നമ്മുടേത് ദൈവത്തിന്‍റെ സ്വന്തം നാടായിരുന്നു...
അവരുടേത് മരുഭൂമിയുടെ സ്വന്തം നാടും..
നമ്മള്‍ ദൈവത്തെ വിറ്റ് കച്ചവടമാക്കി
അവര്‍ അവരിലെ മനുഷ്യനെ കണ്ടെത്തി..
നമ്മള്‍ മണലൂറ്റി നദികള്‍ വറ്റിച്ചു..
അവരുടേത് മരുഭൂമിയുടെ സ്വന്തം നാടും..
നമ്മള്‍ ദൈവത്തെ വിറ്റ് കച്ചവടമാക്കി
അവര്‍ അവരിലെ മനുഷ്യനെ കണ്ടെത്തി..
നമ്മള്‍ മണലൂറ്റി നദികള്‍ വറ്റിച്ചു..
അവര്‍ കൃത്രിമതടാകങ്ങള്‍ പണിതു..
നമ്മുടെ ആചാരങ്ങള്‍ നദിയില്‍ മാലിന്യം കലര്‍ത്തി..
അവര്‍ നദിയെ സംരക്ഷിക്കുന്നത് ആചാരമാക്കി...
നമ്മള്‍ മരം വെട്ടി കെട്ടിടങ്ങള്‍ പണിതു..
അവര്‍ മരങ്ങള്‍ വെച്ച് പിടിപ്പിച്ചു...
നമ്മള്‍ കൃത്രിമപ്പൂക്കളെ സ്നേഹിച്ചു..
അവര്‍ പൂവിന്‍റെ സുഗന്ധം അറിഞ്ഞു...
നമ്മള്‍ മണ്ണിനെ വെറുത്തു, മണ്ണ് പറ്റുന്നതും..
മണ്ണില്‍ കീടാണു എന്ന് സ്വയം വിശ്വസിപ്പിച്ചു..
അവര്‍ മണലിനെ അറിഞ്ഞു, സ്നേഹിച്ചു..
മരുഭൂമിയില്‍ വസന്തം തീര്‍ത്തു...
നമ്മള്‍ മഴയെ വെറുത്തു, ദുശ്ശകുനമെന്നു മുദ്രകുത്തി..
അവര്‍ മഴയെ സ്നേഹിച്ചു, മഴവെള്ളത്തെയും..
നമ്മള്‍ ചൂടില്‍ മുങ്ങി, വിയര്‍ത്തു കുളിച്ചു..
അവര്‍ മഴയെ അറിഞ്ഞു, ആടിതിമിര്‍ത്തു..
മരുഭൂമികള്‍ പൂത്തു,തളിര്‍ത്തു..
ദൈവം കരഞ്ഞു, ദൈവത്തിന്‍റെ സ്വന്തം നാടും..

No comments:
Post a Comment