കേരളീയ സമൂഹം പലവട്ടം ചര്‍ച്ച ചെയ്യുകയും അതിനിശിതമായി തന്നെ വിമര്‍ശിക്കുകയും ചെയ്യുന്ന ഒരു സംഭവമാണ് സദാചാരപോലീസിംഗ് എന്ന് വിളിക്കപ്പെടുന്ന സദാചാര ഗുണ്ടായിസം...ഈ അടുത്ത കാലത്തായി ഉയര്‍ന്നു വന്ന ഒരു പ്രത്യേക സംഭവ വികാസം എന്നാ രീതിയിലാണ് ഇത് പരിഗണിക്കപ്പെടുന്നതും വിശേഷിപ്പിക്കപ്പെടുന്നതും...പക്ഷെ ഈ അടുത്ത കാലത്ത് മാത്രമാണ് ചില പ്രത്യേക
സംഭവപരമ്പരകളിലൂടെ ഇത് ജനശ്രദ്ധ ആകര്‍ഷിച്ചതെന്നു സൂക്ഷ്മമായി പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും...സത്യത്തില്‍ മാനസിക വൈകല്യം ബാധിച്ച മത-സദാചാര ഭ്രാന്തന്മാരുടെ ഈ സദാചാര പോലീസിംഗ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല...മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയായി ജീവിക്കാന്‍ തുടങ്ങിയ കാലത്ത് തന്നെ ഏറിയും കുറഞ്ഞും സദാചാരപോലീസിങ്ങിന്റെ സാന്നിധ്യം ഉണ്ടായിരുന്നു...മറ്റുള്ളവന്റെ ജീവിതത്തിലേക്ക് എത്തി നോക്കാനും സമൂഹം സ്വയം നിശ്ചയിച്ചിട്ടുള്ള ചില അതിര്‍വരമ്പുകള്‍ അവന്‍ ലംഘിക്കുന്നുണ്ടോ എന്ന് ചികഞ്ഞു നോക്കി കണ്ടു പിടിക്കാനും ഇത്തരം സദാചാരഗുണ്ടകള്‍ ശ്രമിച്ചിരുന്നു...ഇന്ന് അതിനു വന്ന മാറ്റം അത് കൂടുതല്‍ സംഘടിതമായി എന്നതും പോലീസിന്റെയും കോടതിയുടെയും റോള്‍ ഏറ്റെടുത്തു അതില്‍ ഉള്‍പ്പെടുന്ന ആളുകളെ പിടികൂടി കുറ്റം ചുമത്തി ശിക്ഷ വിധിക്കാനും തുടങ്ങി എന്നതുമാണ് ...പക്ഷെ സദാചാരപോലീസും പോലീസും പേരില്‍ മാത്രമല്ല ചില പ്രവൃത്തികളിലൂടെയും ബന്ധപ്പെട്ടിരിക്കുന്നു എന്നതും നാം കാണാതിരിക്കരുത്...
പോലീസ് എന്നാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും നിയമവ്യവസ്ഥ നടപ്പാക്കാനും അധികാരം നല്‍കപ്പെട്ടിട്ടുള്ള സംഘടിതമായ ഒരു സംവിധാനമാണ്...എന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില പാരമ്പര്യ സദാചാര മൂല്യങ്ങളും വിലക്കുകളും വേലിക്കെട്ടുകളും നടപ്പിലാക്കി ജനങ്ങളെ സാന്മാര്‍ഗ്ഗികള്‍ ആക്കാന്‍ എന്നാ വ്യാജേന ഭരണഘടനാപരമായി പൗരന്മാര്ക്ക് ലഭ്യമായ സ്വാതന്ത്ര്യം സംഘടിതമായി ചെറുക്കുകയും തടസ്സപ്പെടുത്തുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ എന്ന് നമുക്ക് സദാചാരപോലീസ് ചമയുന്നവരെ വിശേഷിപ്പിക്കാം.പെണ്ണ് അല്ലെങ്കില്‍ ആണും പെണ്ണും ഉള്‍പ്പെടുന്നതോ ഒരുമിച്ചു കാണപ്പെടുന്നതോ ആയ അവസരങ്ങളിലാണ് സദാചാര പോലീസ് ഉണ്ടാകുന്നതും ഉണരുന്നതും...അതായത് അവര്‍ക്ക് ഇടപഴകാന്‍ കിട്ടുന്ന അവസരങ്ങള്‍ തനിക്ക് ഇല്ലല്ലോ എന്നാ ചിന്ത ശക്തമാകുന്നു...അങ്ങനെ അവസരങ്ങളുടെ അഭാവം കൊണ്ട് സദാചാരവാദികള്‍ ആകുന്നവരാണ് അധികവും... പോലീസുകാരും ഇത്തരം അവസരങ്ങളില്‍ നിയമത്തിന്റെ മേലങ്കി അണിഞ്ഞു സദാചാരത്തിന്റെ വക്താക്കള്‍ ആകാറുണ്ട് എന്നത് ഒരു നഗ്ന സത്യമാണ്...
ഇനി നമുക്ക് സദാചാരപോലീസുകാരുടെ ചില പ്രവൃത്തികള്‍ നോക്കാം...
ഇവന്മാരുടെ അക്രമങ്ങള്‍ എല്ലാം സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ആയിരിക്കും എന്നത് ഒരു പൊതു സ്വഭാവം ആണ്... കണ്ണൂരിലെ കമ്പിലില്‍ ഗര്‍ഭിണിയായ ഭാര്യക്കും ഭര്‍ത്താവിനുമാണ് സദാചാര പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയാകേണ്ടിവന്നത്. ഗര്‍ഭിണിയാണെന്ന പരിഗണന പോലും അക്രമികള്‍ നല്‍യില്ല. അവര്‍ തമ്മില്‍ ഫോണില്‍ സംസാരിക്കുന്നതും ഭര്‍ത്താവിനു അവളുടെ 'ഭര്‍ത്താവ്' ആകാന്‍ ഇവര്‍ കല്‍പ്പിച്ചു നിര്‍വചിച്ച ലുക്ക് ഇല്ലെന്നതും ആണ് പ്രകോപനത്തിന് കാരണം...

കായംകുളത്ത് റോഡിലൂടെ നടന്നു പോയ പെണ്‍കുട്ടിയെ സൂക്ഷിച്ചു നോക്കിയതിനാണ് അക്രമം...ചിലയിടങ്ങളില്‍ അത് രാത്രി അന്യപുരുഷന്‍ മറ്റൊരു വീട്ടില്‍ കാണപ്പെട്ടു എന്നാ ന്യായം ആയി മാറുന്നു...രാത്രി പത്തുമണി കഴിഞ്ഞു സ്ത്രീയും പുരുഷനും ഒന്നിച്ചു യാത്ര ചെയ്യുകയാണെങ്കില്‍ ,ഒന്നിച്ചു ഒരു ഹോട്ടലില്‍ റൂം എടുക്കുകയാണെങ്കില്‍ ഒരു പാര്‍ക്കില്‍ ഒന്നിച്ചു ഇരിക്കുകയാണെങ്കില്‍ ചോദ്യം ചെയ്യപ്പെടും...വിശിഷ്യാ അന്യമതസ്ഥര്‍ ആണെങ്കില്‍ ചോദ്യം ചെയ്യല്‍ വേറെ ഒരു തലത്തിലേക്ക് വഴി മാറുകയും അതി രൂക്ഷമായ വിചാരണയും ശിക്ഷയും ഉണ്ടാകും...ബാറുകളിലും പബ്ബുകളിലും എന്തിനു സ്വകാര്യഇടങ്ങളില്‍ പോലും ആണും പെണ്ണും ഒന്നിച്ചു കൂടുന്നതും പാര്‍ട്ടികള്‍ നടത്തുന്നതും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും ചോദ്യം ചെയ്യപ്പെടാവുന്ന കുറ്റകൃത്യങ്ങളാണ്...
ഈ അവസ്ഥയില്‍ സദാചാരപോലീസിങ്ങുമായി ബന്ധപ്പെട്ട രണ്ടു വസ്തുതകള്‍ എടുത്തു പരിശോധിക്കേണ്ടതുണ്ട്..
1. പോലീസും സദാചാരപോലീസും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു...
സദാചാര പോലീസ് എന്നാ വിശേഷണം തന്നെ തെറ്റിധാരണജനകമാണ്...സദാചാരഗുണ്ട എന്നാ വിശേഷണം ആണ് ഇവര്‍ക്ക് ചേരുന്നത്...പോലീസുകാരില്‍ ഉള്ള സദാചാര വാദികളെയും സദാചാര ഗുണ്ടകള്‍ എന്ന് വിശേഷിപ്പിക്കാം..സ്ത്രീയും പുരുഷനും തങ്ങള്‍ കല്പിക്കുന്ന ആചാര-വിശ്വാസ പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കണം എന്ന് കരുതുന്നവരും സ്ത്രീ എന്നാല്‍ പുറത്തു ഇറങ്ങി നടക്കാനും സമൂഹത്തില്‍ ഇടപെടാനും അവകാശം ഇല്ലാത്തവരാണ് എന്ന് വിശ്വസിക്കുന്നവരും പിന്നെ സ്ത്രീയെ സംബന്ധിച്ച എന്തായാലും അതൊരു സിനിമ ആയാലും പുസ്തകം ആയാലും ചിത്രങ്ങള്‍ ആയാലും അത് നിര്‍മ്മിക്കേണ്ടത് തങ്ങള്‍ ഉണ്ടാക്കിയ ചില സദാചാര നിയമാവലികല്‍ അനുസരിച്ചാണെന്നും വിശ്വസിക്കുന്നവര്‍ ആണ് സദാചാരഗുണ്ട ആയി രൂപാന്തരപ്പെടുന്നത്...പോലീസ് എന്നാ വാക്ക് ഇവിടെ കടന്നു വന്നത് സദാചാര നിയമങ്ങള്‍ നടപ്പിലാക്കുന്നവര്‍ എന്നാ അര്‍ത്ഥത്തില്‍ ആണെങ്കിലും ചിലപ്പോഴൊക്കെ പോലീസുകാരെ അനുകരിക്കുന്നവര്‍ എന്ന രീതിയിലും ഇവരെ കാണാം.... എങ്ങനെ എന്ന് വെച്ചാല്‍ ഈ ഗുണ്ടകള്‍ ചെയ്യുന്ന പല കാര്യങ്ങളും 'ചില' പോലീസുകാര്‍ ചെയ്തിരുന്നു ഇന്നും ചെയ്തു കൊണ്ടിരിക്കുന്നു...
ചില സംഭവങ്ങള്‍ നോക്കാം....
ആണ്‍കുട്ടികള്‍ ലോവേയ്സ്റ്റ് പാന്‍റ്സും പെണ്‍കുട്ടികള്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നതിനുപോലും സംസ്ഥാനത്തെ പല പോലീസ് സ്റ്റെഷനിലും അനധികൃതമായി പിഴ ഈടാക്കുകയും പോലീസിന്റെ അസഭ്യവര്‍ഷം കേള്‍ക്കാനും ഇടയായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്... അടിവസ്ത്രം അല്പം ജീന്‍സിനു മുകളിലൂടെ പ്രദര്‍ശിപ്പിക്കുക അല്ലെങ്കില്‍ ജീന്‍സ് ഇപ്പോള്‍ ഊര്‍ന്നു വീഴും എന്നാ രീതിയില്‍ ധരിക്കുക ഒരു ട്രെന്‍ഡ് ആയി മാറിയിരുന്നു...അതിന്റെ ചുവടു പിടിച്ചു വിമര്‍ശനങ്ങളും പൊന്തി വന്നിരുന്നു... ആ സമയത്ത് ഇത് നിയന്ത്രിക്കാന്‍ എന്നാ പേരില്‍ അവരെ തേടി പിടിച്ചു പിഴ ഈടാക്കിയിരുന്നു പോലീസുകാര്‍,.....
നീ ഇന്നത് പോലെ വസ്ത്രം ധരിക്കണം അല്ലെങ്കില്‍ അത് സഭ്യമല്ലതാകും എന്നാ രീതിയിലുള്ള ഒരു സദാചാര പോലീസിങ്ങായി നമുക്ക് അതിനെ കാണാം...
പിന്നെ നമ്മുടെ ചില നഗരങ്ങളില്‍ പോലും രാത്രി പത്തുമണി കഴിഞ്ഞു സ്ത്രീയും പുരുഷനും ഒന്നിച്ചു യാത്ര ചെയ്യുകയാണെങ്കില്‍ പല തരത്തിലുള്ള പോലീസ് പരിശോധനകള്‍ക്കും വിധേയരാകേണ്ടി വരും.എവിടെ പോകുന്നു,എന്തിനു പോകുന്നു ഇതാരാണ് ,ഇത് നിങ്ങള്‍ പറയുന്ന ആള്‍ ആണെന്നതിന് എന്താണ് തെളിവ് എന്നാ രീതിയിലുള്ള ചോദ്യങ്ങള്‍ വന്നു വന്നു അവസാനം ഭാര്യക്കും ഭര്‍ത്താവിനും ഇറങ്ങി നടക്കണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റും കാണിക്കേണ്ട രീതിയിലുള്ള പരിശോധനകള്‍ ആണ് പോലീസ് നടത്തുന്നത്...
അതുപോലെ ലോഡ്ജുകളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്ഥിരമായി റെയ്ഡുകളും പതിവാണ്...അവിടെയൊക്കെ താമസിക്കുന്ന സ്ത്രീ പുരുഷന്മാരെ എല്ലാം സംശയിക്കുന്ന, അതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുന്ന സ്വഭാവമാണ് പോലീസിനു ഉള്ളത്...തുഛമായ വാടകയ്ക്ക് താമസിക്കാന്‍ തിരഞ്ഞെടുക്കുന്ന ചെറുകിട ലോഡ്ജുകളില്‍ ഇത്തരം പരിശോധനകള്‍ വളരെ വ്യാപകമാണ്...എന്തെങ്കിലും കാര്യങ്ങള്‍ക്കായി അധികം പരിചയമില്ലാത്ത ഒരു സ്ഥലത്ത് ചെന്ന് പെട്ടാല്‍ അവിടെ എവിടെയെങ്കിലും ചുരുങ്ങിയ ചിലവില്‍ താമസ സൗകര്യം കണ്ടു പിടിക്കുക എന്നത് ഒരു വിഷമകരമായ പ്രക്രിയയാണ്...അവിടെ താമസിക്കുന്ന സദാചാരഗുണ്ടകളുടെ ചുഴിഞ്ഞു നോട്ടങ്ങളും ശല്യപ്പെടുതലുകളും കൂടാതെ പോലീസിനെയും പേടിക്കേണ്ട അവസ്ഥയാണ്...
കൂടാതെ പലയിടങ്ങളിലും പാര്‍ക്കുകളിലും മറ്റും കാമുകീകാമുകന്മാര്‍ക്ക് അപ്രഖ്യാപിത വിലക്കാണ്..അനാശാസ്യം വ്യാപിക്കുന്നു എന്നാ പേരും പറഞ്ഞാണ് സുഹൃത്തുക്കള്‍ക്ക് പോലും അല്‍പ സമയം ചിലവഴിക്കാന്‍ പറ്റാത്ത രീതിയില്‍ പാര്‍ക്കുകളെ പോലീസ് മാറ്റിയെടുത്തത്..ഒറ്റപ്പെട്ട ചില കുറ്റകൃത്യങ്ങള്‍ അവിടെയൊക്കെ നടക്കുന്നുണ്ടെങ്കിലും ഒരു ആണും പെണ്ണും പ്രവേശിക്കുന്നത് തന്നെ സംശയക്കണ്ണ്‍ കൊണ്ടാണ് നോക്കുന്നത്...രണ്ടു വ്യക്തികള്‍ക്ക് അടുത്തിരിക്കാനും സംസാരിക്കാനും വിലക്ക് കല്‍പ്പിക്കുന്ന സദാചാരഗുണ്ടകളുടെ അതെ രീതി തന്നെയാണ് ഇവിടെ പോലീസും അനുവര്‍ത്തിക്കുന്നത്...
വിഴിഞ്ഞത്ത് ഈ വര്‍ഷം ആദ്യം നടന്ന ഒരു സംഭവം പോലീസിനു വളരെ അവമതിപ്പ് ഉണ്ടാക്കിയിരുന്നു...സദാചാര പോലീസ് ചമഞ്ഞ നാട്ടുകാരുടെ പ്രേരണയാല്‍ നിജസ്ഥിതി അന്വേഷിക്കാതെ സെറ്റ് പരീക്ഷ എഴുതാന്‍ പോയ രണ്ടു യുവതികളെ അവരുടെ ഒരു പരിചയക്കാരന്റെ വീട്ടില്‍ കഴിഞ്ഞതിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തു..അവിടെ അനാശാസ്യം നടക്കുന്നു എന്നായിരുന്നു ആരോപണം...ഒന്നോ രണ്ടോ ആണും പെണ്ണും ഒരു വീട്ടിലോ റൂമിലോ കഴിഞ്ഞാല്‍ അവിടെ സെക്സ് അല്ലാതെ വേറെ ഒന്നും നടക്കില്ല എന്നാ ചിന്ത വെച്ച് പുലര്‍ത്തുന്ന ഞരമ്പ് രോഗികള്‍ ആയാ നാട്ടുകാരും അതിനു കുടപിടിക്കുന്ന അതെ ഞരമ്പ് രോഗമുള്ള പോലീസും ചേര്‍ന്ന് അവിടെ സദാചാരത്തിന്റെ കാവല്‍ക്കാര്‍ ആകാന്‍ ശ്രമിച്ചു...
മറ്റൊരു ആശങ്കാജനമായ സംഭവം വര്‍ദ്ധിച്ചു വരുന്ന സദാചാര വിചാരണകളില്‍ പ്രതിഷേധിച്ച് 'സ്ത്രീ കൂട്ടായ്മ' എന്ന സ്ത്രീ സംഘടന ജൂലയ് ഇരുപത്തി ഒന്നിന് എറണാകുളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍പോലും അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരില്‍ നിന്നും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വന്നു എന്നൊരു പരാതിയും ഉണ്ടായിട്ടുണ്ട്...ഈ സംഭവങ്ങളില്‍ ഒക്കെ ഒരു ന്യൂനപക്ഷം മാത്രമാണ് ഇടപെടുന്നത്...അത് പോലീസ് ആയാലും സദാചാരഗുണ്ട ആയാലും...ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത്തരം വൈകല്യങ്ങള്‍ ഉള്ള പോലീസുകാരെയും സദാചാര ഗുണ്ടകള്‍ എന്ന് തന്നെ വിശേഷിപ്പിക്കാം...
ഇതൊരു മാനസിക വൈകല്യം എന്നാ രീതിയില്‍ തന്നെയാണ് കാണേണ്ടത്...
2.സദാചാര പോലീസിംഗ് ഒരു പുതിയ പ്രവണതയാണോ..
സദാചാര പോലീസിംഗ് ഒരു പുതിയ പ്രവണത അല്ലെന്നത് ഒന്ന് പുറകിലേക്ക് പോയാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും...പണ്ടും ഉണ്ടായിരുന്നു ഇത്തരം വിലക്കുകള്‍...,,.. ഒരു ആണിനെയും പെണ്ണിനെയും ഒരുമിച്ചു കണ്ടാല്‍ കലി ഇളകുന്ന ചിലര്‍ ഉള്‍പ്പെടുന്ന സമൂഹം തന്നെയായിരുന്നു അന്നും ഉണ്ടായിരുന്നത്...ആണും പെണ്ണും തമ്മില്‍ കാണുന്നത് പോലും വിലക്കിയിരുന്നു...സ്ത്രീകള്‍ അടുക്കളയിലും വീടിന്റെ അകത്തളങ്ങളിലും ഒതുങ്ങി നിന്നാല്‍ മതി എന്നും അന്യപുരുഷന്‍ വീട്ടില്‍ വന്നാല്‍ കുടിക്കാന്‍ വെള്ളം കൊടുക്കാന്‍ പോലും മുഖം കാണിക്കാന്‍ പാടില്ല എന്ന അലിഖിത നിയമങ്ങള്‍ ഉണ്ടായിരുന്നു...സ്ത്രീകള്‍ പുറത്ത് മുഖം കാണിക്കാതെ മറക്കുടയ്ക്കുള്ളില്‍ മറഞ്ഞ് നടക്കുക സ്വസമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളോടും സ്ത്രീകളോടും മറ്റൊരു മതത്തിലും പെട്ട ആളുകള്‍ സംസാരിക്കാന്‍ പൊലും അനുവദിക്കില്ല എന്നിങ്ങനെ സദാചാരത്തിന്റെ മേലങ്കി അണിഞ്ഞ വിലക്കുകള്‍, അതിലും പുറകോട്ടു പോയാല്‍ സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്നാ വചനം തന്നെ നില നിന്ന ഒരു കാലഘട്ടവും നമുക്ക് ഉണ്ടായിരുന്നു..അതിന്റെയൊക്കെ ഹാംഗ്ഓവര്‍ ഇന്നും നില നില്‍ക്കുന്നു എന്ന് സദാചാര പോലീസിംഗ് കാണിച്ചു തരുന്നു...
കേരളീയനായ വിശ്വവിഖ്യാത ചിത്രകാരന്‍ ശ്രീ രാജരവിവര്‍മ്മ ചെയ്ത ഒരു പെയിന്റിങ്ങിനു പോലും സദാചാരഗുണ്ടകളുടെ കൈയ്യില്‍ നിന്നും രക്ഷ ഇല്ലായിരുന്നു...ഉണ്ണിക്കണ്ണന്‍ അമ്മയായ യശോദയുടെ മടിയിരുന്നു മുല കുടിക്കുന്ന ചിത്രം ആയിരുന്നു അത്...കുഞ്ഞു അമ്മിഞ്ഞപ്പാല്‍ നുണയുമ്പോള്‍ അമ്മയുടെ മാറിടം വിവസ്ത്രമായിരുന്നു എന്നതാണ് സദാചാര ഗുണ്ടകള്‍ക്ക് പിടിക്കാഞ്ഞത്...അന്ന് രവിവര്‍മ്മ പറഞ്ഞത് ഇന്ന് വീണ്ടും വീണ്ടും പറയേണ്ടി വരുന്നു...അമ്മിഞ്ഞ കൊതിയോടെ ഉണ്ണിക്കണ്ണന്റെ മുഖം കാണാതെ മുലയൂട്ടുന്ന അമ്മയുടെ മുലയിലേക്ക് മാത്രം തുറിച്ചു നോക്കി കാമം കണ്ടെത്തിയവരോട് എന്ത് പറയാന്‍ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്...താഴ്ന്ന ജാതിയിലുള്ള സ്ത്രീകള്‍ മാറ് മറയ്ക്കാതെ നടക്കണം എന്ന് തീട്ടൂരം ഇറക്കിയ ആളുകള്‍ ഉള്ള കാലഘട്ടത്തില്‍ പോലും ഒരു സ്ത്രീയും അവളുടെ ശരീരവും സദാചാരഗുണ്ടകളുടെ നോട്ടത്തില്‍ തന്നെ ആയിരുന്നു ...
അതുകൊണ്ട് ഇതിനെ ഒരു നവയുഗപ്രവണത എന്നാ രീതിയില്‍ സാമാന്യവല്കരിച്ചു കാണാതെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് ഇറങ്ങി ചെന്ന് പരിശോധിക്കേണ്ടതുണ്ട്..മാനസികമായ പ്രശ്നമാണ് ഇത്...ഒരു സമൂഹം തന്നെ ഇത്തരം മാനസികവൈകല്യങ്ങള്‍ക്കും ചിന്തകള്‍ക്കും അടിപ്പെടുമ്പോള്‍ ചില വ്യക്തികളുടെ പേക്കൂത്തുകള്‍ എന്ന് സാമാന്യവല്‍ക്കരിക്കാതെ അത്യന്തം ഗൌരവമായി തന്നെ കാണണം ഇത്..
മതങ്ങള്‍ക്കും അതിന്റെ പ്രചാരകര്‍ക്കും ഇതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ആകില്ല...സ്വന്തമായി സൃഷ്ടിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ചില നിയമങ്ങളും സദാചാര മൂല്യങ്ങളും കാത്തു സൂക്ഷിക്കുന്ന ചിലര്‍ എല്ലാ മതങ്ങളിലും ഉണ്ട്...അവര്‍ തങ്ങളുടെ ആശയങ്ങളെയും ദുരാചാരങ്ങളെയും ഇന്നത്തെ യുവാക്കള്‍ക്കിടയിലേക്ക് പകര്‍ന്നു നല്‍കുന്നു...ഇങ്ങനെ പഴയതും പുതിയതുമായ മൂല്യബോധങ്ങളും സദാചാര സംഹിതകളും പേറി നടക്കുന്ന ചിലര്‍ അവസരം കിട്ടിയാല്‍ സദാചാരത്തിന്‍റെ വേലി ചാടുകയും ചെയ്യും പക്ഷെ മറ്റുള്ളവര്‍ ചാടുന്നത് കണ്ടാല്‍ അസൂയ മൂത്ത് അവരെ വളഞ്ഞു പിടിച്ചു ആക്രമിക്കുകയും ചെയ്യുന്നു...അങ്ങനെയാണ് ഒരു കൂട്ടം സദാചാര പോലീസുകാര്‍ ജനിക്കുന്നത് ... സംഘം ചേര്‍ന്നുള്ള ആക്രമണമാകുമ്പോള്‍ താന്‍ പിടിക്കപെടില്ല എന്ന വിശ്വാസവും ഇതൊക്കെ ചെയ്‌താല്‍ താന്‍ സമൂഹത്തില്‍ നന്മകള്‍ ചെയ്യുന്ന ഒരാള്‍ ആയി എന്നാ ഓരോ മനുഷ്യന്‍റെയും സ്വയം നിര്‍വൃതിയും ഇത്തരം പ്രശ്നങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്. സദാചാരപോലിസിങ്ങിനെപ്പറ്റി നിയമത്തില്‍ നിര്‍വ്വചനങ്ങള്‍ ഇല്ലാത്തത് പ്രശ്നം കൂടുതല്‍ വഷളാക്കുന്നു.
എന്തായാലും സദാചാരമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ എന്നാ വ്യാജേന ഇത്തരം ഗുണ്ടകള്‍ നടത്തുന്ന കടന്നു കയറ്റങ്ങള്‍ നിയമം മൂലം തന്നെ നിരോധിക്കപ്പെടെണ്ടതാണ്, അത് പോലീസ് കുപ്പായം ഇട്ടവര്‍ ആയാലും മതത്തിന്റെ കുപ്പായം ഇട്ടവര്‍ ആയാലും ശിക്ഷാര്‍ഹമാണ്...
ഭരണഘടനാപരമായി പൗരന്മാര്ക്ക് ലഭ്യമായ സ്വാതന്ത്ര്യം സംഘടിതമായി ചെറുക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം ഒരു നിയമ നിര്‍മ്മാണം ആലോചനയില്‍ ഉണ്ടെന്നു പോലീസ് അധികാരികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട് .
ഇത്തരം കേസുകള്‍ അതീവ ഗൗരവമായി കൈകാര്യം ചെയ്യാന്‍ നിര്‍ദേശം നല്‍കും. കൊള്ള, ആയുധം ഉപയോഗിച്ചുള്ള ലഹള തുടങ്ങിയ കുറ്റങ്ങള്‍ ഇത്തരക്കാര്‍ക്കെതിരെ ചുമത്തും എന്നാണു പറയുന്നത്... ഇനിയും നാം അമാന്തിച്ചു നിന്നാല്‍ ഒരു സമൂഹം തന്നെ ഇത്തരം വികലചിന്തകള്‍ക്ക് അടിപ്പെട്ടു കപട സദാചാരമൂല്യങ്ങളുടെ പുറകെ പോയി പരസ്പരം അടിച്ചും കുത്തിയും കൊന്നും നശിച്ചു പോകും...അതുകൊണ്ട് സദാചാരഗുണ്ടകളെയും അവരുടെ ഗുണ്ടായിസത്തെയും കര്‍ശനമായ നിയമങ്ങള്‍ മൂലം നിരോധിക്കുകയും സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാനുള്ള അവസരം ജനങ്ങള്‍ക്ക് നല്‍കുകയും വേണം...ഇനിയും ഒരു സദാചാരഗുണ്ടാ വിളയാട്ടം ഈ സാക്ഷര കേരളത്തില്‍ നടക്കാതിരിക്കട്ടെ...

No comments:
Post a Comment