ലോകം സാങ്കേതികതയില്‍ അഭിരമിച്ച് കൊണ്ടിരിക്കുകയാണ്....അതുകൊണ്ട് തന്നെ അതിന്‍റെ വ്യാപ്തി ചുരുങ്ങി ചുരുങ്ങി വന്നു ഒരു കൊച്ചു മുറിയുടെ അത്രയും ആയി മാറുന്നു...ഒരു വിരല്‍തുമ്പില്‍ തൂങ്ങി നമുക്ക് ലോകം മുഴുവന്‍ സഞ്ചരിക്കാം...ഓരോ രാജ്യങ്ങളിലെ സംസ്ക്കാരം,ജീവിത രീതികള്‍,ഭക്ഷണശീലങ്ങള്‍ എന്ന് വേണ്ട സകലമാന വിവരങ്ങളും ഒരു ക്ലിക്കില്‍ നമ്മുടെ മുന്നിലെത്തും...ഇനി അതും പോരാഞ്ഞിട്ട്
ഒന്ന് പുറത്തേക്കു ഇറങ്ങിയാല്‍ നമുക്ക് വേണ്ടതെല്ലാം ഞൊടിയിടയില്‍ കമ്പോളം നമ്മുടെ മുന്നില്‍ നിരത്തി വെച്ച് തരും...അതിന്‍റെ ഫലമായി പല പല പുതിയ കാര്യങ്ങളും നമ്മുടെ ജീവിതരീതിയിലേക്ക് കടന്നു വന്നു സ്വാധീനം ചെലുത്തി തുടങ്ങിയിരിക്കുന്നു....ചിലര്‍ അതിനെ പാശ്ചാത്യസംസ്ക്കാരത്തിന്റെ കടന്നുകയറ്റം എന്ന് ആക്ഷേപിക്കും ചിലര്‍ ഫാഷന്‍ എന്ന് അഭിമാനം കൊള്ളും....രണ്ടായാലും അതിനു ഗുണങ്ങളും ദോഷങ്ങളും ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്...അതിന്റെ ഭാഗമായി തന്നെ കടന്നു വന്നതാണ് പ്രദര്‍ശനപരത അല്ലെങ്കില്‍ സ്വന്തം സൌഭാഗ്യങ്ങളില്‍ മേനി നടിക്കല്‍..., പൊങ്ങച്ചം പറയല്‍... ഇത്യാദി പരിപാടികള്‍...,..
ഉദാഹരണമായി വസ്ത്രധാരണത്തില്‍ കാണിക്കുന്ന പൊങ്ങച്ചങ്ങള്‍...,...ഓരോ സ്ഥലങ്ങളിലെയും ജനങ്ങള്‍ അവിടുത്തെ കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്രപരമായ മറ്റു പ്രത്യേകതകള്‍ക്കും അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ആണ് ധരിക്കുന്നത്....അതായത് തണുപ്പ് രാജ്യങ്ങളില്‍ അവര്‍ തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ കോട്ടും സൂട്ടും ഒക്കെ ഇടും അല്ലെങ്കില്‍ ജാക്കറ്റുകള്‍ ധരിക്കും...ചൂട് കാലാവസ്ഥയില്‍ അതിനനുസരിച്ചുള്ള നേര്‍ത്ത വസ്ത്രങ്ങള്‍ ധരിക്കും...പക്ഷെ നമ്മുടെ നാടന്‍ സായിപ്പുമാര്‍ അതൊക്കെ അനുകരിച്ചു സ്റ്റാറ്റസ് സിംബല്‍ ആയി മാറ്റി ചൂട് സമയത്തും കോട്ടും സൂട്ടും ഒക്കെ അണിഞ്ഞു ഗമയില്‍ നടക്കും...അത് കണ്ടു പിടിച്ച സായിപ്പ് നമ്മുടെ നാട്ടില്‍ വന്നു ഇവിടത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ചു നമ്മെ നോക്കി ചിരിക്കും....പക്ഷെ നമ്മുടെ അഭിനവ സായിപ്പന്മാര്‍ക്ക് അത് മനസ്സിലാകില്ല...കോട്ട് ഒക്കെ ഇട്ടാല്‍ താന്‍ എന്തോ വലിയ സംഭവം ആയി എന്നാ മട്ടാണ് അവര്‍ക്ക്...പിന്നെ ഇവര്‍ വീട്ടില്‍ പോലും സ്വന്തം ഭാഷ സംസാരിക്കില്ല...സായിപ്പിന്റെ ഭാഷ മാത്രമേ സംസാരിക്കൂ...സ്വന്തം ഭാഷ സംസാരിച്ചാല്‍ താന്‍ പഴഞ്ചന്‍ ആയി എന്നും മറ്റുള്ളവരുടെ മുന്നില്‍ തന്റെ സ്റ്റാറ്റസ് ഇടിയുമെന്നും അവര്‍ കരുതുന്നു..ഞാനും എന്റെ കുടുംബവും ഇംഗ്ലീഷ് ആണ് സംസാരിക്കുന്നത് എന്ന് നാലാളെ ബോധ്യപ്പെടുത്താന്‍ എവിടെ പോയാലും അവര്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ...പക്ഷെ എന്തെങ്കിലും അപകടത്തില്‍ പെടുമ്പോള്‍ മാത്രം ഒന്നും ഓര്‍ക്കാതെ അമ്മേ എന്ന് വിളിച്ചു പോകും....
ഇതിനേക്കാള്‍ ഒക്കെ അപകടകരമായതും അത്യന്തം ഗൌരവമേറിയതുമായ ഒരു കാര്യമാണ് ജാതിചിന്താഗതികളില്‍ വിദ്യാസമ്പന്നര്‍ ആയ ആധുനിക ജനത ആകൃഷ്ടരാകുന്നത്.... ജാതിമതഭ്രാന്തുകള്‍ കൊടി കുത്തിവാണ സമയത്ത് പോലും കാണാത്തത്ര രീതിയില്‍ ചിലര്‍ ജാതിചിന്തകളില്‍ അഭിരമിക്കുന്നു...മേനോന്‍,നായര്‍,നമ്പ്യാര്‍ എന്നൊക്കെയുള്ള ജാതികള്‍ വരേണ്യവര്‍ഗ്ഗം ആണെന്നും ബാക്കിയുള്ളവര്‍ തങ്ങള്‍ക്കു താഴെയാണെന്നും പണ്ടുള്ളവര്‍ പറഞ്ഞു പഠിപ്പിച്ചത് ഏറ്റുപാടാന്‍ ആളുകള്‍ കൂടി വരുന്നു....തങ്ങള്‍ തറവാടികള്‍ ആണ് എന്ന് ആരെയൊക്കെയോ ബോധ്യപ്പെടുത്താന്‍ പേരിനു പുറകില്‍ വാലായി ഇത്തരം ജാതിപ്പേരുകള്‍ ചേര്‍ക്കുന്നത് വ്യാപകമായി വരുന്നു...പ്രത്യേകിച്ച് യുവാക്കളില്‍....,..ജാതി മത ചിന്തകള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ പോലും പേരിനു പുറകിലുള്ള വാല് നീക്കം ചെയ്യാന്‍ തയ്യാറാകുന്നില്ല....ചെത്തിമിനുക്കിയ പുറംമോടിയും മാറാല പിടിച്ച മനസ്സുമായി കഴിയുന്ന ഇവര്‍ സാക്ഷരകേരളത്തിന് തന്നെ അപമാനമാണ്...
മറ്റൊരു ദയനീയമായ കാര്യം ബ്രാന്‍ഡുകളോടുള്ള അഭിനിവേശമാണ്...ബഹുരാഷ്ട്ര ഭീമന്മാരായ കെ എഫ് സി, മക്ഡൊണാള്‍ഡ്സ് തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകള്‍ ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ആണ് തങ്ങള്‍ കഴിക്കാറുള്ളത് എന്ന് നാട്ടുകാരെ കാണിക്കാന്‍ അവരുടെ ഔട്ട്‌ലെറ്റുകളില്‍ കയറി ഭക്ഷണം കഴിക്കുന്നതിന്റെയും കഴിച്ചു കഴിഞ്ഞ ശേഷം ഉച്ചിഷ്ടത്തിന്റെയും ഫോട്ടോകള്‍ എടുത്തു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ മുഖേന നാലാളെ കാണിക്കുക.. എന്നിട്ട് താന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍ ആണ്,സ്വല്‍പ്പം കൂടിയ ഇനം ആണെന്ന് കാണുന്നവനെ ബോധ്യപ്പെടുത്താന്‍ വെപ്രാളപ്പെടുക...ഇതൊക്കെ കാണുമ്പോള്‍ അല്‍പ്പനു അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്കും കുടപിടിക്കും എന്നാ ചൊല്ലാണ് ഓര്‍മ്മ വരുന്നത്...പാശ്ചാത്യര്‍ അവരുടെ ജീവിത ശൈലിക്കും മറ്റും ഇണങ്ങുന്ന രീതിയില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കണ്ടു ഭ്രമിച്ച് അവരെ അനുകരിച്ചു അതൊക്കെ വലിച്ചു വാരി തിന്നു വയറും ആരോഗ്യവും കേടാക്കുന്നതും പോരാ അത് നാലാളെ കൂടെ കാണിച്ചാലേ ഇവനൊക്കെ തൃപ്തിയാകൂ....അതുപോലെ പ്രശസ്തങ്ങളായ പാശ്ചാത്യബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വില എത്ര തന്നെ ആയാലും സ്വന്തം കൈക്കുള്ളില്‍ ഒതുങ്ങിയില്ലെങ്കില്‍ പോലും കണ്ണുമടച്ചു വാങ്ങുക എന്നിട്ട് അത് വിളിച്ചു പറഞ്ഞു അഭിമാനം കൊള്ളുക,അത് കാണിച്ചു മേനി പറഞ്ഞു നടക്കുക എന്നിവയും ഈ പ്രദര്‍ശനപരതയുടെ ഭാഗമായി ഉയര്‍ന്നു വന്ന ഒരു വൈകൃതവിനോദമാണ്...അണ്ടര്‍വെയര്‍ പോലും ബഹുരാഷ്ട്ര ബ്രാന്‍ഡിന്റേത് തന്നെ വേണമെന്നും ഇവര്‍ക്ക് വാശിയുണ്ട്...അത് വിളിച്ചു പറഞ്ഞു നടക്കാനും യാതൊരു ജാള്യതയുമില്ല...ഇനി അതും നാലാളെ കാണിക്കാന്‍ വേണ്ടി കോമിക് ഫീറോകളെപ്പോലെ അണ്ടര്‍വെയര്‍ മുകളില്‍ ധരിക്കുന്ന ഏര്‍പ്പാടും വന്നു കൂടെന്നില്ല...
ഇതില്‍ നിന്നൊക്കെ വിഭിന്നമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്ന മറ്റൊരു കൂട്ടരാണ് അഭിനവസ്വയംപ്രഖ്യാപിത സാമൂഹ്യപ്രവര്‍ത്തകര്‍..,..സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ നാലാള്‍ കൂടി ഒരു ഗ്യാംഗ് ആയാല്‍ ആദ്യത്തെ ചിന്ത പോകുന്നത് സാമൂഹ്യപ്രവര്‍ത്തനം നടത്താം എന്നതിലെക്കാണ്...അതൊരു നല്ല കാര്യം തന്നെയാണ്...അഭിനവപ്രാഞ്ചിയേട്ടന്‍മാരെക്കൊണ്ടായാലും ആര്‍ക്കെങ്കിലും സഹായം കിട്ടുന്നത് ഒരു മഹത്കര്‍മ്മം തന്നെയാണ്...പക്ഷെ ആ സഹായം നല്‍കി കഴിഞ്ഞു അല്ലങ്കില്‍ നല്കുന്നതിനിടയ്ക്കു ഇവര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ ആണ് അതിന്റെ മാറ്റ് കുറയ്ക്കുന്നതും അവരുടെ ഉദ്ദേശശുദ്ധിയെ തന്നെ സംശയിക്കപ്പെടാന്‍ കാരണം ആകുന്നതും...സഹായം നല്‍കാന്‍ തീരുമാനിച്ചാല്‍ അത് നാട് മുഴുവന്‍ പെരുമ്പറ കൊട്ടി നടക്കല്‍ ആണ് അടുത്ത പടി...നാലാളുടെ ശ്രദ്ധയില്‍ ഈ വിഷയം പെടുത്താന്‍ ആണെങ്കില്‍ കൂടി അതിനു മാന്യമായ വഴികള്‍ ഉണ്ട്...അതൊന്നും ചെയ്യാതെ പ്രമുഖനായ ഒരു ജ്വല്ലറി മുതലാളി ഏതോ ഒരു ഹോസ്പിറ്റലില്‍ പോയി രോഗികളുടെ കാലു കഴുകുന്നതും അവരുടെ കൂടെ ഭക്ഷണം കഴിക്കുന്നതുമായ് വീഡിയോകളും ഫോട്ടോകളും എടുത്തു പരസ്യം ചെയ്തത് പോലെ ഓരോ വിവരങ്ങളും എല്ലാവരെയും അറിയിക്കണം എന്ന് ഇവര്‍ക്ക് നിര്‍ബന്ധമാണ്...ഒരു കൈ ചെയ്യുന്ന സഹായം മറുകൈ അറിയരുത് എന്ന് നിര്‍ബന്ധം ഉള്ള ചില നല്ല മനുഷ്യ സ്നേഹികള്‍ ഇപ്പോഴും ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല....പക്ഷെ ഇത്തരക്കാര്‍ അവര്‍ക്ക് കൂടി ചീത്തപ്പേര് ഉണ്ടാക്കും...
വഴിയില്‍ കിടക്കുന്ന ഒരുത്തന് വെള്ളം കൊടുത്താല്‍ പോലും അതിന്റെ ഫോട്ടോ എടുത്തു നാലാളെ കാണിച്ചു ഞാന്‍ ഇന്നൊരു സല്‍ക്കര്‍മ്മം ചെയ്തു എന്ന് വീമ്പിളക്കുന്ന ഈ പ്രാഞ്ചിയേട്ടന്മാരുടെ സഹായം സ്വീകരിക്കുന്നവര്‍ ചിലര്ക്കെങ്കിലും അത് വേണ്ടായിരുന്നു എന്ന് തോന്നിപ്പോകുന്ന രീതിയിലാണ് പ്രകടനം....ഇത്തരം പൊങ്ങച്ചങ്ങള്‍ കാട്ടുന്നത് ഇന്നൊരു ഫാഷന്‍ തന്നെയായി മാറിയിരിക്കുകയാണ്...പൊങ്ങച്ചമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതിന്റെ മേലങ്കി എടുത്തണിയാന്‍ മടിയില്ലാത്ത സമൂഹമായി മാറിയിരിക്കുന്നു ആധുനികസമൂഹം...
"കണ്ടാല്‍ ഒരു ലുക്കില്ലന്നെയുള്ളൂ, ഞാനൊരു വക്കീലാ' എന്ന് സലീം കുമാര്‍ മീശമാധവനില്‍ പറയുന്നത് പോലെ ഞാനും ഒരു ആഡ്യന്‍ ആണ് എന്ന് ദയനീയമായി വിളിച്ചു പറയുന്ന ഇത്തരക്കാരോട് സഹതാപം അല്ലാതെ മറ്റൊന്നും തോന്നുന്നില്ല...ഇവര്‍ക്ക് തിരിച്ചരിവുണ്ടാകട്ടെ എന്ന് നമുക്ക് ആശിക്കാം, വെറുതെയെങ്കിലും..

No comments:
Post a Comment