‌ നേരെ
ഭയത്തോടെ നോക്കി ഇരിക്കുക
തലയ്ക്ക്‌ മീതെ തൂങ്ങുന്ന വാൾ...

തല അരിഞ്ഞിടുന്നതെപ്പോഴെന്നറിയാതെ
ഓരൊ വട്ടവും അവൾ വാളുയർത്തുമ്പോൾ
കണ്ണടച്ച്‌ എല്ലാം തീർന്നെന്ന്
നിനയ്ക്കുക..

ഉയർത്തിയ വാൾ അവൾ ദയ തോന്നി
ഉറയിലിടുമ്പോൾ
തൽക്കാലം രക്ഷപ്പെട്ടതിന്റെ ആഹ്ലാദം മുഖത്ത്‌ വിരിയുമ്പോഴും
ഇനി അടുത്ത ശ്രമം എപ്പോഴാണെന്ന ഒരു ഭയം കണ്ണുകളിൽ നിഴലിയ്ക്കും..

ഒരുനാൾ ഒരു ദയവുമില്ലാതെ അവൾ വെട്ടിയെടുക്കും എന്നറിയാം..
പക്ഷെ അതുവരെ അവളുടെ മടിയിൽ തല വെച്ച്‌ കിടക്കണം എനിയ്ക്ക്‌..!!

2 comments:

  1. ഇതെന്താ വല്ല ജാൻസി റാണി യെയോ നാഗവല്ലി യെയോ മറ്റോ ആയിരുണോ അപ്പോൾ പ്രണയിചിരുനത് :P

    ReplyDelete
    Replies
    1. പ്ലിംഗ്,.. ഇടയ്ക്ക് അവള്‍ ഝന്‍സി റാണിയും ഫൂലന്‍ ദേവിയും ഒക്കെ ആകും... ആ സമയത്ത് അവളുടെ നാവ് വാളായി തോന്നും.. ;)

      Delete