11 May 2013

പ്രണയത്തിന്‍റെ മുറിപ്പാടുകള്‍

ഹേ മൗനത്തിലാണ്ട എന്‍ പ്രിയ പ്രണയമേ...
നിന്നസാന്നിധ്യം ഒരു കനലായ്‌ എന്‍ നെഞ്ചിലെരിയുന്നു..
എനിക്കിപ്പോള്‍ കരുത്തില്ല..മനസ്സാന്നിധ്യവും...
എനിക്കിപ്പോള്‍ പകലുകള്‍ ഇല്ല...ഇരവുകള്‍ മാത്രം...
എന്‍റെ കണ്ണില്‍ നിറങ്ങള്‍ മിന്നി മറയുന്നില്ല...
എങ്ങും ഒരേ നിറം...വിരഹത്തിന്‍റെ കറുപ്പ്...
പോയകാലത്തിന്റെ ചിതറിയ ഓര്‍മ്മകള്‍ 
ചേര്‍ത്ത് വെയ്ക്കുമ്പോള്‍.. എന്നെ കാണാം നിനക്ക്..
കരുത്തനും നിര്‍ഭയനുമായ എന്നിലെ എന്നെ...
അന്ന് നമ്മള്‍ പങ്കു വെച്ച കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍...
ചെവിയിലോതിയ കുസൃതി നിറഞ്ഞ സ്വകാര്യങ്ങള്‍....,...
ദിവസത്തിന്റെ ഒരു നാഴികയിലും നീ ഉണ്ടായിരുന്നു..
ഓരോ ചുവടിലും കൈകോര്‍ത്തു ഒപ്പം നടന്നിരുന്നു...
ഹേ മൗനത്തിലാണ്ട എന്‍ പ്രിയ പ്രണയമേ...
ഈ നിമിഷം നീ എന്‍റെ കൂടെ ഉണ്ടായിരുന്നെങ്കില്‍
ഈ വേദന നിന്നോട് പങ്കിടാന്‍ കഴിഞ്ഞെങ്കില്‍...
ആഗ്രഹം കടിഞ്ഞാണ്‍ പൊട്ടി പറന്നകലുന്നു...
നിന്‍റെ സാമീപ്യത്തിനു വേണ്ടി ഞാന്‍ എന്ത് ചെയ്യണം...
നിന്നെയൊന്നു കാണാന്‍,ആ സ്വരമോന്നു കേള്‍ക്കാന്‍...
എരിയുന്ന കനലിന്റെ ചൂട് കുറയ്ക്കുവാന്‍...
ഒരു ചാറ്റല്‍ മഴയായി നീ പെയ്തിറങ്ങുവാന്‍
ആഗ്രഹിക്കുകയല്ലാതെ ഞാന്‍ എന്ത് ചെയ്യണം...
നീ ഓടിയണയുന്ന, എന്നില്‍ നിറങ്ങള്‍ നിറയ്ക്കുന്ന,
നിന്നധരങ്ങള്‍ എന്നിലേക്ക് ഇടറി അമരുന്ന,ഒരു പുലരി
അതുണ്ടാവുമോ ഇനിയെന്നെങ്കിലും,ഒരിക്കലെങ്കിലും...
ഹേ മൗനത്തിലാണ്ട എന്‍ പ്രിയ പ്രണയമേ..
ഒരു നിമിഷം കൂടി നീ എന്നരികില്‍ ഉണ്ടായിരുന്നെങ്കില്‍....,..

No comments:

Post a Comment