അവള്‍ : നിന്‍റെ കത്തുകള്‍ വായിക്കുമ്പോള്‍ എനിക്ക് ദാഹിക്കും, തൊണ്ട വരളും.
അവന്‍ : അതെന്താ അങ്ങനെ?
അവള്‍ : നിന്‍റെ ചുവന്ന അക്ഷരങ്ങള്‍ അഗ്നിഗോളങ്ങള്‍ ആയി തോന്നുന്നു. അവയുടെ ചൂടേറ്റ് ഞാന്‍ ഉരുകുന്നു. മഞ്ഞയും ചുവപ്പും കലര്‍ന്ന തീജ്വാലകള്‍ എന്നെ വിഴുങ്ങുന്നത് പോലെ.
അവന്‍ : നിന്നെ കരിച്ചു കളയാനുള്ള ശക്തി അവയ്ക്കില്ല. വിരഹത്താല്‍ പൊള്ളുന്ന മനസ്സുമായി എഴുതുന്നത് കൊണ്ടായിരിക്കാം അക്ഷരങ്ങള്‍ അഗ്നി ആകുന്നത്. പക്ഷെ നിന്‍റെ അടുത്തെത്തുമ്പോഴേക്കും അവയുടെ ചൂട് കുറയും.
അവള്‍ : ഇവിടെ എത്തുമ്പോഴും ആ തീ അണയാതെ നില്‍ക്കുന്നത് നിന്‍റെ പ്രണയം അത്രയും തീക്ഷ്ണമായത് കൊണ്ടല്ലേ. ഇത്രയും ചൂട് സഹിക്കുന്ന നിന്‍റെ ഹൃദയം എന്ത് മാത്രം ചുട്ടു പൊള്ളുന്നുണ്ടാവും?
അവന്‍ : നിന്‍റെ ഓര്‍മ്മകള്‍ എന്‍റെ ഹൃദയത്തില്‍ ഒരു കുളിര്‍മഴയായി പെയ്യുന്നത് കൊണ്ട് ചൂട് ഞാന്‍ അറിയാറില്ല.
അവള്‍ : ഒരു നാള്‍ ഞാന്‍ പേമാരിയായി പെയ്തിറങ്ങി ആ അഗ്നിനാളം കെടുത്തിക്കളഞ്ഞാലോ? എത്രകാലം നീ ആ അഗ്നി കാത്തു സൂക്ഷിക്കും?
അവന്‍ : നമ്മുടെ ആകാശത്ത് അത്രയും കാര്‍മേഘങ്ങള്‍ ഒരുമിച്ചു വരില്ല എന്ന് എനിക്കുറപ്പുണ്ട്. നിനക്ക് ആവുന്ന അത്ര ഇടിച്ചു കുത്തി പെയ്താലും ആ അഗ്നി അണയില്ല.
അവള്‍ : എത്ര കാലം നിനക്ക് ചുവന്ന അക്ഷരങ്ങള്‍ക്ക് തീ തുപ്പാന്‍ കഴിയും? നിന്‍റെ പേനയിലെ മഷി ഒരുനാള്‍ തീരില്ലേ?
അവന്‍ : എന്‍റെ പേനയിലെ മഷി തീരുന്ന അന്ന് ഞാനും തീരും. എന്‍റെ ചോര കൊണ്ടാണ് ഞാന്‍ എഴുതുന്നത്.,. എന്‍റെ ഹൃദയമാണ് എന്‍റെ മഷിക്കുപ്പി..!!

എഴുത്ത് നന്നായിട്ടുണ്ട് ഭായ്!! ഇതിനെ പൈങ്കിളി എന്നൊന്നും വിളിക്കാതെ....മനോഹരമായിരിക്കുന്നു..നല്ല ഒഴുക്കുള്ള വരികൾ!!!
ReplyDeleteനന്ദി ഭായ്,.. :)
ReplyDeleteഈ തലോടൽ ,തെറി, തല്ല്, ഈ options ഒന്ന് change ചെയ്താൽ കൊള്ളാം ;)
ReplyDeleteഅത് കുറച്ചു ഓവര്‍ ആയി അല്ലെ പൂച്ചക്കുട്ടീ... മാറ്റിയേക്കാം... ;)
ReplyDeleteമാറ്റിയല്ലോ ? നന്നായി :) :)
ReplyDelete:) :)
ReplyDelete