എന്റെ തലവേദന
എന്നെന്നേയ്ക്കും മാറാനുള്ള
ഒറ്റമൂലി നിന്റെ കയ്യിലുണ്ടായിട്ടും
ഞാൻ അത് ചോദിച്ചില്ലല്ലോ..
ഇടയ്ക്ക് എന്റെ തല പിളരുമ്പോൾ
കഴിച്ചൊന്ന് സുഖമായുറങ്ങാൻ
ഒരു പനഡോൾ മാത്രമല്ലെ
ഞാൻ ചോദിയ്ക്കാറുള്ളൂ..
പനഡോൾ തന്നില്ലെങ്കിലും
കൂടം കൊണ്ട് നീയെന്റെ
തലയ്ക്കിട്ട് ചാർത്തുന്ന അടി
എങ്കിലും ഒഴിവാക്കിത്തന്നു കൂടെ?
No comments:
Post a Comment